twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെട്ടിയിട്ട് അടിച്ചപ്പോള്‍ ഫഹദ് വേദന കൊണ്ടു പുളഞ്ഞു, വിഷമം തോന്നിയ അനുഭവമാണ് അത്, തുറന്നുപറഞ്ഞ് കിരണ്‍

    By Midhun Raj
    |

    മാലിക് കണ്ടുകഴിയുമ്പോള്‍ ഫഹദ് ഫാസിലിന് പുറമെ മറ്റു താരങ്ങളുടെ പ്രകനങ്ങളും എല്ലാവരുടെയും മനസില്‍ നില്‍ക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ചിത്രം എടുത്തത്. മൂന്ന് കാലഘട്ടത്തിലൂടെ കഥ പറയുന്ന സിനിമയായതുകൊണ്ട് മിക്കവര്‍ക്കും വെല്ലുവിളി നിറഞ്ഞ വേഷങ്ങളാണ് ലഭിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിച്ച എല്ലാ താരങ്ങളും അവരവരുടെ റോളുകള്‍ മികച്ചതാക്കി. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത മാലിക് ഇപ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

    ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി നന്ദിനി റായ്. ചിത്രങ്ങള്‍ കാണാം

    സുലൈമാന്‍ മാലിക്കിന്‌റെ ജീവിതത്തിലെ വിവിധ കാലഘട്ടത്തിലൂടെ കഥ പറയുന്ന ചിത്രമാണ് മാലിക്ക്. അതേസമയം മാലിക്കിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കിരണ്‍. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദിനെ കെട്ടിയിട്ട് അടിച്ച അനുഭവം പങ്കുവെക്കുകയാണ് കിരണ്‍.

    മാലിക് ഇറങ്ങിയ ശേഷം വളരെ

    മാലിക് ഇറങ്ങിയ ശേഷം വളരെ പോസിറ്റീവായിട്ടുളള പ്രതികരണമാണ് ലഭിച്ചതെന്ന് കിരണ്‍ പറയുന്നു. 'പടം കണ്ടിട്ട് കുറെ പേര് വിളിക്കുന്നുണ്ട്. ഇതിന് മുന്‍പ് കുറച്ചുസിനിമകള്‍ ചെയ്തിട്ടുണ്ട്. ഗപ്പി, തൊണ്ടിമുതലും ദൃക്സാക്ഷിയും, വലിയ പെരുന്നാള്‍, മനോഹരം, നായാട്ട് തുടങ്ങിയവ. നായാട്ടിലും മാലിക്കിലും നല്ല ക്യാരക്ടറാണ്'. ഫഹദിക്കയെ കെട്ടിയിട്ട് അടിച്ച അനുഭവവും നടന്‍ പങ്കുവെച്ചു.

    പച്ചമടലിന്‌റെ ഡമ്മി കൊണ്ടാണ്

    പച്ചമടലിന്‌റെ ഡമ്മി കൊണ്ടാണ് ഫഹദിനെ അടിച്ചതെന്ന് എന്ന് കിരണ്‍ പറയുന്നു. 'പക്ഷേ ഡമ്മി ആയിരുന്നെങ്കിലും അടിച്ച സമയത്ത് പുളളിക്ക് വേദനിച്ചു. പുറം ഒകെ പൊങ്ങിവന്നിരുന്നു. ഞാന്‍ ഭയങ്കര അപ്‌സെറ്റായി പോയി. ഡമ്മിയാണെങ്കിലും ഫഹദ് ഇക്കയ്ക്ക് വേദനയുണ്ടായി. ഡമ്മി എന്‌റെ കൈയ്യില്‍ തന്നപ്പോ ഞാന് എന്‌റെ കാലില്‍ വെറുതെ ഒന്ന് അടിച്ചുനോക്കിയിരുന്നു. അപ്പോ എനിക്ക് വേദനയുണ്ടായി'.

    വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്‌വലിയ കളക്ഷന്‍ നേടിയ ജയറാം ചിത്രം, എന്നാല്‍ അവസാനം സംഭവിച്ചത്, അനുഭവം പങ്കുവെച്ച് നിര്‍മ്മാതാവ്‌

    പിന്നാലെ ഇക്കാര്യം

    പിന്നാലെ ഇക്കാര്യം ഫഹദിക്കയോട് പറഞ്ഞു. പുളളി പറഞ്ഞു; 'കുഴപ്പമില്ല, നമുക്ക് നോക്കാമെന്ന്. അടിക്കുന്നത് പോലെ കാണിച്ചതാ മതിയെന്ന്'. അങ്ങനെ അടിക്കുന്നത് പോലെ ഞാന്‍ ആംഗ്യം കാണിച്ചപ്പോ ഫേക്കായതു പോലെ തോന്നി. പിന്നെ രണ്ടാമത്തെ ടേക്ക് ആയപ്പോ ശരിക്കും അടിക്കാന്‍ പറയുവായിരുന്നു. അത് ഫഹദിക്കയ്ക്ക് വേദനിച്ചു.
    എനിക്ക് വിഷമമായി. എന്നാല്‍ പുളളി അത് പോസിറ്റീവായിട്ടാണ് എടുത്തത്.

    പത്തൊമ്പതാമത്തെ അടവില്ലെന്ന് പറഞ്ഞപ്പോള്‍ എംടി അന്ന് എഴുതിയ ആ ഡയലോഗ്‌, അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍പത്തൊമ്പതാമത്തെ അടവില്ലെന്ന് പറഞ്ഞപ്പോള്‍ എംടി അന്ന് എഴുതിയ ആ ഡയലോഗ്‌, അനുഭവം പങ്കുവെച്ച് ശ്രീകുമാര്‍

    Recommended Video

    Director Mahesh Narayan's reaction on criticism against fahadh faasil starrer malik movie
    പുളളിയുടെ ദേഹമൊക്കെ പൊങ്ങി വന്നു.

    പുളളിയുടെ ദേഹമൊക്കെ പൊങ്ങി വന്നു. അദ്ദേഹത്തിന് നല്ല മനസായതുകൊണ്ട് അദ്ദേഹം ഒന്നും ചെയ്തില്ല, കിരണ്‍ പറഞ്ഞു. മാലിക്കിലെ റോളിന് തന്നെ തിരഞ്ഞെടുത്തതില്‍ മഹേഷ് സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും നടന്‍ പറഞ്ഞു. മാലിക്കിന് പിന്നാലെ സല്യൂട്ട്, മലയന്‍കുഞ്ഞ് തുടങ്ങിയവയാണ് തന്റെ പുതിയ ചിത്രങ്ങളെന്നും നടന്‍ അറിയിച്ചു.

    English summary
    malik movie actor kiran reveals he was upset about fahadh faasil's health after filming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X