പൃഥ്വിയുടെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്പോള്‍ എനിക്ക് സങ്കടമായിരുന്നുവെന്ന് മല്ലിക സുകുമാരൻ

കൊറോണ വ്യാപിക്കുന്നതിന് തൊട്ട് മുന്‍പാണ് പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിന് സിനിമാസംഘം ജോര്‍ദ്ദാനിലേക്ക് പോവുന്നത്. ജോര്‍ദാനിലെ വാദിറാം മരുഭൂമിയില്‍ നിന്നുമായിരുന്നു മൂന്ന് മാസത്തോളം നീണ്ട ചിത്രീകരണം നടന്നത്. കൊറോണ വന്നതോടെ ജോര്‍ദ്ദാനിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ആടുജീവിത്തിന്റെ ഷൂട്ടിങ്ങും പ്രതിസന്ധിയിലായി.

ഒടുവില്‍ പ്രതിസന്ധികളെല്ലാം മാറി സിനിമയുടെ പാക്കപ്പ് ആയിരിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് നാളെ നാട്ടിലെത്തും. മകന്‍ വീട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നടി മല്ലിക സുകുമാരന്‍. ഐഇ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മകനെ കുറിച്ച് ഉണ്ടായിരുന്ന ആധികളെ കുറിച്ച് മല്ലിക പറഞ്ഞിരിക്കുകയാണ്.

പൃഥ്വിയെ കുറിച്ച് മല്ലിക

നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്‌ളൈറ്റില്‍ കയറിയിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാന്‍ പറ്റില്ലെന്നാണ് അവാനദ്യം പറഞ്ഞത്. പോയ കാര്യങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി അവനെത്തുന്നതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരന്‍. അവിടെ കര്‍ഫ്യൂ ഇളവ് ചെയ്തതോടെ സിനിമയുടെ ഷൂട്ടിങ് തീര്‍ക്കാന്‍ പറ്റി. അതൊരു ഭാഗ്യമായി. അവിടെ കൂടുതല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ടായിരിക്കും ചിലപ്പോള്‍ ഇങ്ങനെയൊരു ഇളവ് സര്‍ക്കാര്‍ നല്‍കിയത്.

 പൃഥ്വിയെ കുറിച്ച് മല്ലിക

അതെന്തായാലും നന്നായി. ഷൂട്ടിങ്ങിന് ഇടയ്ക്ക് വെച്ച് നിര്‍ത്തി വരേണ്ടി വരുമോ എന്ന ടെന്‍ഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വര്‍ക്ക് തീര്‍ക്കാന്‍ പറ്റണേ, അമ്മ അതിനായി പ്രാര്‍ഥിക്കണേ എന്നൊക്കെ വിളിക്കുമ്പോള്‍ പറയും. ആട് ജീവിതത്തിലെ കഥാപാത്രമായി മാറാനായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും ഒരു അമ്മ എന്ന നിലയില്‍ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്.

 പൃഥ്വിയെ കുറിച്ച് മല്ലിക

ഇരുപത് കിലോയോളം കുറച്ച് താടിയാണെങ്കില്‍ വളര്‍ന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്പോള്‍ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച് ജീവിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നും. ഞാന്‍ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്ന് പറയുമ്പോള്‍ പൃഥ്വിയ്ക്ക് തമാശയ്ക്ക് പറയും, 'ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്‌മെന്റ് വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്ന് ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാണ് പറ്റുന്നത് അമ്മ?' എന്ന്.

 പൃഥ്വിയെ കുറിച്ച് മല്ലിക

ഞാനൊരു അമ്മയല്ലേ, എല്ലാം ഒരു ആധിയ്ക്ക് പറയുന്നത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് പൃഥ്വിരാജ് നാളെ കൊച്ചിയിലെത്തുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് ക്വാറന്റൈനില്‍ പോകും. ഇവിടെ വന്നാലും കുറച്ച് ദിവസങ്ങള്‍ ക്വാറന്റൈയിനില്‍ ആയിരിക്കും എന്നറിയും. എന്നാലും അവനിങ്ങ് സ്ഥലത്ത് എത്തിയാല്‍ മതി. മക്കള്‍ അടുത്തുണ്ടാവുമ്പോള്‍ ഒരു സമാധാനമല്ലേ?.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X