യുവതാരങ്ങള്‍ എവിടെ?
ഫഹദ് ഫാസില്‍, നിവിന്‍പോളി, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് തുടങ്ങിയ യുവതാരങ്ങളുടെയൊക്കെ ഓരോ ചിത്രങ്ങള്‍ ഈവര്‍ഷം റിലീസ് ചെയ്തു. എന്നാല്‍ ആര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എന്നുകരുതി താരങ്ങളാരും വെറുതെയിരിക്കുകയല്ല. എല്ലാവരും അഭിനയത്തിന്റെ തിരക്കില്‍ തന്നെ. എല്ലാവരും എവിടെയാണെന്നറിയണ്ടേ.
ഫഹദ് ഫാസില്‍- വിനീത്കുമാര്‍ സംവിധാനം ചെയ്യുന്ന അയാള്‍ ഞാനല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദ് ബാംഗ്ലൂരിലാണുള്ളത്. രഞ്ജിത്ത് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലാണ് ഫഹദുള്ളത്. അതിനുശേഷം ഷിജു എസ്. ബാവ സംവിധാനം ചെയ്യുന്ന നാളെയില്‍ അഭിനയിക്കും. തുടര്‍ന്ന് അരാഫത്തിന്റെ കാര്‍ട്ടൂണില്‍ അഭിനയിക്കും.

പൃഥ്വിരാജ്- ശ്യാമപ്രസാദിന്റെ ഇവിടെ ചിത്രീകരണം പൂര്‍ത്തിയാക്കി പൃഥ്വിരാജ് അമേരിക്കയില്‍ നിന്നു തിരിച്ചെത്തി. ആദ്യ ഷെഡ്യൂള്‍ ആണ് പൂര്‍ത്തിയായത്. സച്ചിയുടെ അനാര്‍ക്കലിയില്‍ആണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതിനു ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തില്‍ അഭിനയിക്കും. വിമല്‍ സംവിധാനം ചെയ്യുന്ന എന്നു സ്വന്തം മൊയ്തീന്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് പൃഥ്വിക്ക്. വിഷുവിന് തിയറ്ററിലെത്താനുള്ള ചിത്രമാണിത്.
കുഞ്ചാക്കോ ബോബന്‍- സുഗീത് സംവിധാനം ചെയ്യുന്ന മധുരനാരങ്ങയില്‍ അഭിനയിക്കാന്‍ ദുബൈയില്‍ ആണ്. ബിജു മേനോന്‍ ആണ് കൂടെ അഭിനയിക്കുന്നത്. രതീഷിന്റെ മകള്‍ പാര്‍വതിയാണ് നായിക. രണ്ടാം ഷെഡ്യൂളിനായി സുഗീതും ടീമും ശ്രീലങ്കയിലേക്കു പുറപ്പെടും.
ദുല്‍ക്കര്‍- ജനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100ഡെയ്‌സ് ലവ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ബാംഗ്ലൂരിലാണ്. നിത്യമേനോന്‍ ആണ് നായിക. മണിരത്‌നത്തിന്റെ ഒകെ കണ്‍മണിയിലും ഇവര്‍ തന്നെയാണ് ജോടികള്‍.
നിവിന്‍പോളി- വടക്കന്‍ സെല്‍ഫി എന്ന ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് നിവിന്‍. വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും എഴുതി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം വിഷുവിന് ത ിയറ്ററിലെത്തും.ശ്യാമപ്രസാദിന്റെ ഇവിടെയുടെ സെറ്റിലായിരുന്നു ഇതുവരെ. എബ്രിഡ് ഷൈന്റെ ആക്ഷന്‍ ഹീറോ ബിജുവാണ് അടുത്ത ചിത്രം


Click it and Unblock the Notifications











