»   » താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ എക്‌സ്പ്രസ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ ലുങ്കി ഡാന്‍സ് ലുങ്കി ഡാന്‍ എന്ന പാട്ടുവന്നതോടെ വീണ്ടും മലയാളികള്‍ ആ മുണ്ടുടുത്ത പുരഷസൗന്ദര്യം ഓര്‍ത്തുപോയി, മമ്മൂക്കയും ലാലേട്ടനുമെല്ലാം മുണ്ടുടുത്ത് നേടിയത് എത്രയോ തകര്‍പ്പന്‍ കയ്യടികള്‍.

നരസിഹം, രാവണ പ്രഭു, ദേവാസുരം തുടങ്ങിയ ചിത്രങ്ങളില്‍ ലാലേട്ടന്‍ ആ അഴിച്ചിട്ട മുണ്ട് മടക്കികുത്തുന്നതു തന്നെ ഒരു സ്റ്റൈയിലായിരുന്നു. വലം കാലൊന്ന് മടക്കി മുണ്ടിന്റെ ഒരറ്റം ലാലേട്ടന്‍ തൊടുമ്പോഴേക്കും കാണികള്‍ക്കറിയാം അത് അടി തുടങ്ങാന്‍ പോകുന്നു എന്നതിന്റെ മന്നറിയിപ്പാണ്. ഉടന്‍ തുടങ്ങും കയ്യടിയുടെ പൂരം.

മമ്മൂക്കും മോശമൊന്നുമല്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കുഞ്ഞച്ചനെന്ന മമ്മൂക്കയെ ഗുണ്ടകളടിച്ച് നിലത്തിടുന്നു. ആദ്യം മാന്യതകാട്ടിയെങ്കിലും രണ്ടും കയ്യുംകുത്തി എഴുനേറ്റ മമ്മൂക്ക 'കര്‍ത്താവെ നീ എന്നെ നല്ലവനായി ജീവിക്കാന്‍ സമ്മതിക്കില്ലെ' എന്നും പറഞ്ഞ് ആ മുണ്ടൊന്ന് മടക്കികുത്തുമ്പോഴേക്കും തിയേറ്ററില്‍ കയ്യടിയുടെ പൂരമായിരുന്നു.

ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ മിക്കതും നഗരജീവിതത്തിന്റെ കഥപറയുമ്പോള്‍ അവരുടെ സംസാകാരമുള്ള പാന്റീസ് വേഷത്തിലെ താരങ്ങളെ കാണാന്‍ കഴിയുന്നൂള്ളു എന്നതാണ് സത്യം. പക്ഷേ എന്നും മലയാളിത്തത്തെ കുറിക്കുന്ന മുണ്ടിനെ പ്രേക്ഷകര്‍ സ്‌നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കുക.

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

ദേവാസുരം, നരസിംഹം, രാവണ പ്രഭ, നാട്ടുരാജാവ് അങ്ങനെ ലാലേട്ടന്‍ മണ്ടുടുത്ത് പ്രത്യക്യക്ഷപ്പെട്ട എത്രയോ ചിത്രങ്ങള്‍. അടി സീന്‍ തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ചില ശീലങ്ങളുണ്ടായിരുന്നു ചില ചിത്രങ്ങളില്‍ വാച്ച്, മറ്റു ചിലതില്‍ മോതിരം, ചെരുപ്പ് ഇവയൊക്കെ അഴിച്ചു വച്ചാണ് അടി തുടങ്ങുന്നത്. എന്നാല്‍ മുണ്ട് മടക്കി കുത്തിയും ചില സ്റ്റൈലന്‍ ഫൈറ്റുകളുണ്ടായിരുന്നു

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

അഴിച്ചിട്ട മുണ്ട് മടക്കികുത്താനും എനിക്കറിയാം എന്നൊരു ഡയലോഗുണ്ട് മമ്മൂക്കയുടെ. എന്ന് വച്ചല്‍, മടക്കി കുത്താത്ത മുണ്ട് ബഹുമാനത്തിന്റെ സൂചനയാണ്.. ആ ബഹുമാനം മറന്ന് നിന്നെ നാല് പൊട്ടിക്കാന്‍ എനിക്കറിയാം എന്ന് സാരം. നസ്രാണിയിലെ ഡികെയും രാജമാണിക്കത്തിലെ രായമാണിക്കവുമെല്ലാം ഈ മുണ്ടിന്റെ പ്രൗഢ്യം തുറന്നു കാണിച്ചു

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

ജയാറാം മുണ്ടുടുത്താലുള്ള ഐശ്വര്യം പറയാനുണ്ടോ. ഫൈറ്റല്ല, നല്ല നാടന്‍ ലുക്കാണ് ഇദ്ദേഹത്തിനുണ്ടാവാറ്. അതുകൊണ്ടാണല്ലോ രാം രാജിന്റെ പരസ്യത്തിന് ഇത്രയും സ്വീകരണം

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

ദിലീപിന് പാന്റീസിനെക്കാള്‍ ചേര്‍ച്ച മുണ്ട് തന്നെയാ. അത് കല്ല്യാണ രാമനില്‍ നവ്യ പറയും പോലെ, 'രാമന്‍കുട്ടിക്ക് മുണ്ട് തന്നെയാ ചേര്‍ച്ച'. മിക്ക ചിത്രത്തിലും ദിലീപ് മുണ്ട് തന്നെയാ ധരിക്കാറ്. പാപ്പി അപ്പച്ചയിലെ മുണ്ട് മടക്കു കുത്തിയുള്ള അടിക്ക് ഏറെ കയ്യടി കിട്ടി

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

സുകുമാരനെ ഓര്‍മയില്ലെ. പൃഥ്വിയുടെയും ഇന്ദ്രജിത്തിന്റെയും അച്ഛന്‍ സുകുമാരനെ കുറിച്ചല്ല ചോദിച്ചത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ സുകുമാരനെയാ. ചിത്രത്തില്‍ മുഴുനീളം പൃഥ്വി മുണ്ടില്‍ തന്നെയാണ്. അതിന് ശേഷമുള്ള വാസ്തവത്തിലെ പാര്‍ട്ടിക്കാരനും മുണ്ടുടുത്ത് വിലസി

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

ക്ലാസ് മേറ്റ്‌സിലെ സുകുമാരന്‍ മാത്രമല്ല സതീശന്‍ കഞ്ഞിക്കുഴിയും സിനിമയില്‍ മുഴുനീളം മുണ്ടായിരുന്നു. ചിത്രത്തില്‍ വളര്‍ന്നു വരുന്ന ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ് ജയസൂര്യ.

താരരാജാക്കന്മാരുടെ ലുങ്കി ഫൈറ്റ്!

മുണ്ടിന്റെ പരസ്യത്തിലൂടെയാണ് ഏറെ കുറെ അനൂപും പ്രേക്ഷകര്‍ക്ക് പരിചിതനായി തുടങ്ങിയത്. മല്ലുശ്ശേരി മാധവന്‍ കുട്ടി നേമം പിഒ എന്ന ചിത്രത്തില്‍ അതികം തല്ലും വഴക്കുമൊന്നുമില്ലെങ്കലും ഇതില്‍ അനൂപ് മുഴുനീളം മുണ്ട് തന്നെയാണ്.

English summary
The male equivalent of Sari, Veshti is what you call the ethnic wear for men. here are a few unforgettable Veshti wielding performances of Malayalam Super Stars

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam