For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടന്‌റെ വീട്ടില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ്, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ചന്തുനാഥ്

  |

  മാലിക്കിലെ എസ് പി റിഷഭ്‌ ആയി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ചന്തുനാഥ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. പതിനെട്ടാം പടിയിലൂടെ മോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് ചന്തുനാഥ്. മാലിക്കില്‍ മറ്റു താരങ്ങള്‍ക്കൊപ്പം നടന്റെ പ്രകടനത്തിനും പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്‌റെ റാം, 12ത് മാന്‍ തുടങ്ങിയവയാണ് ചന്തുനാഥിന്‌റെ പുതിയ സിനിമകള്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമകളില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാണ് നടന്‍ എത്തുന്നത്.

  സമാന്തയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  അതേസമയം ലാലേട്ടന്‌റെ വീട്ടില്‍ ഡിന്നറിന് ക്ഷണിച്ച സമയത്ത് ഉണ്ടായ പൃഥ്വിരാജിന്റെ സര്‍പ്രൈസിനെ കുറിച്ച് പറയുകയാണ്‌ ചന്തുനാഥ്. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. മാലിക്കിന്റെ സെറ്റില്‍ ചെറുതായി വിഷമിച്ചിരിക്കുന്ന സമയത്താണ് റാമിലേക്കുളള വിളി വരുന്നത് എന്ന് ചന്തുനാഥ് പറയുന്നു.

  വിനോദ് മംഗലത്താണ് ജീത്തു സാറിന്‌റെ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ഡേറ്റുണ്ടല്ലോ എന്ന് ചോദിച്ചു. ജീത്തു സാറിന്‌റെ പടമാണെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. മാലിക്ക് കഴിഞ്ഞാല്‍ ഫ്രീയാവും എന്ന് പറഞ്ഞു. ആരാണ് നായകന്‍ എന്നറിയാനാണ് പിന്നെ ആകാംക്ഷയുണ്ടായത്‌. മോഹന്‍ലാല്‍ സാറിന്‌റെ പടമാണെന്ന് അറിയിച്ചു. അത് കേട്ട് കുറച്ചുനേരം ഞാന്‍ ബ്ലാക്ക് ഔട്ടാണ്‌.

  കാരണം അത്യാഗ്രഹത്തോടെ സ്വപ്‌നം കാണുന്ന ഒരാളല്ല ഞാന്‍. അന്ന് ഒരഭിമുഖത്തില്‍ മമ്മൂക്കയുടെ കൂടെ ആയി, ഇനി ആരുടെ കൂടെ ചെയ്യണം എന്നാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‌റെ കൂടെ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞു. ആര്‍ക്കാണ് അങ്ങനെ ഒരു ആഗ്രഹം ഇല്ലാത്തത്. മറച്ചുപിടിയ്‌ക്കേണ്ട കാര്യമില്ലല്ലോ. നടക്കുമോ ഇല്ലയോ എന്നുളളതല്ല. അന്ന് ആഗ്രഹിച്ചതാണ്.

  ഓയില്‍ ഇന്‍ഡസ്ട്രിയിലെ ജോലി ഉപേക്ഷിച്ച് അഭിനേതാവായതിന് കാരണം, മനസുതുറന്ന് സാന്ത്വനത്തിലെ ഹരി

  പിന്നെ റാമില്‍ ജോയിന്‍ ചെയ്തു. ലാലേട്ടന്‍ സഹോദരനോട് എന്ന പോലെ പെരുമാറി. ഇന്നും നമുക്ക് കോണ്‍ടാക്റ്റുളള, വിശേഷങ്ങള്‍ ചോദിക്കുന്ന അത്ര അടുപ്പത്തിലേക്ക് അത് വളരുകയും ചെയ്തു. ജീത്തു സാറിന്റെ സെറ്റില്‍ ടെന്‍ഷനില്ല. നമ്മള്‍ വളരെ ഫ്രീയാണ്. ആശീര്‍വാദ് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ലാലേട്ടന്‌റെ കൂടെ അഭിനയിക്കുക എന്നത് ഫാമിലി പോലെയാണ്, ചന്തുനാഥ് പറയുന്നു.

  മാലിക്കിലെ ആ 12 മിനിറ്റ് ഒറ്റ ടേക്കല്ല, ശരിക്കും ചെയ്തത്, അനുഭവം പങ്കുവെച്ച് സാനു ജോണ്‍ വര്‍ഗീസ്‌

  ലാലേട്ടനൊപ്പം പൃഥ്വിരാജുമായും സൗഹൃദമുണ്ട്. ഞാന്‍ ലാലേട്ടന്‌റെ വീട്ടില്‍ ഡിന്നറിന് പോയ സമയത്ത് സര്‍പ്രൈസ് തരുന്നത് പോലെയാണ് രാജുവേട്ടന്‍ കയറിവന്നത്. മോനെ ഞാനൊരാളെ വിളിക്കട്ടെ എന്ന് പറഞ്ഞാണ് ലാലേട്ടന്‍ രാജുവേട്ടനെ ക്ഷണിക്കുന്നത്. എന്നോട് ഒകെ വളരെ കാര്യമായിട്ടാണ് അന്ന് രാജുവേട്ടന്‍ സംസാരിച്ചത്. പതിനെട്ടാം പടി കണ്ടുവെന്നും. നിങ്ങള്‍ അതില്‍ വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

  എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും മറക്കുന്നത് അവിടെ പോവുമ്പോള്‍, മനസുതുറന്ന് നടി രോഹിണി

  Prithviraj and Dulquer's friendly chat in Instagram | FIlmiBeat Malayalam

  രാജുവേട്ടനോട് അന്ന് മറച്ചുപിടിക്കാതെ ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞു; എനിക്ക് നിങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യണം. ഒരു സീന്‍ എങ്കില്‍ ഒരു സീന്‍ ചെയ്യണം എന്ന്. മറുപടിയായി നമുക്ക് ഒരു സീനല്ല നമുക്ക് ഒരുപാട് സീനുകള്‍ ചെയ്യാം. നിങ്ങളുടെ പ്രൊഫൈല്‍ എന്റെ അടുത്തുണ്ട്. ആ ഒരു ദിവസം വരുമെന്ന് രാജു ഏട്ടന്‍ പറഞ്ഞു. ഞാനും അതാണ് വിശ്വസിക്കുന്നത്. വളരെ ജെനുവിന്‍ പേഴ്‌സണ്‍ ആണ് പൃഥ്വിരാജ്, അഭിമുഖത്തില്‍ ചന്തുനാഥ് ഓര്‍ത്തെടുത്തു.

  Read more about: mohanlal prithviraj
  English summary
  malik movie actor chandunath reveals prithviraj's surpise entry during dinner in mohanlal's house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X