twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മക്കള്‍ നിര്‍ബന്ധിച്ചാലും തൊടാറില്ല! അമ്മയുടെ മോഹം കൊണ്ട് അത് പോയെന്ന് പറയരുതെന്ന് മല്ലിക സുകുമാരന്‍

    |

    സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു സുകുമാരന്‍ അന്തരിച്ചത്. അപ്രതീക്ഷിതമായുള്ള ആ വിയോഗത്തില്‍ നിന്നും കരകയറിയതിനെക്കുറിച്ചും ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍ എത്താറുണ്ട്. അമ്മയുടെ പിന്തുണയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രജിത്തും പൃഥ്വിരാജും എത്താറുണ്ട്. എഞ്ചിനീയറിംഗ് പഠനം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് സിനിമാമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മകന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു അമ്മ. ഇതേക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

    അച്ഛന്‍ മരിച്ച സമയത്ത് തങ്ങള്‍ ഇരുവരും വിദ്യാര്‍ത്ഥികളായിരുന്നുവെന്നും അമ്മയുടെ മനോധൈര്യമാണ് തങ്ങളെ പിടിച്ചുനിര്‍ത്തിയതെന്ന് ഇന്ദ്രജിത്തും പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങളും അഭിനയ ജീവിതവുമൊക്കെയായി ആകെ തിരക്കിലായിരുന്നു മല്ലിക സുകുമാരന്‍. അതിനിടയിലാണ് ബിസിനസിലേക്കും തിരിഞ്ഞത്. മക്കളുടെ വിവാഹം നടത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞും താരം എത്തിയിരുന്നു. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. തന്റെ ഡ്രൈവിംഗ് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

     സിഗ്നല്‍ ശ്രദ്ധിച്ചില്ല

    സിഗ്നല്‍ ശ്രദ്ധിച്ചില്ല

    മുന്‍പൊരിക്കല്‍ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും അമ്മയെയും കൂട്ടി ആശുപത്രിയിലേക്ക് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു താരം എത്തിയത്.. അക്കാലത്ത് ട്രാഫിക് സിഗ്നലുകൾ ഒന്നും ഇന്നത്തെയത്രേം ഇല്ല. വഴുതക്കാട്ട് വിമൻസ് കോളേജിനടുത്ത് ഒരു സിഗ്നൽ ഉണ്ടായിരുന്നു. അത് കണ്ടില്ല. മറ്റു വണ്ടികളൊന്നുമില്ലാത്തത് കൊണ്ട് കാർ ഓടിച്ചു കൊണ്ട് പോയി. സിഗ്നല്‍ ശ്രദ്ധിച്ചിരുന്നില്ല.

    പോലീസുകാരന്‍ കൈകാണിച്ചു

    പോലീസുകാരന്‍ കൈകാണിച്ചു

    വണ്ടി തൈക്കാട് എത്തിയതും അവിടെയുണ്ടായിരുന്ന ട്രാഫിക് പോലീസുകാരൻ കൈകാണിച്ചു. വണ്ടി നിർത്തി. 'ആ, മാഡമായിരുന്നോ' എന്ന് ചോദിച്ച് വളരെ സൗമ്യനായി അദ്ദേഹം സംസാരിച്ചു. മാഡം, ഈ ചുവപ്പു ലൈറ്റ് എന്ന് പറയുന്നത് നിർത്താനുള്ള ലൈറ്റാണ്. 'അതെനിക്കറിയാം സാർ' എന്ന് മല്ലിക. പോലീസ് തുടർന്ന്. 'കഴിഞ്ഞ ജംഗ്‌ഷനിൽ ചുവപ്പു ലൈറ്റായിരുന്നു. മാഡം അത് ശ്രദ്ധിക്കാതെ വണ്ടി എടുത്തു കൊണ്ട് വന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    ഇനിയുണ്ടാവില്ല

    ഇനിയുണ്ടാവില്ല

    തെറ്റുകാരി ഞാനാണ്. അദ്ദേഹത്തിന്റെ മാന്യത കൊണ്ടദ്ദേഹം വളരെ സഭ്യമായി അത് പറഞ്ഞു വച്ചു. ഞാനും ക്ഷമ ചോദിച്ചു കൊണ്ട്, എനിക്കൊരു വലിയ തെറ്റ് പറ്റിയതാ, എന്തോ ആലോചിച്ച് വന്നതാണ്. ഞാൻ വണ്ടി ഓടിക്കാൻ താൽപ്പര്യമുള്ള ആളല്ല. ഇന്നൊരു അത്യാവശ്യ കാര്യത്തിന് വേണ്ടി എടുത്തതാണ്. ഇനി ഇത് ഉണ്ടാവില്ല.' ഇത്രയും പറഞ്ഞു മല്ലിക ക്ഷമ ചോദിച്ചു.

    ഇപ്പോള്‍ തൊടാറില്ല

    ഇപ്പോള്‍ തൊടാറില്ല

    ഇപ്പൊ മക്കൾ വണ്ടിയുമായി വന്നാൽ, മുറ്റത്തൊന്നു ഓടിക്കാമെങ്കിൽ പോലും തൊടില്ലെന്നും മല്ലിക പറയുന്നു. 'സുകുവേട്ടനാണെങ്കിൽ ഒരു പക്ഷെ ഞാനല്ലേ അവളെ നിർബന്ധിച്ചു വണ്ടിയോടിക്കാൻ പഠിപ്പിച്ചത് എന്ന് കരുതും. ഒന്നെടുത്ത് നോക്കട്ടെ എന്ന് വിചാരിക്കും', മല്ലിക പറയുന്നു. പക്ഷെ മക്കൾ കഷ്‌ടപ്പെട്ട് വാങ്ങിയ വണ്ടി അമ്മയുടെ മോഹം തീർക്കാൻ കൊടുത്ത് അതിന്റെ ഒരു ഭാഗം തന്നെ പോയി എന്ന് പറയേണ്ട അവസ്ഥയുണ്ടാവരുതെന്നാണ് താരം പറയുന്നത്.

    English summary
    Mallika Sukumaran about her driving experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X