പൃഥ്വിയുടെ അതേ സ്വഭാവമാണ് അലംകൃതയ്ക്ക്, വല്യച്ഛനേയും അല്ലിക്ക് വലിയ കാര്യമാണെന്ന് മല്ലിക സുകുമാരന്‍!
സിനിമാലോകത്തെ താരപുത്രിമാരില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടൊരാളാണ് അലംകൃതയെന്ന അല്ലി. പൃഥ്വിരാജിന്റെ സുപ്രിയയുടെയും മകളായ അലംകൃത ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റിയായി മാറിയതാണ്. നിവിന്‍ പോളിയുടെയും ആസിഫ് അലിയുടെയും മക്കള്‍ക്കൊപ്പം നായികയായി അഭിനയിക്കുന്ന അലകംൃതയെക്കുറിച്ചുള്ള ട്രോളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അല്ലിയെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.
പ്ലേ സ്‌കൂളില്‍ പോയിത്തുടങ്ങിയ അല്ലിയുടെ വിശേഷങ്ങള്‍ പൃഥ്വി പങ്കുവെച്ചിരുന്നു. എഴുന്നേല്‍ക്കാന്‍ വൈകുമ്പോള്‍ ഇന്ന് സ്‌കൂളില്‍ വിടില്ലെന്ന് പറഞ്ഞാല്‍ അല്ലി അപ്പോള്‍ത്തന്നെ ചാടിയെഴുന്നേല്‍ക്കുമെന്നായിരുന്നു താരം പറഞ്ഞത്. കൊച്ചുമകളുടെ കുസൃതിയെക്കുറിച്ച് മല്ലികയും വാചാലയായിരുന്നു. ഇപ്പോള്‍ അല്ലിയുടെ പുതിയ വിശേഷം പങ്കുവെച്ചതും അച്ഛമ്മയാണ്. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പൃഥ്വിയുടെ അതേ സ്വഭാവമാണ്
പൃഥ്വിരാജിന്റെ അത് സ്വഭാവമാണ് അലംകൃതയ്ക്കും. മകനെപ്പോലെ തന്നെ കൊച്ചുമകളും നല്ല ബോള്‍ഡാണെന്ന് മല്ലിക പറയുന്നു. പെണ്‍കുട്ടിയാണെങ്കിലും സ്വഭാവം പൃഥ്വിയുടേതാണ്. സ്വന്തം നിലപാട് തുറന്നുപറയുന്നതില്‍ പൃഥ്വി ആരേയും കൂസാറില്ല. അതേ പോലെ തന്നെയാണ് അല്ലിയുമെന്ന് അവര്‍ പറയുന്നു.

വീട്ടിലെ താരമാണ്
പൃഥ്വിയുടെ മകളായ അല്ലി തന്നെയാണ് ഇപ്പോള്‍ വീട്ടിലെ താരം. വല്ല പരിപാടിയും കാണുന്നതിനിടയില്‍ അവളെപ്പിടിച്ച് മടിയിലിരുത്തിയാല്‍ അത് നടക്കില്ല. നൂറുകൂട്ടം സംശയങ്ങളായിരിക്കും അവള്‍ക്ക് ചോദിക്കാനുണ്ടാവുക. ഇതിനൊക്കെ മറുപടി നല്‍കുമ്പോഴേക്കും അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടുമുണ്ടാവും.

അവളുടെ ഇഷ്ടത്തിന് വിടും
കുറച്ച് സമയം പരിപാടി കാണിച്ചതിന് ശേഷം പിന്നെ അവളെ അവളുടെ ഇഷ്ടത്തിന് വിടും. അതെന്താ അച്ഛമ്മേ അങ്ങനെ, അപ്പോ എന്താ ഇങ്ങനെ തുടങ്ങി അവള്‍ക്ക് മനസ്സിലാവാത്തതിനെക്കുറിച്ചൊക്കെ നമ്മള്‍ പറഞ്ഞുകൊടുക്കണം. പാട്ട് കേള്‍ക്കാനും ടിവി കാണാനുമൊക്കെ പ്രത്യേക താല്‍പര്യമാണ് അല്ലിക്കെന്നും അച്ഛമ്മ പറയുന്നു.

ആരോടായാലും വെട്ടിത്തുറന്ന് പ്രകടിപ്പിക്കും
അച്ഛനോടായാലും അമ്മയോടായലും അച്ഛമ്മയോടായാലും പറയാനുള്ളതും കാണിക്കാനുള്ളതുമൊക്കെ അത് പോലെ ചെയ്യും, ഈ സ്വഭാവം കാണുമ്പോള്‍ പൃഥ്വിയെയാണ് മുന്നില്‍ കാണാറുള്ളത്. ഡാഡ വഴക്ക് പറഞ്ഞാല്‍ അച്ഛമ്മ വരുമ്പോള്‍ പറഞ്ഞുകൊടുക്കമെന്ന് പറയാറുണ്ട്. അച്ഛമ്മ വന്നാല്‍ എല്ലാവരെയും വഴക്കുപറയുമെന്ന ധാരണയാണ് അവള്‍ക്കെന്ന് പൃഥ്വി പറഞ്ഞിരുന്നു.

വല്യച്ഛനെയും വലിയ കാര്യമാണ്
ഇന്ദ്രജിത്തിനെയും അവള്‍ക്ക് വല്യ കാര്യമാണ്. അന്ന് ഇട്ടോണ്ട് വന്ന ബ്ലൂ ഷര്‍ട്ട് നല്ലതാണെന്ന് ഞാന്‍ പറഞ്ഞിട്ട് ഇന്ന് വന്നപ്പോള്‍ എന്താ ബ്ലാക്ക് ഇട്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം അല്ലി ഇന്ദ്രനോട് ചോദിച്ചത്. ഇങ്ങനത്തെ കാര്യങ്ങളൊക്കെ ചോദിക്കാറായി അവളെന്നും മല്ലിക പറയുന്നു. മൂന്ന് വയസ്സേ ആയുള്ളുവെങ്കിലും നന്നായി സംസാരിക്കാറുണ്ട്.

കുടുംബസമേതം കാണും
ചാനല്‍ പരിപാടികള്‍ കുടുംബസമേതം ആസ്വദിക്കാുന്ന പതിവ് വീട്ടിലുണ്ട്. മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടുമൊപ്പമിരുന്നാണ് പല പരിപാടികളും ആസ്വദിക്കാറുള്ളത്. മക്കളുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളും താന്‍ അതേ പോലെ ആസ്വദിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

ലംബോര്‍ഗിനി വീട്ടിലെത്തിയില്ല
അടുത്തിടെയാണ് പൃഥ്വി ലംബോര്‍ഗിനി സ്വന്തമാക്കിയത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ടുവരാന്‍ കഴിയാത്തതിന് പിന്നിലെ വിഷമത്തെക്കുറിച്ച് മല്ലിക തുറന്നുപറഞ്ഞിരുന്നു. വീട്ടിലേക്കുള്ള റോഡ് മോശമായതിനാലായിരുന്നു ഇത്. എന്നാല്‍ ട്രോളര്‍മാര്‍ ഈ സംഭവം ഏറ്റെടുക്കുകയും വന്‍വിവാദമാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications