പൃഥ്വിരാജ് സിനിമയില്‍ എത്തിയത് അങ്ങനെയാണ്! എല്ലാം സുകുവേട്ടന്‍ മനസിലാക്കിയിരുന്നുവെന്നും മല്ലിക
മലയാളക്കരയിലെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. നടന്‍ സുകുമാരന്റെയും മല്ലികയുടെയും രണ്ട് ആണ്‍മക്കളും മികച്ച നടന്മാരാണ്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിവധ മേഖലകളില്‍ പൃഥ്വിരാജ് തിളങ്ങി നില്‍ക്കുമ്പോള്‍ അഭിനയ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ദ്രജിത്ത്. പലപ്പോഴും മല്ലിക സുകുമാരന്‍ മക്കളെ കുറിച്ച് പറഞ്ഞ് എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ സിനിമയിലേക്കുള്ള പ്രവേശനത്തെ കുറിച്ച് പറയുകയാണ് നടി.
'സുകുവേട്ടന്റെ അതേ സ്വഭാവമാണ് പൃഥ്വിരാജിന്. അതേ സമയം എന്റെ അതേ സ്വഭാവമാണ് ഇന്ദ്രന്. പൃഥ്വി ഒരിക്കലും അഭിനയത്തിലേക്ക് വരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ മക്കള്‍ രണ്ട് പേരും സിനിമാ രംഗത്തേക്ക് കടന്ന് വരുമെന്ന് സുകുവേട്ടന്‍ മനസിലാക്കിയിരുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ പൃഥ്വിയ്ക്ക് സിനിമാ മേക്കിങില്‍ വളരെ വലിയ താല്‍പര്യം ആയിരുന്നു. ഓസ്ട്രേലിയയില്‍ പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് അവന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.

സുകുമാരേട്ടന്റെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ഒരു ആറ് മാസം കൊണ്ട് കരകയറിയത് സുകുമാരേട്ടന്റെ വാക്കുകള്‍ ഓര്‍ത്തിട്ട് തന്നെയായിരുന്നു. മക്കള്‍ നന്നായി പഠിക്കണം, നന്നായി ലോകം അറിഞ്ഞ് വളരണമെന്ന് സുകുവേട്ടന് നിര്‍ബന്ധം ഉണ്ടായിരുന്നു. ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടര്‍ എന്‍ജീനിയറിങ് പാസായി.
അപ്പോഴാണ് ആസ്‌ട്രേലിയയില്‍ ബാച്ചിലേഴ്‌സ് കോഴ്‌സ് ചെയ്യാന്‍ ഐഡിപി വഴി ട്രൈ ചെയ്യാം എന്ന് പറയുന്നത്. ഇന്റര്‍വ്യൂവിന് രണ്ടാം റാങ്ക് നേടി. ആസ്‌ട്രേലിയയില്‍ പൃഥ്വി പഠനം ആരംഭിച്ചു. നാട്ടില്‍ രണ്ട് മാസം വന്നപ്പോഴാണ് നന്ദനത്തില്‍ അവസരം കിട്ടുന്നത്. അതിന് ശേഷം പോകാന്‍ കഴിയാത്തത് പോലെ ഒന്നിന് പുറകേ ഒന്നായി അവസരങ്ങള്‍ വന്ന് കൊണ്ടിരുന്നു.

അങ്ങനെ ഞാന്‍ അന്വേഷിച്ചപ്പോള്‍ 35 വയസിനുള്ളില്‍ ആ കോഴ്‌സ് ചെയ്യാന്‍ സാധിക്കുമെന്ന് അറിഞ്ഞു. അപ്പോള്‍ പൃഥ്വിയോട് രണ്ട് വര്‍ഷം സിനിമയില്‍ നോക്കാം എന്നിട്ട് പറ്റുന്നില്ലെങ്കില്‍ കോഴ്‌സ് ചെയ്യാം എന്ന് തീരുമാനിച്ചു. ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിലെ പ്രേക്ഷകരുടെ പിന്തുണയും അവന്റെ അച്ഛന്റെ അനുഗ്രഹവും കൊണ്ട് അവന്‍ വിജയിച്ചു.
പിന്നെയാണ് ടാസ്മാനിയയില്‍ നിന്നും ബിരുദം നേടുന്നത്. പൂര്‍ണിമയും ഇന്ദ്രനും എന്നെ പോലെയാണ്. ഒരുപാട് സംസാരിക്കുന്നവരാണ്. എന്നാല്‍ പൃഥ്വിരാജ് സുകുവേട്ടനെ പോലെയാണ്. അവനെ പോലെയാണ് ഭാര്യ സുപ്രിയ എന്നും മല്ലിക സുകുമാരന്‍ പറയുന്നു.


Click it and Unblock the Notifications