ഉപ്പും മുളക് മുതല്‍ മറിമായം വരെ! സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയവര്‍! കാണൂ!
സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്കും അതേപടി പകര്‍ത്തുന്നവര്‍ നിരവധിയാണ്. അടുത്ത സുഹൃത്തുക്കളായി മാറിയവരില്‍ പലരും പിന്നീട് പ്രണയിതാക്കളായും ആ ബന്ധം ജീവിതത്തിലും പകര്‍ത്തിയിട്ടുമുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമകരമായ കാര്യം കൂടിയാണിത്. അത്തരത്തിലുള്ള താരവിവാഹങ്ങളുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. വിവാഹശേഷം കുടുംബ കാര്യവുമായി ഒതുങ്ങാനായിരുന്നു ചിലരുടെ തീരുമാനം. എന്നാല്‍ അതേ സമയം തന്നെ സജീവമായി അഭിനയരംഗത്തുള്ളവരുമുണ്ട്. ക്യമാറയ്ക്ക് മുന്നിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയവരുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. കഴിഞ്ഞ ദിവസമായിരുന്നു ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്.
ചാനല്‍ പരിപാടിയാണ് ഇവരെ ഒരുമിപ്പിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ഇത്തരത്തിലുള്ള വേദിയൊരുങ്ങുന്നുണ്ട്. പേളി മാണി-ശ്രിനിഷ് അരവിന്ദ്, അമ്പിളി ദേവി-ആദിത്യന്‍ ജയന്‍, സുരേഷ് കുമാര്‍-വര്‍ഷ തുടങ്ങിയവരെല്ലാം സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തിയവരാണ്. ബിജു മേനോന്‍-സംയുക്ത വര്‍മ്മ, ദിലീപ്-കാവ്യ മാധവന്‍, പൂര്‍ണിമ-ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തി മുന്നേറുന്നവരാണ്. ജനപ്രിയ പരിപാടികളിലൂടെ ഒരുമിച്ച് ആ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്നവരെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ആ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയത്. പരമ്പകളിലൂടെയായാണ് ശ്രിനിഷ് അരവിന്ദിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബിഗ് ബോസിലെത്തിയതോടെയാണ് ശ്രീനിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. പൊതുവെ ചിരിച്ച് കളിച്ച് എല്ലാവരോടും കൂളായി ഇടപഴകുന്ന പേളിയുടെ യഥാര്‍ത്ഥ മുഖം എങ്ങനെയാണെന്ന് ആരാധകര്‍ അറിഞ്ഞത് ഈ പരിപാടിയിലൂടെയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇരുവരും.

അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. സീതയിലെ രംഗമാണോ ഇതെന്ന തരത്തിലുള്ള സംശമായിരുന്നു ആരാധകരുടേത്. വളരെ മുന്‍പ് തന്നെ അമ്പിളി ദേവിയെ ഇഷ്ടമായിരുന്നുവെന്നും അതേക്കുറിച്ച് പറയാന്‍ കഴിയാതെ പോയതിനെക്കുറിച്ചും ആദിത്യന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷം ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇവരെത്തിയത്.

പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായ ഉപ്പും മുളകിലും പ്രണയവിവാഹം അരങ്ങേറിയിരുന്നു. ഭാസിയും രമയുമായെത്തുന്ന സുരേഷ് കുമാറും വര്‍ഷയും ജീവിതത്തിലും ഒരുമിച്ചിരുന്നു. ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസിയായാണ് സുരേഷ് കുമാര്‍ എത്താറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ അദ്ദേഹം പരിപാടിയിലേക്ക് തിരികെയെത്തിയിരുന്നു. രമ എന്ന കഥാപാത്രത്തെയായിരുന്നു വര്‍ഷ അവതരിപ്പിച്ചത്.

മറിമായമെന്ന പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയവരാണ് സ്‌നേഹയും ശ്രീകുമാറും. മണ്ഡോദരിയും ലോലിതനുമായാണ് ഇവരെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് വിവാഹം. ഫേസ്ബുക്കിലൂടെ സ്‌നേഹ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.


Click it and Unblock the Notifications











