»   » നിവിന്‍ പോളിയ്‌ക്കൊപ്പം ദുല്‍ഖറും സഖാവായി എത്തുന്നു, കൂടെ ടൊവിനോ തോമസും!!

നിവിന്‍ പോളിയ്‌ക്കൊപ്പം ദുല്‍ഖറും സഖാവായി എത്തുന്നു, കൂടെ ടൊവിനോ തോമസും!!

Posted By: Rohini
Subscribe to Filmibeat Malayalam

കേരളത്തില്‍ ഇടത് പക്ഷം ഭരിയ്ക്കുന്നതുകൊണ്ടാണോ എന്തോ, ആ പക്ഷത്തേക്ക് ചാരി ഇതാ കുറേ സിനിമകളെത്തുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ശ്രീനിവാസനും ഒക്കെ കമ്മ്യാണിസ്റ്റിന്റെ കഥ പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളികളെ ഞെട്ടിച്ച, പ്രതീക്ഷിക്കാത്ത ചില വിജയ ചിത്രങ്ങള്‍

ഇപ്പോഴിതാ പുതുതലമുറയിലെ യുവ താരങ്ങളും സഖാക്കന്മാരായി എത്തുന്നു. നിവിന്‍ പോളിയുടെ സഖാവ് എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനൊപ്പം ഇതാ ദുല്‍ഖറിന്റെയും ടൊവിനോ തോമസിന്റെയും ചിത്രങ്ങള്‍

നിവിന്റെ സഖാവ്

സിദ്ധാര്‍ത്ഥ് ശിവയാണ് നിവിന്‍ പോളിയെ നായകനാക്കി സഖാവ് എന്ന ചിത്രമൊരുക്കുന്നത്. നിവിന്‍ യുവ രാഷ്ട്രീയ പ്രവര്‍ത്തകനായി എത്തുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും

ദുല്‍ഖര്‍ സല്‍മാനും

അതിന് പിന്നാലെ ഇതാ ദുല്‍ഖര്‍ സല്‍മാനും. അമല്‍ നീരദിന്റെ പുതിയ ചിത്രത്തല്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണത്രെ എത്തുന്നത്.

ടൊവിനോ തോമസ്

ഒരു മെക്‌സിക്കന്‍ അപാരത എന്ന കാമ്പസ് ചിത്രത്തില്‍ ടൊവിനോ തോമസും ഇടത്തോട്ട് തിരയുന്നു. കാമ്പസ് രാഷ്ട്രീയത്തെ കുറിച്ചും മറ്റും പറയുന്ന ചിത്രത്തില്‍ മഹാരാജാസ് കൊളേജിലെ എസ് എഫ് ഐക്കാരനായിട്ടാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ കട്ടക്കലിപ്പ് എന്ന പാട്ട് തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

മലയാളത്തിലെ കമ്മ്യൂണിസ്റ്റ് ചിത്രങ്ങള്‍

കമ്മൂണിസ്റ്റ് ചിത്രങ്ങള്‍ എന്നും മലയാളത്തില്‍ കൈയ്യടി നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ലാല്‍സലാം, മമ്മൂട്ടിയുടെ അടിമകള്‍ ഉടമകള്‍, ശ്രീനിവാസന്‍ നായകനായ അറബിക്കഥ, ഇന്ദ്രജിത്ത്, മുരളി ഗോപി തുടങ്ങിയവര്‍ അണിനിറന്ന ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള സിനിമകള്‍ ഉദാഹരണം.

English summary
Malayalam young stars turned communist follower

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam