For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരുടെ കളികൾ കൊള്ളാം!! ചിലത് ഇനിയും മാറാനുണ്ട്, ബിഗ്ബോസ് മത്സരാര്‍ഥികളെ കുറിച്ച് തിങ്കള്‍

  |
  ബിഗ്ബോസ് മത്സരാര്‍ഥികളെ കുറിച്ച് തിങ്കള്‍ | filmibeat Malayalam

  പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിൽ സമൂഹത്തിന്റെ വ്യത്യസ്ത സ്വഭാവമുള്ളവർ ഒരുമിച്ച് ദിവസങ്ങളോളം താമസിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. ഫോണോ ഇന്റർനെറ്റോ ടിവിയോ അങ്ങനെയുള്ള ഒരു തരത്തിലുമുളള സൗകര്യമില്ലാതെ ജീവിക്കുക എന്നത് ഇന്നത്തെ ജനറേഷന് വളരെ ബുദ്ധിമുട്ടാണ്. ഇതാണ് ബിഗ്ബോസ് ഹൗസിൽ സംഭവിക്കുന്നത്. ദിവസം ചെല്ലുന്തോറും മത്സരം മുറുകുകയാണ്.

  തുല്യ ശക്തികൾ നേർക്കു നേർ!! പുറത്തു പോകുന്നത് സ്ട്രോങ് മത്സരാർഥി, ബിഗ്ബോസ് ഹൗസിൽ വൻ ട്വിസ്റ്റ്

  ഇതിനു മുൻപും ഇത്തരത്തിലുള്ള പ്രമേയമുളള റിയാലിറ്റി ഷോ മലയാളത്തിൽ ഉണ്ടായിരുന്നു. സൂര്യ ടിവിയിലെ മലയാളി ഹൗസ്. രണ്ട് ഷോകളുടേയും പ്രമേയങ്ങൾക്ക് സാമ്യമുണ്ടായിരുന്നെങ്കിലും ഷോകളുടെ ഘടന രീതി വ്യത്യസ്തമായിരുന്നു. മലയാള ഹൗസിലെ അവസാന മൂന്നിൽ വന്ന മത്സരാർഥിയായിരുന്നു തിങ്കൾ ഭാലി. തിങ്കൾ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയാണ്. ബിഗ് ബോസിനെ കുറിച്ചുളള തിങ്കളിന്റെ വിലയിരുത്തൽ ഇങ്ങനെയാണ്.

  തിങ്കളിനെ മറക്കാതെ മലയാളികൾ

  തിങ്കളിനെ മറക്കാതെ മലയാളികൾ

  2013 ലായിരുന്നു ബിഗ്ബോസ് റിയാലിറ്റി ഷോ ആരംഭിച്ചത്. രാഹുൽ ഈശ്വർ, സന്തോഷ് പണ്ഡിറ്റ്, രോസിൻ ജോളി, സിന്ധു ജോയി, സാക്ഷ, തിങ്കൾ തുടങ്ങിയ താരങ്ങളായിരുന്നു ഷോയിൽ പങ്കെടുത്തത്. ഇതിൽ അവസാന മൂന്നിൽ രാഹുൽ ഈശ്വറും തിങ്കളും, സിന്ധു ജോയിയുമായിരുന്നു. ദുബായിൽ സ്ഥിര താമസക്കാരിയായ തിങ്കളിൾ ഈ ഒറ്റ ഷോ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ ലഭിച്ചിരുന്നുനു. ഇപ്പോഴും തിങ്കളിനെ ആരും മാറന്നിട്ടില്ല.

  സ്വന്തം കാലിൽ നിൽക്കണം

  സ്വന്തം കാലിൽ നിൽക്കണം

  ബിഗ് ബോസ് ഹൗസിന്റെ സ്ഥിരം പ്രേക്ഷകയാണ് തനെന്ന് തിങ്കൾ ആദ്യമേ തന്നെ വ്യക്തിമാക്കിയിട്ടുണ്ട്. കൂടാതെ മത്സരാർഥികൾക്ക് വേണ്ട നിർദ്ദേശവും താരം നൽകുന്നുണ്ട്. അരിസ്റ്റോ സുരേഷ് സ്വന്തം കാലില്‍ നില്‍ക്കണമെന്നും മറ്റുള്ളവരുടെ നിഴലില്‍ നിന്ന് പുറത്തു വരണമെന്നും തിങ്കള്‍ പറയുന്നു. പേളിയുടെ ഒപ്പമാണ് സുരേഷ് ഇപ്പോഴും നിൽക്കുന്നതെന്നുള്ള പരാതി ബിഗ് ബോസ് ഹൗസിൽ നിന്ന് ഉയർന്ന് വരുന്നുണ്ട്.

  ശ്രീനീഷ്- പേളി

  ശ്രീനീഷ്- പേളി

  ബിഗ് ബോസ് ഹൗസിൽ ശ്രീനിഷിനോട് സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കി എടുക്കണമെന്ന് തിങ്കൾ പറയുന്നുണ്ട്. അങ്ങനെ എടുത്തു പറയാന്‍ തക്കവണ്ണം സ്വന്തം നിലയില്‍ ശ്രീനിഷിനെ എവിടെയും കണ്ടിട്ടില്ലയെന്നും തിങ്കൾ കൂട്ടിച്ചേർത്തു. അതു പോലെ പേളി സ്മാര്‍ട്ടാണ്, അംഗങ്ങളുടെ ഇടയിൽ നിന്ന് ശ്രദ്ധിക്കപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും തിങ്കള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

  ഷിയാസ് ബുദ്ധിമാനും ബുദ്ധി ശൂന്യനും

  ഷിയാസ് ബുദ്ധിമാനും ബുദ്ധി ശൂന്യനും

  ഷിയാസ് ചിലപ്പോള്‍ ബിഗ് ബോസ് ഹൗസിൽ അതീവ ബുദ്ധിമാനെ പോലെയാണ് പെരുമാറുന്നതും കാര്യങ്ങൾ നീക്കുന്നതും. എന്നാൽ ചില അവസരത്തിൽ വേസ്റ്റാണെന്നും ഇവർ അഭിപ്രായപ്പെട്ടു. അതു പൊലെ അനൂപ് മറ്റുള്ളവരെ ഉപദേശിക്കുന്നത് നിർത്തിയിട്ട് സ്വയം ഉപദേശിച്ച് നന്നാകണമെന്നാണ് തിങ്കളിന്റെ അഭിപ്രായം.

  ബുദ്ധിപൂർവ്വം കളിക്കുന്നവർ

  ബുദ്ധിപൂർവ്വം കളിക്കുന്നവർ

  ബഷീർ നന്നയി കളിക്കുന്നുണ്ടെന്നും കുറച്ചു കൂടി അറ്റാക്ക് ചെയ്ത് കളിക്കണമെന്നും തിങ്കൾ പറയുന്നുണ്ട്. അതിന് നിങ്ങൾക്ക് സാധിക്കുമെന്നും ഇവർ പറയുന്നുണ്ട്. സാബു വളരെ സ്മാർട്ടായി കളിക്കുന്നുണ്ടെന്നും പക്ഷെ നിങ്ങൾ മാത്രം ബുദ്ധിമാനാണെന്നും ബാക്കിയുളളവർ വെരും വിഡ്ഡികളാണെന്ന് ഇതിന് അർഥമില്ലെന്നും തിങ്കൾ കൂട്ടിച്ചേർത്തു. അടുത്ത് ര‍ഞ്ജിനിയായിരുന്നു. തിങ്ങൾ എങ്ങനെയാണോ അതു പോലെ തന്നെ പെരുമാറണം, ബിഗ് ബോസിലേയ്ക്കു പോകുമ്പോൾ സിംഹത്തെ പോലെയായിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ അവസ്ഥ പൂച്ചയെ പോലെയാണെന്നും തിങ്കൾ പറഞ്ഞു. അതിഥി സേഫാകുന്നതിനെ കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നത്. കാര്യങ്ങളിൽ കുറച്ചു കൂടി നയപരമായി ഇടപെടണം. അര്‍ച്ചന നിങ്ങള്‍ നേരെ വാ നേരെ പോ ലൈനാണ്. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിങ്കൾ കൂട്ടിച്ചേർത്തു.

  English summary
  malayali house contestent thinkal says about bigg boss malayalam contestant
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X