twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാവൂത്തര്‍, ജോണ്‍ ഹോനായി.. മലയാളത്തിലെ ലക്ഷണമൊത്ത വില്ലന്മാര്‍! നായകനെ തോല്‍പ്പിക്കുന്ന പ്രകടനമാവും!

    |

    മലയാള സിനിമയില്‍ നായകന്മാരെ പോലെ തന്നെ വില്ലന്മാര്‍ക്കും ഇപ്പോല്‍ നല്ല ചിലവാണ്. പലരും വില്ലന്മാരെയും സ്‌നേഹിക്കുന്നുണ്ടെന്നുള്ളതാണ് സത്യകഥ. പണ്ട് ജോസ് പ്രകാശ് മുതല്‍ ഇന്ന് പുലിമുരുകനിലെ ഡാഡി ഗിരിജ വരെ വ്യത്യസ്തങ്ങളായ പലതരം വില്ലന്മാരെയും കണ്ട് കഴിഞ്ഞിരിക്കുകയാണ്.

    ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനും, മാഫിയയിലെ ദേവരാജ ഗൗഡയും ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദയും മലയാള സിനിമയെ വിസ്മയിപ്പിച്ചിരുന്നു. ഇവരെല്ലാം നായകനൊപ്പം തന്നെ സിനിമയില്‍ കസറി അഭിനയിച്ചു എന്ന് വേണം പറയാന്‍.. ഈക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്താന്‍ ഇനിയുമുണ്ട്..

    പുലിമുരുകനിലെ ഡാഡി ഗിരിജ

    പുലിമുരുകനിലെ ഡാഡി ഗിരിജ

    മോഹന്‍ലാലിന്റെ ഹിറ്റ് സിനിമ പുലിമുരുകനില്‍ പുലി ഒരു സൈഡിലും മറ്റൊരു സൈഡില്‍ വില്ലനുമായിരുന്നു. ഇത്തിരി വ്യത്യസ്തയുള്ള വില്ലനായിരുന്നു സിനിമയിലുണ്ടായിരുന്നത്. ഡാഡി ഗിരിജ. പേര് പോലെ തന്നെ വില്ലന്‍ കിടുവായിരുന്നു.

     ദൃശ്യത്തിലും

    ദൃശ്യത്തിലും

    മോഹന്‍ലാലിന്റെ തന്നെ ദൃശ്യം എന്ന സിനിമയിലും കലക്കന്‍ വില്ലനെ കാണാമായിരുന്നു. കലഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച പോലീസ് കഥാപാത്രമായിരുന്നു സിനിമയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. തന്റെ അഭിനയത്തിലൂടെ അത് പ്രകടമാക്കാന്‍ ഷാജോണിനും കഴിഞ്ഞിരുന്നു.

    രഞ്ജി പണിക്കരുടെ വില്ലന്മാര്‍

    രഞ്ജി പണിക്കരുടെ വില്ലന്മാര്‍

    തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ മലയാള സിനിമയ്ക്ക്് കരുത്തുറ്റ ഒരുപാട് വില്ലന്മാരെ സമ്മാനിച്ചിരുന്നു. ദ കിംഗ്, കമ്മീഷ്ണര്‍, പത്രം തുടങ്ങി നായക പ്രധാന്യത്തോടൊപ്പം നില്‍ക്കുന്ന വില്ലന്മാരെ കൊണ്ടു വരാന്‍ ഈ സിനിമകള്‍ക്കും കഴിഞ്ഞിരുന്നു.

    സിനിമയിലെ പ്രധാന വില്ലന്മാര്‍

    സിനിമയിലെ പ്രധാന വില്ലന്മാര്‍

    റാംജി റാവൂ സ്പീക്കിംഗ് എന്ന സിനിമയിലെ റാംജി റാവൂ, വിയറ്റനാം കോളനിയില റാവൂത്തര്‍, ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി തുടങ്ങി വില്ലന്മാരുടെ രൂപത്തിലും ഭാവത്തിലും വ്യത്യസ്തകളുമായി നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു.

    നടന്‍ സിദ്ദിഖ്

    നടന്‍ സിദ്ദിഖ്

    നടന്‍ സിദ്ദിഖിന് നെഗറ്റീവ് കഥാപാത്രങ്ങളെയും പോസീറ്റിവ് കഥാപാത്രങ്ങളെയും ഒരുപോലെ വരുതിയിലാക്കാന്‍ കഴിവുള്ള താരമാണ്. സഹതാരമായിട്ടും വില്ലനായിട്ടും നായകനായിട്ടുമൊക്കെ സിദ്ദീഖ് തിളങ്ങിയിരുന്നു.

    തള്ള് നടന്‍ ലാലേട്ടന്‍, ബോക്‌സോഫീസ് കിംഗ് ഇക്ക! എന്തൊരു തള്ളാണ് ഭായ്! അറഞ്ചം പുറഞ്ചം ട്രോളി കൊന്നുതള്ള് നടന്‍ ലാലേട്ടന്‍, ബോക്‌സോഫീസ് കിംഗ് ഇക്ക! എന്തൊരു തള്ളാണ് ഭായ്! അറഞ്ചം പുറഞ്ചം ട്രോളി കൊന്നു

    പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്..പ്രമുഖ മാസികയിലെ കവര്‍ഗേള്‍ ആവാന്‍ പോയി, ശേഷം പിള്ളേര്‍ ട്രോളി കൊന്നു! പ്ലീസ് തുറിച്ച് നോക്കരുത്..

    ജനുവരിയില്‍ 10, ഫെബ്രുവരിയില്‍ 14 സിനിമകള്‍! ലാഭമാണോ നഷ്ടമാണോ? മാര്‍ച്ചില്‍ അടാറ് സിനിമകള്‍ വേറെയും!ജനുവരിയില്‍ 10, ഫെബ്രുവരിയില്‍ 14 സിനിമകള്‍! ലാഭമാണോ നഷ്ടമാണോ? മാര്‍ച്ചില്‍ അടാറ് സിനിമകള്‍ വേറെയും!

    English summary
    Malayalam villains: Is it the end of villainy in mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X