'മുക്കുപണ്ടമാണ് അന്ന് ധരിച്ചതെന്ന് പറഞ്ഞായിരുന്നു കളിയാക്കൽ, നാലര വർഷത്തെ പ്രണയമാണ്'; സീരിയൽ താരം ഐശ്വര്യ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് കന്യാദാനം. സൂര്യ ടിവിൽ സംപ്രേക്ഷണം ചെയ്യുന്ന കന്യാദാനം പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ സുരേഷ്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഐശ്വര്യയുടെ വിവാഹം.

വ്യാസാണ് ഐശ്വര്യയെ ജീവിതത്തിൽ സ്വന്തമാക്കിയത്. ഇരുവരുടെയും വിവാഹത്തിന്റെ വിശേഷങ്ങൾ ഒരിടയ്ക്ക് സോഷ്യൽമീഡ‍ിയയിൽ വൈറലായിരുന്നു. അഞ്ഞൂറിന് മുകളിൽ എപ്പിസോഡുകൾ കന്യാ​​ദാനത്തിന്റേതായി ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു.

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ജിഷിൻ മോഹൻ വരെ കന്യാദാനം സീരിയലിന്റെ ഭാ​ഗമാണ്. ജിഷിൻ മിക്കപ്പോഴും ലൊക്കേഷനിൽ നിന്നും പകർത്തുന്ന റീൽസുകളിൽ പെയറായി കൂടെയുണ്ടാകാറുള്ളത് ഐശ്വര്യയാണ്.

അഭിനേത്രി എന്നതിലുപരി നർത്തകിയും എഞ്ചിനീയറുമൊക്കെയാണ് ഐശ്വര്യ. അവസാനം ഞാൻ അവന്റെ ഭാര്യയായി എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ തന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

മുക്കുപണ്ടമാണ് അന്ന് ധരിച്ചതെന്ന് പറഞ്ഞായിരുന്നു കളിയാക്കൽ

അതേസമയം ഇപ്പോഴിത ഐസിജിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയകാലത്തെ കുറിച്ചും വിവാഹ​ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ സുരേഷും ഭർത്താവ് വ്യാസും. കോളജ് കാലം മുതൽ തുടങ്ങിയ പ്രണയമാണ് തങ്ങളുടേത് എന്നാണ് ഐശ്വര്യയും വ്യാസും പറയുന്നത്.

കൂടാതെ വിവാഹശേഷം കേട്ട പരിഹാസ കമന്റുകളെ കുറിച്ചും ഐശ്വര്യ മനസ് തുറന്നു. സെലിബ്രിറ്റിയായതിനാൽ ഐശ്വര്യയുടെ വിവാ​ഹവും ആ സമയത്ത് സോഷ്യൽമീഡിയ ആഘോഷിച്ചിരുന്നു. 'ഏറ്റവും കൂടുതൽ ആളുകൾ എന്നെ വിളിക്കുന്നത് ചിലങ്ക എന്നാണ്.'

നാലര വർഷത്തെ പ്രണയമാണ്

'എന്നെ ആളുകൾ തിരിച്ചറിയുമ്പോൾ എന്നെക്കാളും സന്തോഷം വ്യാസിനാണ്. നോർമലായ ഒരു ലവ് സ്റ്റോറിയാണ് എന്റേത്. കോളജിൽ ഓട്ടോയ്ക്കാണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്.'

'കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉള്ളതുകൊണ്ടുതന്നെ അമ്മയും കൂടെ വരുമായിരുന്നു. ആ സമയത്ത് എന്നും ഒരു പയ്യൻ ഇങ്ങനെ ഓട്ടോയ്ക്ക് സൈഡിലൂടെ പോകാറുണ്ട്. ആ പയ്യനും എന്റെ ഓട്ടോ ചേട്ടനും തമ്മിൽ പരിചയക്കാരാണ്. ഒരു ദിവസം അമ്മ ഓട്ടോ ചേട്ടനോട് ചോദിച്ചു ആ പയ്യൻ ആരാണെന്ന്?.'

ഹെൽത്ത് ഇഷ്യൂസ്

'അമ്മയുടെ പരിചയക്കാരിയുടെ മകൻ ആണെന് അറിഞ്ഞതോടെ പിന്നെ അമ്മയും ഇവനും തമ്മിൽ ഹായ് ബൈ ബന്ധമായി. അപ്പോഴും ഞാൻ പുള്ളിയെ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ അയൽക്കാർ ആണെങ്കിലും പരസ്പരം അറിയുമായിരുന്നില്ല. അവസാനം ഓട്ടോ ചേട്ടൻ വഴി എല്ലാ വിവരങ്ങളും വ്യാസ് അറിഞ്ഞു' ഐശ്വര്യ വിവരിച്ചു.

'പുള്ളി പറഞ്ഞ സമയം തന്നെ ഞാനും വീട്ടിൽ നിന്നും ഇറങ്ങും. ബിടെക് പഠിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ഇതൊക്കെ സംഭവിച്ചത്' ഐശ്വര്യയുടെ ഭർത്താവ് വ്യാസും പ്രണയ കഥ പറഞ്ഞു. 'എനിക്ക് ലണ്ടനിൽ പോകണം എന്നായിരുന്നു.'

വ്യാസ് അമ്മയെ വിളിച്ചു

'ആ സമയത്താണ് അമ്മയും വ്യാസിന്റെ കാര്യം പറയുന്നത്. അതോടെ അമ്മയുടെ ഫോണിൽ നിന്നും ആദ്യ സംസാരം തുടങ്ങി. പിന്നെ പയ്യെ റിലേഷൻഷിപ്പിലുമായി. ഒരു ദിവസം ഞങ്ങൾ തമ്മിൽ പിണങ്ങി.'

'അതോടെ വ്യാസ് അമ്മയെ വിളിച്ചു.... എന്നെ കല്യാണം കഴിച്ചുതരുമോയെന്ന് ചോദിച്ചു. അമ്മയ്ക്ക് അത് കേട്ടിട്ട് നല്ല സന്തോഷമായി' ഐശ്വര്യ പറഞ്ഞു. '4 വർഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹം നടക്കുന്നത്. ഞങ്ങൾ സെയിം എയ്ജ് ആണ്. ഇറ്റലിയിൽ ആയിരുന്നു വ്യാസ്.'

ഉടനെ തന്നെ വിവാഹം

'അവിടെ നിന്നും വരാൻ ഉള്ള സമയം മാത്രമാണ് വിവാഹത്തിന് എടുത്തത്. വന്ന ഉടനെ തന്നെ വിവാഹവും നടന്നു'. നെഗറ്റീവ് കമന്റ്സ് കണ്ടാൽ ആദ്യമൊക്കെ സങ്കടം തനിക്ക് ഉണ്ടാകുമായിരുന്നു വ്യാസ് പറയുന്നു.

വിവാഹത്തിന് ഐശ്വര്യ അണിഞ്ഞത് മുക്കുപണ്ടമാണെന്ന് ചില കമന്റുകൾ കണ്ടപ്പോൾ ചിലതിന് മറുപടി നൽകിയെന്നും വ്യാസ് പുതിയ അഭിമുഖത്തിൽ പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X