»   » സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഒന്ന് ചുവടുറപ്പിയ്ക്കും മുന്പേ അന്യഭാഷാ ചിത്രങ്ങളില്‍ ഒരു പരീക്ഷണം നടത്താന്‍ പൊതുവെ നായികമാര്‍ക്ക് ഉത്സാഹക്കൂടുതലുണ്ട്. അതിന് ഭാഷ ഒരിക്കലും തടസ്സമായി നിന്നിട്ടില്ല. മലയാളത്തിലെ പലനടിമാരും ഇക്കാര്യം തെളിയിച്ചതുമാണ്.

മാതൃഭാഷ പോലെ തന്നെ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക് തമിഴ് ഇന്‍ഡസ്ട്രിയും. മലയാളത്തില്‍ നിന്ന് ഒട്ടേറെ പേര്‍ തമിഴിലെത്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് പോലെ തന്നെയാണ് കന്നട ഇന്‍ഡസ്ട്രിയും. മികച്ച താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ തമിഴ് പോലെ തന്നെ കന്നട ഇന്‍ഡസ്ട്രിയിലും അവസരങ്ങള്‍ ഏറെയാണ്.

കാണൂ മലയാളത്തില്‍ നിന്ന് കന്നടയില്‍ എത്തി കഴിവ് തെളിയിച്ച സുന്ദരിമാര്‍...

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

നടി ഭാവനയുടെ കന്നടയിലേക്കുള്ള അരങ്ങേറ്റം പുനീത് രാജ്കുമാറിനൊപ്പമായിരുന്നു. ജാക്കി എന്ന ചിത്രത്തിലൂടെ. വിഷ്ണുവര്‍ദ്ധന, റോമിയോ, തോപിവാല,മൈത്രി തുടങ്ങിയവ ഭാവനയുടെ കന്നടിയിലെ മികച്ച ചിത്രങ്ങളാണ്.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

ഭാവനയെ പോലെ പാര്‍വ്വതിയുടെയും കന്നടയിലേക്കുള്ള അരങ്ങേറ്റം പുനീത് രാജ്കുമാറിനൊപ്പമായിരുന്നു. മിലാന എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വവി, അന്തര്‍ ബഹര്‍ പാര്‍വ്വതി അഭിനയിച്ച മറ്റ് കന്നട ചിത്രങ്ങളാണ്.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

2010 ലെ കന്നടയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അപ്തരക്ഷക എന്ന ചിത്രത്തിലൂടെയാണ് വിമലാ രാമന്‍ കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലറായിരുന്നു അപ്തരക്ഷക.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

സംഗമ എന്ന ചിത്രത്തിലൂടെയാണ് നടി വേദിക കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഗണേഷാണ് ചിത്രത്തിലെ നായകന്‍.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

മോഡലസല എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ കന്നടയിലേക്കുള്ള അരങ്ങേറ്റം. യാഷിന്റെ നായിക വേഷം അവതരിപ്പിച്ചുക്കൊണ്ട്. ഷൈലൂ, അപ്പയ്യ, അംബര ആന്റ് ബാര്‍ഫി തുടങ്ങിയവ ഭാവന അഭിനയിച്ച് കന്നട ചിത്രങ്ങളാണ്.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

സെവനോ ക്ലോക്ക് എന്ന ചിത്രത്തിലൂടെ നിത്യാ മേനോന്‍ കന്നട സിനിമാ ഇന്‍ഡസ്ട്രിയിലെത്തി. തുടര്‍ന്ന് ജോഷ്, മൈന തുടങ്ങിയ ചിത്രങ്ങളിലും നടി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

കിച്ചാ സുദീപിന്റെ കൂടെയാണ് മംമ്ത ആദ്യമായി കന്നട ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൂലി എന്ന ചിത്രത്തിലൂടെ.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയ്‌ക്കൊപ്പം നയന്‍താര ആദ്യമായി കന്നട ചിത്രത്തില്‍ അഭിനയിച്ചു. 2010ലാണ് അരങ്ങേറ്റം കുറിക്കുന്നത്.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

മൗര്യ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ കന്നടയില്‍ എത്തുന്നത്. തുടര്‍ന്ന് പുനീത് രാജ്കുമാറിനൊപ്പം അരസു എന്ന ചിത്രത്തില്‍ നായിക വേഷവും അവതരിപ്പിച്ചു.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

ബൃന്ദാവന എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക കന്നട സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദര്‍ഷനായിരുന്നു ചിത്രത്തിലെ നായകന്‍.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

കനസിന ലോക എന്ന ചിത്രത്തിലൂടെ ഗോപികയും കന്നട ചിത്രത്തില്‍ അഭിനയിച്ചു.

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന നടി നവ്യാ നായര്‍ തിരിച്ച് വന്നത് കന്നട ചിത്രത്തിലൂടെയായിരുന്നു. ദൃശ്യ എന്ന ചിത്രത്തിലൂടെ

സാന്‍ഡല്‍വുഡ്‌ തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍

ശിവശങ്കര്‍, ഗിരിബാല തുടങ്ങിയ ശോഭനയുടെ കന്നട ചിത്രങ്ങളാണ്.

English summary
Malayalee Beauties In Kannada Films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam