ഈ നമ്പരൊന്നും എന്റേടുത്ത് വേണ്ട, ട്രെയിനില്‍ നിന്നുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞ് മല്ലിക സുകുമാരന്‍

പൃഥ്വിരാജ് ആണോ, ഇന്ദ്രജിത്താണോ മികച്ച നടന്‍ എന്ന് ചോദിച്ചാല്‍ മല്ലിക സുകുമാരന് വ്യക്തമായ ഉത്തരം പറയാന്‍ ആകില്ല. കാരണം രണ്ട് ആണ്‍മക്കളും മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയവരാണ്. അടുത്ത കാലത്തായി ഇരുവരും കൂടുതല്‍ ശ്രദ്ധേയരായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി ആനി അവതാരകയായിട്ടെത്തുന്ന ടെലിവിഷന്‍ പരിപാടിയില്‍ മല്ലിക സുകുമാരനായിരുന്നു അതിഥി.

സാധാരണക്കാര്‍ക്കുള്ള പല സംശയങ്ങളുമായിരുന്നു ആനി മല്ലികയോട് ചോദിച്ചത്. അതില്‍ ഏറ്റവും രസകരം ഒരിക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ച് നടി പറഞ്ഞതായിരുന്നു. തന്നെ തിരിച്ചറിഞ്ഞിട്ടും മനസിലാതെ പെരുമാറിയ ആള്‍ക്ക് മുട്ടന്‍ പണി കൊടുത്ത കഥയായിരുന്നു മല്ലിക തുറന്ന് പറഞ്ഞത്.

 മല്ലികയുടെ വാക്കുകളിലേക്ക്

സുകുവേട്ടന്റെ അതേ സ്വഭാവമാണ് പൃഥ്വിരാജിന്. അതേ സമയം എന്റെ അതേ സ്വഭാവമാണ് ഇന്ദ്രന്. പൃഥ്വി ഒരിക്കലും അഭിനയത്തിലേക്ക് വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ മക്കള്‍ രണ്ട് പേരും സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്ന് സുകുവേട്ടന്‍ മനസിലാക്കിയിരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ പൃഥ്വിയ്ക്ക് സിനിമാ മേക്കിങില്‍ വളരെ വലിയ താല്‍പര്യം ആയിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് അവന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.

മല്ലികയുടെ വാക്കുകളിലേക്ക്

നന്ദനം കഴിഞ്ഞപ്പോള്‍ ഒന്നിന് പിറകേ ഒന്നായി സിനിമകള്‍ വന്ന് കൊണ്ടേയിരുന്നു. ഒന്‍പത് മാസം കൂടി പോയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളു. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ഞാന്‍ പഠിപ്പിച്ചത്. അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം അവന്‍ തുറന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നിയെങ്കിലും പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു. പഠനത്തില്‍ നിന്നും കുറച്ച് ഇടവേള എടുത്ത ശേഷമാണ് സിനിമ അഭിനയിക്കാന്‍ അവന്‍ എത്തുന്നത്. പിന്നെയാണ് ടാസ്മാനിയയില്‍ നിന്നും ബിരുദം നേടുന്നത്. പൂര്‍ണിമയും ഇന്ദ്രനും എന്നെ പോലെയാണ്. ഒരുപാട് സംസാരിക്കുന്നവരാണ്. എന്നാല്‍ പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണ്. അവനെ പോലെയാണ് ഭാര്യ സുപ്രിയയും.

 മല്ലികയുടെ വാക്കുകളിലേക്ക്

നമ്മുടെ കേരളത്തിലൊക്കെ പലര്‍ക്കും ചിരിക്കാന്‍ എന്തൊരു പാടാ. സത്യമാണ്, ട്രെയിനില്‍ എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്റെ കൂടെ ട്രെയിനില്‍ വരികയാമ് ഒരു ഫാമിലി. അക്കൂട്ടത്തിലെ മകള്‍ ആദ്യമേ പറഞ്ഞു, ദേ മല്ലിക സുകുമാരന്‍ എന്ന്. കുടുംസ്ഥന്‍ ഉടനെ എഴുന്നേറ്റ് വന്ന് ഒരു ചോദ്യം. എവിടെയോ കണ്ടിട്ടുണ്ടല്ലോ? കണ്ട് കാണാന്‍ വഴിയില്ലെന്ന് ഞാനും പറഞ്ഞു. എവിടെയാ വര്‍ക്ക് ചെയ്യുന്നതെന്ന് അയാളുടെ അടുത്ത ചോദ്യം. തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണെന്ന് ഞാന്‍ പറഞ്ഞു.

 മല്ലികയുടെ വാക്കുകളിലേക്ക്

ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലാണെന്ന് പറഞ്ഞതോടെ പുള്ളിയുടെ മുഖമങ്ങ് മാറി. എനിക്ക് നല്ല കണ്ട് പരിചയം ഉണ്ട്. ആരെങ്കിലും സിനിമയില്‍ അഭിനയിക്കുന്നുണ്ടോ എന്നായി അയാളുടെ അടുത്ത ചോദ്യം. ആരുമില്ലെന്ന് ഞാന്‍ ഉത്തരവും നല്‍കി. കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ വൈഫിന് മനസിലായി. ഞാന്‍ അയാള്‍ക്കിട്ട് കുത്തുവാണെന്ന്. അയ്യോ.. ചേച്ചി, ഞങ്ങള്‍ക്ക് അറിയാം. മല്ലിക സുകുമാരനാണെന്ന്.

 മല്ലികയുടെ വാക്കുകളിലേക്ക്

ഞാന്‍ പറഞ്ഞു, മോളെ അങ്ങനങ്ങ് ചോദിച്ചാല്‍ പോരായിരുന്നോ? എവിടെയോ കണ്ടു, എവിടെ വര്‍ക്ക് ചെയ്യുന്നു, ഇത്തരം നമ്പരുകളൊന്നും എന്റെടുത്ത് എടുക്കരുത്. ഇതുപോലെ ഒരുപാട് കണ്ടതാ. പത്തോണം എങ്കിലും കൂടുതല്‍ ഉണ്ടിട്ടുണ്ട്. അപ്പോള്‍ അതനുസരിച്ച് വേണം സംസാരിക്കാന്‍. കൊച്ചുപിള്ളേരോട് സംസാരിക്കുന്ന അഭ്യാസമൊന്നും ഞങ്ങളോട് കാണിക്കരുതെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X