»   » മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

Written By:
Subscribe to Filmibeat Malayalam

സമീപകാലത്ത് നല്ല കുറേ മലയാള സിനിമകള്‍ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ്, ദൃശ്യം, ഹൗ ഓള്‍ഡ് ആര്‍ യു അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്. പ്രേമം തെലുങ്കില്‍ റീമേക്കിന്റെ തിരക്കിലാണ്.

പുതിയ പരീക്ഷണങ്ങളുമായി മലയാളത്തിലെ യുവ നടിമാര്‍ കൂട് മാറുന്നു; രക്ഷപ്പെടുമോ?

ഇനി റീമേക്കില്ല, മലയാളത്തിലെ താരങ്ങള്‍ ഒന്നടങ്കം അന്യഭാഷകളിലേക്ക് ചേക്കേറുകയാണ്. അതില്‍ യുവതാരങ്ങളും സൂപ്പര്‍താരങ്ങളുമെല്ലാം പെടും. നോക്കാം അന്യഭാഷയിലേക്ക് പോകുന്ന മലയാളിതാരങ്ങള്‍ ആരൊക്കെയാണെന്ന്

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

തെലുങ്കിലാണ് മോഹന്‍ലാല്‍ ശ്രദ്ധ കൊടുക്കുന്നത്. മനമന്ത, ജനത ഗരേജ് എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇത് കൂടാതെ തമിഴില്‍ ഒരു ചിത്രത്തിന്റെ ചര്‍ച്ച നടക്കുന്നുണ്ട് എന്നാണ് കേട്ടത്

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രം ഏറ്റെടുക്കുന്നത്

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

യുവതാരങ്ങളില്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഏറെ താരമൂല്യമുള്ള നടനാണ് നിവിന്‍ പോളി. നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതുകൂടാതെ ഒരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

ഫഹദ് ഫാസില്‍ തമിഴ് സിനിമയിലേക്ക് പോകുന്നതായുള്ള വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന അടുത്ത ചത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍ എന്ന വാര്‍ത്ത സ്ഥിരീകരിച്ചതാണ്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

ജനത ഗരേജ് എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അധികം വൈകാതെ ചിത്രം പ്രദര്‍ശനത്തിനെത്തും. ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പേ തന്നെ ഉണ്ണിയെ തേടി അടുത്ത തെലുങ്ക് ചിത്രവും വന്നു. ഭാഗ്മതി എന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് ഉണ്ണിയുടെ നായികയായി എത്തുന്നത്.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ താരങ്ങളുമെല്ലാം അന്യഭാഷയിലേക്ക്, അപ്പോ ഇവിടെയാരാ??

ജയറാം ഈ വര്‍ഷം തെലുങ്കില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഭാഗ്മതി എന്ന ചിത്രത്തിലാണ് ജയറാമും അഭിനയിക്കുന്നത്.

English summary
Malayalam stars to other languages

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X