For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓണത്തിന്‌ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും സൂപ്പര്‍താരപരിപാടികളും! ഇത്തവണ വീട്ടിലിരുന്ന് ആഘോഷിക്കാം

  |

  കോവിഡ് അതീജിവനത്തിനിടെ മലയാളികള്‍ മറ്റൊരു ഓണക്കാലം കൂടി ആഘോഷിക്കുകയാണ്. വൈറസ് വ്യാപനത്തിനിടെ ലളിതമായ ആഘോഷങ്ങളാണ് എല്ലായിടത്തുമുളളത്. ഓണക്കാലത്ത് പുറത്തേക്ക് അധികം ഇറങ്ങാതെ വീട്ടില്‍ തന്നെ ആഘോഷങ്ങള്‍ ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. തിയ്യേറ്ററുകള്‍ അടച്ചിട്ടതിനാല്‍ സിനിമകള്‍ക്കായി മിക്കവരും ടെലിവിഷന്‍ ചാനലുകളെയാണ് ആശ്രയിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉളള കാലത്തും കുടുംബ പ്രേക്ഷകരെല്ലാം ടിവിക്ക് മുന്‍പില്‍ തന്നെയാണ്.

  ഇത്തവണ നിരവധി പുതിയ സിനിമകളും ഓണപരിപാടികളുമെല്ലാം ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അത്തം മുതല്‍ ഓണ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇത്തവണയും സൂപ്പര്‍താരങ്ങള്‍ ചാനലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നുണ്ട്. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ ഓണം നാളുകളില്‍ എത്തുന്നത്. ഓണക്കാലത്ത് ചാനലുകളില്‍ എത്തുന്ന പുതിയ സിനിമകളെയും പരിപാടികളെയും കുറിച്ചറിയാം തുടര്‍ന്ന് വായിക്കൂ...

  ടൊവിനോ തോമസ് നായകനായ എറ്റവും പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആദ്യമായി പ്രേക്ഷകരിലേക്ക് എത്തുന്നത് എഷ്യാനെറ്റിലൂടെയാണ്. തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്നതിന് മുന്‍പെയാണ് എഷ്യാനെറ്റില്‍ എത്തുന്നത്. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിന് പുറമെ കപ്പേള, പെന്‍ഗ്വിന്‍, കണ്ണും കണ്ണും കൊളളയടിത്താല്‍ തുടങ്ങിയ സിനിമകളും എഷ്യാനെറ്റില്‍ ഓണത്തിന് സംപ്രേക്ഷണം ചെയ്യുന്ന സിനിമകളാണ്.

  കൂടാതെ മോഹന്‍ലാലിന്റെ 60ാം പിറന്നാള്‍ ആഘോഷിക്കുന്ന ലാലോണം നല്ലോണം എന്ന പരിപാടിയും എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മോഹന്‍ലാലും സംവിധായകന്‍ ടികെ രാജീവ് കുമാറും ചേര്‍ന്നാണ് ഈ പരിപാടി അണിയിച്ചൊരുക്കിയിരിക്കുന്നത്. ലാലേട്ടനൊപ്പം സിനിമാ താരങ്ങള്‍, ഹാസ്യ താരങ്ങള്‍, പിന്നണി ഗായകര്‍ തുടങ്ങിയവരും പങ്കെടുത്ത പരിപാടിക്ക് മൂന്ന് മണിക്കൂറോളം ആണ് ദൈര്‍ഘ്യം.

  ലാലോണം നല്ലോണത്തില്‍ രാവണന്‍ കുംഭകര്‍ണ്ണന്‍, വീഭീഷണന്‍ തുടങ്ങിയ പുരാണ കഥാപാത്രങ്ങളായും മോഹന്‍ലാല്‍ എത്തുന്നുണ്ട്. സൂര്യ ടിവിയില്‍ ഇത്തവണ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട്. കക്ഷി അമ്മിണിപ്പിളള, ആദ്യരാത്രി, അഞ്ചാം പാതിര, ബ്രദേഴ്‌സ്‌ഡേ തുടങ്ങി നിരവധി സിനിമകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.

  സിനിമകള്‍ക്ക് പുറമെ പൃഥ്വിരാജ് മോളിവുഡിലെത്തി 18 വര്‍ഷമാകുന്ന വേളയില്‍ 'മധുരപതിനെട്ടില്‍ പൃഥ്വി' എന്ന പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഓഗസ്റ്റ് 30ന് സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയില്‍ സിനിമാ താരങ്ങളും, പിന്നണി ഗായകരും ഹാസ്യ താരങ്ങളുമെല്ലാം തന്നെ പങ്കെടുക്കുന്നുണ്ട്.

  ജനപ്രിയ സംഗീത റിയാലിറ്റി ഷോകളിലൊന്നായ ടോപ് സിംഗറിന്റെ മെഗാ മാരത്തണ്‍ ഫിനാലെയാണ് ഫ്‌ളവേഴ്‌സില്‍ ഇത്തവണ ഓണം നാളുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടി. ഫിനാലെ ദിവസം അതിഥിയായി എത്തുന്നത് മലയാളികളുടെ ഇഷ്ടതാരം ഭാവനയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ടോപ് സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുന്നത്.

  ആദ്യ ഘട്ടം കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തിരുന്നു. ഓഗസ്റ്റ് 31 രാവിലെ 9 മണി മുതലാണ് മാരത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്. മനസുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം എന്ന പേരിലാണ് ഇത്തവണ സീ കേരളത്തില്‍ ഓണം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഫണ്ണിനൈറ്റ്‌സ് ഓണപ്പൂരവുമായി സുരാജ് വെഞ്ഞാറമൂടും സംഘവും ഇത്തവണ എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. കുട്ടിമാമ, 2സ്‌റ്റേറ്റ്‌സ്, അവരുടെ രാവുകള്‍ തുടങ്ങിയ സിനിമകളും സീ കേരളത്തില്‍ ഓണം നാളില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

  Read more about: onam ഓണം
  English summary
  tv channels's onam movies and programmes that broadcasting on onam days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X