»   » ഇന്ന് ദിലീപും കാവ്യയും, അന്നോ? മലയാളികള്‍ക്ക് പറഞ്ഞു തീരാത്ത താര വിവാഹങ്ങളായിരുന്നു ഇതും..

ഇന്ന് ദിലീപും കാവ്യയും, അന്നോ? മലയാളികള്‍ക്ക് പറഞ്ഞു തീരാത്ത താര വിവാഹങ്ങളായിരുന്നു ഇതും..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഓണ്‍സ്‌ക്രീനിലെ പ്രിയപ്പെട്ട താര ജോടികള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ ചര്‍ച്ചകള്‍ ഇനിയും ചൂടാറിയിട്ടില്ല. ദിലീപ്-കാവ്യ വിവാഹത്തിന് അനുകൂലമായും പ്രതികൂലമായും ഒട്ടേറെ അഭിപ്രായങ്ങളാണ് ഇതിനകം ഉയര്‍ന്നു കഴിഞ്ഞത്.

ഇത്രത്തോളമില്ലെങ്കിലും മലയാളി പ്രേക്ഷകര്‍ നന്നായി ആഘോഷിച്ച താരവിവാഹങ്ങളില്‍ ചിലതിവയാണ്..

ഫഹദ് ഫാസില്‍- നസ്രിയ

ദിലീപ് കാവ്യ വിവാഹം പോലെ തന്നെ മലയാളി പ്രേക്ഷകര്‍ ദിവസങ്ങളോളം ആഘോഷിച്ച വിവാഹമായിരുന്നു ഫഹദ് -നസ്രിയ വിവാഹവും. വലിയ വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇവരുടെ വിവാഹവും മലയാളികള്‍ ആഘോഷിച്ചു. എന്നാല്‍ നസ്രിയയും ഫഹദും തമ്മിലുള്ള പ്രായമായിരുന്നു ട്രോളന്മാര്‍ക്കു കിട്ടിയ ആയുധം. ചാനല്‍ അവതാരികയായി അറിയപ്പെട്ടിരുന്ന നസ്രിയ പിന്നീട് സിനിമയിലെത്തി ശോഭിച്ചു നില്‍ക്കുമ്പോഴായിരുന്നു വിവാഹം

ദിലീപ് - മഞ്ജു വാര്യര്‍

ഇന്ന് ദിലീപ് -കാവ്യ വിവാഹം ആഘോഷിച്ചവരെല്ലാം അന്ന് ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹവു ആഘോഷമാക്കിയിരുന്നു. 1998 ലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ വര്‍ഷം വിവാഹ മോചിതരാവുകയും ചെയ്തു. ഇവരുടെ വിവാഹവും പ്രമുഖ പത്രങ്ങളിലെ ഒന്നാ പേജു വാര്‍ത്ത തന്നെയായിരുന്നു ..

ബിജു മേനോന്‍- സംയുക്ത വര്‍മ്മ

ഇന്നും മോളിവുഡിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റി ദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മഴ,മേഘ മല്‍ഹാര്‍ എന്നീ ചിത്രങ്ങളില്‍ ബിജുമേനോനും സംയുക്തയുമായിരുന്നു മുഖ്യ റോളില്‍. മലയാളികള്‍ വലിയ 'പരാതി'യൊന്നും പറയാത്ത ഒരു താര വിവാഹമായിരുന്നു ഇത്.

ജയറാം പാര്‍വ്വതി

ദിലീപ് -മഞ്ജു വിവാഹം പോലെ തന്നെ കരിയറിന്റെ ടോപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു നടി പാര്‍വ്വതിയെ ജയറാം കെട്ടിക്കൊണ്ടു പോയത്. ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലും ഒന്നിക്കാനുള്ള ഇവരുടെ തീരുമാനവും മലയാളി പ്രേക്ഷകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1992 സപ്തംബര്‍ 7 നായിരുന്നു ഇവരുടെ വിവാഹം

ആഷിക് അബു റിമ കല്ലിങ്കല്‍

വലിയ ആഘോഷങ്ങളുമില്ലാതെ ലളിതമായി വിവാഹിതരായ താരങ്ങളായിരുന്നു സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും . എന്നാല്‍ മാധ്യമങ്ങളിലെ സിനിമാ കോളങ്ങളില്‍ വാര്‍ത്തകള്‍ക്കൊരു കുറവുമുണ്ടായിരുന്നില്ല.

പൃഥ്വിരാജ് -സുപ്രിയ മേനോന്‍

മലയാളി പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് നല്‍കിയ താര വിവാഹമായിരുന്നു നടന്‍ പൃഥ്വിരാജിന്റേത്. മോളിവുഡിലെ യോഗ്യനായ അവിവാഹിതനായി തുടരവേയായിരുന്നു പലരെയും ഞെട്ടിച്ചുകൊണ്ടുള്ള നടന്റെ വിവാഹം. സുപ്രിയ മേനോനെയായിരുന്നു പൃഥ്വിരാജ് വിവാഹം കഴിച്ചത്

ദിലീപിന്റെയും കാവ്യയുടെയും കല്യാണ ഫോട്ടോസിനായി

English summary
Dileep-Kavya Madhavan marriage was a star-studded function and has been the talk of the town. Here we list the other celebrity weddings from the past that hogged the limelight

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam