അതിൽ കുഴപ്പമൊന്നുമില്ല, അവിടെ മോഹൻലാൽ ചെയ്തത് കണ്ടില്ലേ; വീഡിയോ വൈറലാക്കി തമിഴ് പ്രേക്ഷകർ

ടെലിവിഷൻ ഷോകളിൽ ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഷോ ആണ് ബി​ഗ് ബോസ്. ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം പ്രചാരത്തിലുള്ള ബി​ഗ് ബോസിന് കേരളത്തിലും വലിയ കാഴ്ചക്കാരാണുള്ളത്. അടുത്തിടെ ആണ് ബി​ഗ് ബോസിന്റെ നാലാം സീസൺ മലയാളത്തിൽ പൂർത്തിയായത്. ഡാൻസർ ആയ ദിൽഷ പ്രസന്നൻ ആണ് ഇക്കഴിഞ്ഞ സീസണിലെ വിജയി ആയത്. നാലാം സീസണിലാണ് ബി​ഗ് ബോസ് ഏറ്റവും കൂടുതൽ ഹിറ്റായത്.

ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികൾ, സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണമായ വിവാദങ്ങൾ, ആരാധകരുടെ ചേരി തിരിയൽ തുടങ്ങിയവയൊക്കെ ബി​ഗ് ബോസ് നാലാം സീസണിന്റെ ഹൈപ്പ് കൂട്ടി. മത്സരാർത്ഥികളായിരുന്ന റോബിൻ രാധാകൃഷ്ണൻ, ലക്ഷ്മിപ്രിയ, റിയാസ് സലിം തുടങ്ങിയവർക്കെല്ലാം വലിയ ജനസ്വീകാര്യത ബി​ഗ് ബോസിലൂടെ നേടാനായി.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഷോ ഹിറ്റാണ്

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഷോ ഹിറ്റാണ്. തമിഴിൽ കമൽഹാസനാണ് ഷോയുടെ അവതാരകൻ ആയി എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാ​ഗാർജുനയും കന്നഡയിൽ സുദീപും. തമിഴിൽ‌ ബി​ഗ് ബോസിന്റെ ആറാം സീസൺ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു എവിക്ഷൻ. അസീം, വിക്രമൻ, കതിരവൻ, ആയിഷ, ഷെറിന എന്നിവർ ആയിരുന്നു നോമിനേഷനിൽ വന്നത്. ഇതിൽ ഷെറിന ആണ് പുറത്തായത്.

ഇതിന് മറുപടി എന്നോണമായിരുന്നു ഷെറിനിന്റെ പുറത്താവൽ

ഷെറിന പുറത്തായതാണ് തമിഴ്നാട്ടിലെ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ച ആവുന്നത്. ഷോയിൽ നിരന്തരമായി മലയാളത്തിൽ സംസാരിച്ചിരുന്ന മത്സരാർത്ഥി ആണ് ഷെറിന. കമൽഹാസൻ നേരത്തെ പല തവണ ഇതിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവർ മലയാളം സംസാരിക്കുന്നത് തുടർന്നു. ഒടുവിൽ ഇതിന് മറുപടി എന്നോണമായിരുന്നു ഷെറിനിന്റെ പുറത്താവൽ. മലയാളത്തിൽ ഷെറിൻ എന്ന പേര് എഴുതി കാണിക്കുകയാണ് എവിക്ഷൻ റൗണ്ടിൽ കമൽഹാസൻ ചെയ്തത്.

കമൽ ഹാസന്റെയും മോഹൻലാലിന്റെയും പ്രതികരണം

‌മലയാളം സംസാരിച്ചതിന് മത്സരാർത്ഥി പുറത്തായി എന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്, ഇതിനിടെ ഭാഷയുടെ പ്രശ്നം മോഹൻലാൽ ബി​ഗ് ബോസിൽ കൈകാര്യം ചെയ്തത് എങ്ങനെയെന്നും തമിഴ് ബി​ഗ് ബോസ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. കമൽ ഹാസന്റെയും മോഹൻലാലിന്റെയും പ്രതികരണം കൂട്ടിച്ചേർത്തുള്ള ഒരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

നിങ്ങളവിടെ ചെന്നതിന് ശേഷം ബാക്കിയുള്ളവരും ഇം​ഗ്ലീഷിലാണ് സംസാരിക്കുന്നത്

മലയാളം ബി​ഗ് ബോസിൽ റിയാസ് സലിം തുടർച്ചയായി ഇം​ഗ്ലീഷ് സംസാരിച്ചതായിരുന്നു മോഹൻലാലിനെ പ്രകോപിപ്പിച്ചത്. റിയാസിന് കർശന മുന്നറിയിപ്പ് മോഹൻലാൽ നൽകുകയും ചെയ്തു. 'ഇത് മലയാളം ഷോ ആണ്. ഹിന്ദിയോ ഇം​ഗ്ലീഷോ അല്ല. നിങ്ങളവിടെ ചെന്നതിന് ശേഷം ബാക്കിയുള്ളവരും ഇം​ഗ്ലീഷിലാണ് സംസാരിക്കുന്നത്. മര്യാദക്കുള്ള ഭാഷയിൽ സംസാരിച്ച് കളിക്കാനാണെങ്കിൽ അവിടെ നിൽക്കാം. അല്ലെങ്കിൽ ഇപ്പോ ഇവിടെ വരാം,' മോഹൻലാൽ റിയാസിനോട് അന്ന് പറഞ്ഞതിങ്ങനെ.

ഹിന്ദിയിലാണ് ബി​ഗ് ബോസ് ഇന്ത്യയിൽ ആദ്യമായി തുടങ്ങിയത്

മലയാളത്തിൽ ബി​ഗ് ബോസിന്റെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ. തെലുങ്കിൽ ബി​ഗ് ബോസിന്റെ ആറാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. ഹിന്ദിയിലാണ് ബി​ഗ് ബോസ് ഇന്ത്യയിൽ ആദ്യമായി തുടങ്ങിയത്. ഇപ്പോൾ 16ാം സീസണിൽ എത്തിയിരിക്കുകയാണ് ഹിന്ദി ബി​ഗ് ബോസ്.

Read more about: mohanlal kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X