»   » മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ചീത്തപേര് കേള്‍പ്പിച്ച ചിത്രങ്ങള്‍

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ചീത്തപേര് കേള്‍പ്പിച്ച ചിത്രങ്ങള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

വളരെ പെട്ടന്ന് സൂപ്പര്‍സ്റ്റാര്‍ എന്ന് മുദ്ര കുത്തപ്പെട്ടിട്ടുണ്ടെങ്കിലും, ചില സമയങ്ങളില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് കഷ്ടകാലപിടിച്ച സമയവുമുണ്ടായിരിക്കും. ആ സമയങ്ങളില്‍ അവര്‍ കൈവയ്ക്കുന്ന സിനിമകള്‍ക്ക് വന്‍പരാജയവും, പിന്നെ പറയാനുണ്ടോ, അത്രയും കാലം ഉണ്ടായിരുന്ന സൂപ്പര്‍സ്റ്റാര്‍ പദവിയ്ക്ക് മങ്ങലേല്‍ക്കുമെന്നതില്‍ തീര്‍ച്ച. അങ്ങനെ പെട്ടന്ന് ഹിറ്റാക്കിയതും, ആ സ്ഥാനങ്ങള്‍ അതേ പോലെ താഴേയ്ക്കിറങ്ങിയതുമായ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളിലൂടെ.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ശാപം കിട്ടിയ ചിത്രങ്ങള്‍

ജനപ്രിയനായകനായ ദിലീപിന്റെ കഷ്ടകാലം തുടങ്ങുന്നത്, രൂപത്തിലും മാറ്റത്തിലും വ്യത്യാസം വന്നതോടെയാണ്. ആദ്യ കാലങ്ങളില്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ നേടിയെടിത്ത ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 2015 ല്‍ പുറത്തിറങ്ങിയ ഇവന്‍ മര്യാദരാമന്‍, 2014 ജോഷി ചിത്രമായ അവതാരം, ജോസ് തോമസ് സംവിധാനം ചെയ്ത ശൃഖാര വേലന്‍,റാഫിയുടെ റിങ് മാസ്റ്റര്‍,മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രേഷകരെ നന്നായി വെറുപ്പിച്ചിട്ടുണ്ട്. ഇതോടു കൂടി ദിലീപ് എന്ന നായകനിലെ വിശ്വാസം തന്നെ ഇല്ലാതാക്കി.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ശാപം കിട്ടിയ ചിത്രങ്ങള്‍


മലായാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ 2014 ലെ അജയ് ദേവിന്റെ രാജാധിരാജ, 1999ലെ പിജി വിശ്വംബരന്റെ ഏഴ് പുന്നതലകന്‍, മങ്കളീഷ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എങ്കിലും മമ്മൂട്ടി ഇന്നും മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറായി തുടരുന്നു.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ശാപം കിട്ടിയ ചിത്രങ്ങള്‍

1980 കളോടെയാണ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ മലയാള സിനിമയുടെ ഭാഗമാകുന്നത്. മലയാള സിനിമയില്‍ മോഹന്‍ലാലിന്റേതായി മഹത്തായ സംഭവനകള്‍ നിരവധിയാണ്. എങ്കില്‍ കൂടിയും മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ വലിയ പരാജയങ്ങളും നേരിട്ടിട്ടുണ്ട്. 2015 ല്‍ ജോഷി സംവിധാനം ലൈല ഒ ലൈ,അരുണ്‍ വൈദ്യാനന്ദന്‍ സംവിധാനം ചെയ്ത പെരുചാഴി, 2014ല്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡ്,2009ലെ അമല്‍ നീരധിന്റെ സാഗര്‍ ഏലിയാസ് ജാക്കി,ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ തുടങ്ങിയ സിനിമകള്‍ വന്‍പരാജയമായിരുന്നു. എന്നാലും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി മോഹന്‍ലാല്‍ ഇപ്പോഴും തുടരുന്നു.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ശാപം കിട്ടിയ ചിത്രങ്ങള്‍

മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍താരമാണ് സുരേഷ് ഗോപി. വ്യത്യസ്തമായ ഒരു അഭിനയ മികവ് മലയാള സിനിമയില്‍ സുരേഷ് ഗോപി കൊണ്ടു വന്നിട്ടുണ്ട്. സാധരണയായി സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ കുറ്റകൃത്യങ്ങളും, സാമൂഹിക പ്രശനങ്ങളെയും മുന്‍നിര്‍ത്തിയായിരിക്കും. പ്രേഷകര്‍ ഇരുകൈയും നീട്ടി സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സ്വീകരിച്ചിട്ടുണ്ടങ്കിലും ചില ചിത്രങ്ങള്‍ വന്‍പരാജയമായിരുന്നു. 2014 ല്‍ ജോഷി സംവിധാനം ചെയ്ത സലാം കാശ്മീര്‍,2012ലെ കിങ് ആന്റ് ദ കമ്മീഷണര്‍,2006ലെ ബഡാ ദോസ്ത്,തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാസമരം എന്നീ ചിത്രങ്ങള്‍ സുരേഷ് ഗോപിയുടെ പരാജയ ചിത്രങ്ങളാണ്.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ശാപം കിട്ടിയ ചിത്രങ്ങള്‍

പൃഥ്വിരാജ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് നന്ദനം എന്ന സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെയാണ്. രഞ്ജിത്താണ് നന്ദനം സംവിധാനം ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ലിജോ ജോസ് പെല്ലിശ്ശ്രി സംവിധാനം ചെയ്ത ഡബിള്‍ ബാരല്‍,2011ല്‍ പുറത്തിറങ്ങിയ ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാ ഭായ് ആന്റ് ഫാമിലി,2012ല്‍ ദില്‍ഫാന്‍ സംവിധാനം ചെയ്ത ഹീറോ, 2014 ല്‍ ദിലീഷ് നായര്‍ സംവിധാനം ചെയ്ത തമാര്‍, പടാര്‍ തുടങ്ങിയവ പൃഥ്വിരാജിന്റെ പരാജയം നേരിട്ട ചിത്രങ്ങളാണ്. കൂടാതെ തമിഴ് ചിത്രങ്ങളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

English summary
Every superstar has a bad phase, but that never takes away their stardom. And that's precisely what makes them a superstar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam