സുപ്രിയയ്ക്കും പൂര്‍ണിമയ്ക്കുമൊപ്പം താമസിക്കാത്തതിനെക്കുറിച്ച് മല്ലിക സുകുമാരന്‍റെ വെളിപ്പെടുത്തല്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് മല്ലിക സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും പിന്നാലെയായാണ് മക്കളും സിനിമയിലേക്ക് എത്തിയത്. ഭാവിയില്‍ മക്കള്‍ സിനിമയില്‍ സജീവമാവുമെന്നും അവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും കാര്യത്തില്‍ പ്രാവര്‍ത്തികമാവുകയായിരുന്നു. മക്കളും മരുമക്കളും കൊച്ചുമക്കളമൊക്കെയായി എല്ലാവരും സിനിമാരംഗത്ത് സജീവമാണ്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പോയ പൃഥ്വിരാജ് ജോര്‍ദാനിലാണ്. ലോക് ഡൗണായതോടെ ഇടയ്ക്ക് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. പൃഥ്വിക്കായി വെയ്റ്റ് ചെയ്യുകയാണ് തങ്ങളെന്ന് വ്യക്തമാക്കി സുപ്രിയ മേനോന്‍ എത്തിയിരുന്നു. മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം താമസിക്കാത്തതിനെക്കുറിച്ച് മല്ലിക സുകുമാരന്‍ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈ തുറന്നുപറച്ചില്‍. സോഷ്യല്‍ മീഡിയയിലൂടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജീവിതത്തില്‍ അമ്മയായതിന് ശേഷം

ജീവിതത്തില്‍ അമ്മയായതിന് ശേഷം

അമ്മ വേഷത്തിലൂടെയായിരുന്നു മല്ലിക ശ്രദ്ധ നേടിയത്. ജീവിതത്തില്‍ അമ്മയായതിന് ശേഷമായിരുന്നു അത്തരത്തിലുള്ള വേഷം ചെയ്തത്. ടെലിവിഷന്‍ പരമ്പരകളിലായിരുന്നു അത്തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുപ്പതാമെത്ത വയസ്സില്‍ കവിയൂര്‍ പൊന്നമ്മ സത്യന്‍ മാഷിന്റെ അമ്മയായി അഭിനയിച്ചിരുന്നു. സുകുമാരന്റെ ഭാര്യയെന്ന നിലയില്‍ സിനിമാംഗത്തുള്ളവര്‍ക്കെല്ലാം തന്നോട് ആദരവുണ്ടെന്ന് മല്ലിക പറയുന്നു. ദിലീപിന്‍രെ അമ്മയായാണ് ഇടയ്ക്ക് തിരിച്ചെത്തിയത്.

അവരുടെ പരാതി

അവരുടെ പരാതി

ജീവിതത്തില്‍ വില്ലത്തരമൊന്നുമില്ലാത്ത അമ്മായിഅമ്മയാണ്. ഒപ്പം താമസിക്കാനായി ഇവര്‍ ഇരുവരും വിളിച്ചപ്പോള്‍ പോയിരുന്നില്ല. അവരുടെ പരാതിയും അതാണ്. തനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ നിമിഷം അവരെല്ലാം ഇവിടേക്കെത്തും. ആരോഗ്യമുള്ളിടത്തോളം അവര്‍ക്കരികിലേക്ക് എനിക്കും പോവാം. സുകുവേട്ടന്റെ ഓര്‍മ്മയില്‍ ഈ വീട്ടില്‍ കഴിയാനാണ് തനിക്ക് ഇഷ്ടമെന്നും താരം പറയുന്നു. യാതൊരുവിധ ശല്യവുമില്ലാത്ത അമ്മായിഅമ്മയാണ്. മരുമക്കളോട് ചോദിച്ചാല്‍ ഇതറിയാം.

സുകുവേട്ടന്‍ പറഞ്ഞത്

സുകുവേട്ടന്‍ പറഞ്ഞത്

കുട്ടികളെ നന്നായി വളര്‍ത്തണമെന്ന് സുകുവേട്ടന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ തളര്‍ന്നുപോകുമോ എന്ന ഭയം അലട്ടിയിരുന്നു. എന്നാല്‍ അതിനെ ജീവിച്ചത് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഓര്‍ത്തായിരുന്നു. ഞങ്ങള്‍ എടപ്പാളുകാര്‍ അങ്ങനെ 80 വരെ ഇരിക്കണമെന്നില്ല, 55 വരെയൊക്കെയേ കാണൂ. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പിള്ളേരെ നന്നായി നോക്കി വളര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്നെയായാണ് അവരെ വളര്‍ത്തിയത്.

സെറ്റില്‍ പോവാറില്ല

സെറ്റില്‍ പോവാറില്ല

സൂപ്പര്‍സ്റ്റാറുകളുടെ അമ്മയായല്ല മല്ലിക സുകുമാരന്‍ എന്ന വ്യക്തിയായി അറിയപ്പെടാനാണ് ആഗ്രഹം. താരത്തിന്റെ അമ്മ എന്ന നിലയില്‍ എവിടെ പോവാനും ഇഷ്ടമില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സെറ്റിലേക്ക് പോലും താന്‍ പോയിട്ടില്ല. ഒരു ജോലിക്കിടയില്‍ നമ്മളെന്തിനാണ് അവര്‍ക്കൊരു ശല്യമായി മാറുന്നത്. അതൊന്നും ഇല്ലാതെ തന്നെ അവരെന്റെ മക്കളാണെന്ന് പറയുന്നതില്‍ അഭിമാനമുണ്ട്. സുകുവേട്ടന്റെ സ്മരണയ്ക്കായി എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ ഈ നില്‍ക്കുന്ന രണ്ടാളും തന്നെയാണ് സ്മരണയെന്നാണ് പറയാറുള്ളത്.

 പൃഥ്വിരാജിനെക്കുറിച്ച്

പൃഥ്വിരാജിനെക്കുറിച്ച്

രാജു എല്ലാം ഇരുന്നുകേള്‍ക്കും അങ്ങോട്ട് അത്ര എളുപ്പത്തില്‍ സംസാരിക്കില്ല. തുടക്കത്തില്‍ ബുദ്ധിമുട്ട് കാണിക്കും. സുകുവേട്ടനെപ്പോലൊരു സുഹൃത്തിനെ കിട്ടാന്‍ പാടാണെന്ന് പലരും പറയാറുണ്ട്. അദ്ദേഹം ഗൗരവക്കാരനാണെന്നും ചേച്ചി വാതോരാതെ സംസാരിക്കാറുണ്ടെന്നും എല്ലാവരും പറയാറുണ്ട്. രാജുവിന് അച്ഛന്റെ സ്വഭാവമാണെന്നാണ് പലരും പറയാറുള്ളത്. അച്ഛനെപ്പോലെയാണ് അവന്‍ പല കാര്യങ്ങളും ചെയ്യുന്നത്.

ഇന്ദ്രജിത്ത് ഇങ്ങനെയാണ്

ഇന്ദ്രജിത്ത് ഇങ്ങനെയാണ്

എല്ലാവരുമായും എളുപ്പത്തില്‍ കൂട്ട് കൂടുന്നയാളാണ് ഇന്ദ്രജിത്ത്. അവന്‍ എന്നെപ്പോലെയാണ്. അവന്‍ അമ്മയെപ്പോലെയാണെന്നാണ് ആളുകള്‍ പറയാറുള്ളത്. ഇവരിലാരുടെ അഭിനയമാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ അത് ഏത് കണ്ണാണ് പ്രിയമെന്ന് ചോദിക്കുന്നത് പോലെയാണ്. രണ്ടാളും മികച്ച നടന്‍മാരാണെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അലംകൃതയ്ക്ക് പ്രിയപ്പെട്ടത്

അലംകൃതയ്ക്ക് പ്രിയപ്പെട്ടത്

മക്കള്‍ക്ക് മാത്രമല്ല മരുമക്കള്‍ക്കും എന്റെ പാചകം ഇഷ്ടമാണ്. സ്‌പെഷല്‍ കുക്കര്‍ പായസത്തിന്റെ ആരാധകരാണ് മരുമക്കള്‍. അച്ഛമ്മയുടെ മില്‍ക്ക് പായസമാണ് അലംകൃതയുടെ ഫേവറിറ്റ്. അമ്മ ഉണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കണമെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതിയെന്ന് മക്കളോട് പറയാറുണ്ട്. മരുമക്കള്‍ക്കും പാചകത്തിനുള്ള ടിപ്‌സ് പറഞ്ഞുകൊടുക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X