'ഉണ്ണി ചേട്ടൻ ഇപ്പോൾ എയറിലാണ് മക്കളേ, നിങ്ങളായിട്ട് പൊക്കണ്ട പിള്ളേരെ'; മാളികപ്പുറം കുട്ടിത്താരങ്ങളോട് വിമർശകർ

അടുത്തിടെ തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ സിനിമയാണ് മാളികപ്പുറം. ചിത്രം നൂറ് കോടി ക്ലബ്ബിൽ കഴിഞ്ഞ ​ദിവസം എത്തിയിരുന്നു. 3.5 കോടിക്ക് നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 കോടിക്ക് അടുത്ത് ഗ്രോസ് കലക്ഷൻ സ്വന്തമാക്കിയെന്ന് ഉണ്ണി മുകുന്ദൻ തന്നെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട പതിപ്പുകളുടെ റിലീസിന് മുന്നോടിയായിട്ടാണ് മാളികപ്പുറത്തിന്റെ 100 കോടി ക്ലബ് നേട്ടം. ദക്ഷിണേന്ത്യൻ ഭാഷകളിൽ ചിത്രം ഇന്ന് പ്രദർശനം ആരംഭിച്ചു.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്ന ആഴ്ചയിൽ തിയറ്ററുകളിൽ എത്തും. അയ്യപ്പനെ കാണാനായി ആഗ്രഹിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ കഥയാണ് മാളികപ്പുറം സിനിമ.

ദേവനന്ദ, ശ്രീപഥ് എന്നീ കുട്ടിത്താരങ്ങളും സൈജു കുറുപ്പ്, രമേഷ് പിഷാരടി, ആൽഫി പഞ്ഞിക്കാരൻ തുടങ്ങിയ താരങ്ങളുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തതത്. കുഞ്ഞിക്കൂനന്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മാളികപ്പുറം.

ഉണ്ണി ചേട്ടൻ ഇപ്പോൾ എയറിലാണ് മക്കളേ....

അതേസമയം ചിത്രത്തെ വിമര്‍ശിച്ച് വീഡിയോ ചെയ്തതിന് യുട്യൂബര്‍ സായ് കൃഷ്ണയെ വിളിച്ച് ഉണ്ണി മുകുന്ദൻ മോശമായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനലിലാണ് മാളികപ്പുറം സിനിമയെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്നാണ് നടന്‍ നേരിട്ട് വിളിച്ച് തെറി പറയുന്നതായി കാണുന്നത്. യട്യൂബറും നടനും തമ്മില്‍ സംസാരിക്കുന്ന വീഡിയോ ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

നിങ്ങളായിട്ട് പൊക്കണ്ട പിള്ളേരെ

അരമണിക്കൂറോളമുള്ള വീഡിയോയില്‍ യൂട്യൂബറും നടനും പരസ്പരം വാ​ഗ്വാദം നടത്തുന്നതായി കാണാം. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്തിട്ടുണ്ടെന്നും തന്നെ സമാജം സ്റ്റാര്‍ എന്ന് വിളിച്ചുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

ഇതിനിടയിൽ ചിത്രത്തിലെ കുട്ടിത്താരങ്ങളായ ശ്രീപദ്, ദേവനന്ദ എന്നിവർ ഒറു യുട്യബ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നപ്പോൾ അതിന്റെ കമന്റ് ബോക്സിലും സോഷ്യൽമീഡിയ ഉപഭോക്താക്കളിൽ ചിലർ വിമർശനവുമായി എത്തിയിട്ടുണ്ട്.

മാളികപ്പുറം കുട്ടിത്താരങ്ങളോട് സോഷ്യൽമീഡിയ

'മാളികപ്പുറം ബ്ലോക്ക് ബസ്റ്റർ‌ അടിച്ച സന്തോഷത്തിലാണ്. കാട്ടിൽ ഷൂട്ട് ചെയ്തതുകൊണ്ട് ബോറടിയൊന്നും തോന്നിയില്ല. എല്ലാവരും ഭയങ്കര സപ്പോർട്ടായിരുന്നു. ഉണ്ണി ചേട്ടൻ ഫോ​ഗിന്റെ ഉള്ളിൽ‌ നിന്ന് അഭിനയിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ഫോ​ഗിന്റെ മണം നമുക്ക് ഇഷ്ടപ്പെടില്ല.'

'അത് സഹിച്ചാണ് ഉണ്ണിച്ചേട്ടൻ അഭിനയിച്ചത്. എല്ലാവരും നന്നായി കഷ്ടപ്പെട്ട് പണിയെടുത്തത് കൊണ്ടാണ് പൊക്കി പറയുന്നത്. ഒരുപാട് അട്ടകളായിരുന്നു. ഉണ്ണിച്ചേട്ടന് പാമ്പിനേയും പ്രേതത്തേയുമൊന്നും പേടിയില്ല അട്ടയെയാണ് പേടി. മാളികപ്പുറം ഞങ്ങൾക്ക് കിട്ടിയത് തന്നെ വലിയ സമ്മാനമാണ്.'

നന്നായി കഷ്ടപ്പെട്ട് പണിയെടുത്തത് കൊണ്ടാണ് പൊക്കി പറയുന്നത്

'ഉണ്ണിച്ചേട്ടൻ സ്ട്രിക്ട് ആയിരുന്നെങ്കിലും സപ്പോർട്ടായിരുന്നു. ഞങ്ങൾ ഉറങ്ങിപ്പോയാൽ ഉണർത്താൻ വളരെ പാടാണ്. ഒരു ദിവസമായിരുന്നു കാസ്റ്റിങ്. എല്ലാവരും സിനിമ കണ്ട് ഇഷ്ടപ്പെട്ട സന്തോഷം പങ്കുവെക്കാറുണ്ട്. നിരവധി ഫോൺ കോളുകൾ വരാറുണ്ട്.'

'ആളുകൾ ഇപ്പോൾ ഞങ്ങളെ കളർ ഡ്രസ്സിലും തിരിച്ചറിയുന്നുണ്ട്' എന്നാണ് മാളികപ്പുറം ഷൂട്ടിങ് വിശേഷം പങ്കുവെച്ച് ദേവനന്ദയും ശ്രീപഥും പറഞ്ഞത്. കൂടാതെ ഉണ്ണി മുകുന്ദനെ ലൈവായി ഫോൺ വിളിച്ച് കുട്ടികൾ തമാശകൾ പറയുന്നതും കാണാം.

നിരവധി ഫോൺ കോളുകൾ വരാറുണ്ട്

ഉണ്ണിച്ചേട്ടനെ കുറിച്ച് ഞങ്ങൾ ഒരുപാട് പൊക്കി സംസാരിച്ചിട്ടുണ്ടെന്നും ഞങ്ങൾക്ക് എന്തെങ്കിലും സമ്മാനം തരണമെന്നുമാണ് കുട്ടിത്താരങ്ങൾ ഉണ്ണി മുകുന്ദനോട് പറഞ്ഞത്.

ഇത് കേട്ടപ്പോൾ സമ്മാനം തീർച്ചയായും സെലിബ്രേഷൻ സമയത്ത് തരുമെന്നും ഇനിയും തന്നെ കുറിച്ച് പൊക്കി സംസാരിക്കണമെന്നും ഉണ്ണി തമാശ രൂപേണ പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ ഉണ്ണി ചേട്ടൻ ഇപ്പോൾ എയറിലാണ് മക്കളേ.... നിങ്ങളായിട്ട് പൊക്കണ്ട പിള്ളേരെ എന്നാണ് ഒരാൾ കമന്റായി കുറിച്ചത്. ഉണ്ണിയെ വിമർശിച്ച് വേറെയും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X