എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥിരാജ് സിനിമയിലേക്ക് എത്തുന്നത്. ഇന്ദ്രജിത്ത് മീശമാധവനിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തിയത്. ഇരുവരും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് വില്ലനായും കാരക്ടര്‍ റോളുകളിലും തിളങ്ങിയപ്പോള്‍ മലയാളത്തില്‍ നായനായാണ് പൃഥ്വിരാജ് തിളങ്ങിയത്.

പൃഥ്വിരാജും സുപ്രിയയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരുടെയും വിവാഹവും വലിയ ചര്‍ച്ചയായിരുന്നു. ഇതുപോലെ തന്നെയായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. പൂര്‍ണിമയെ ഇന്ദ്രജിത്ത് ആദ്യമായി കാണുന്നത് മല്ലിക സുകുമാരന്റെ ഒപ്പം സീരിയിലില്‍ അഭിനയിക്കുന്നതിനിടെയാണ്. അതേസമയം പൃഥ്വിരാജുമായി ഒരു അഭിമുഖം നടക്കുന്നതിനിടെയാണ് സുപ്രിയയെ കാണുന്നത് തുടര്‍ന്നുള്ള സൗഹൃദം പ്രണയമാവുകയായിരുന്നുവെന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു.

mallika

ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പ്രണയത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പ്രണയങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞത്. തിരുവനന്തപുരത്തെ പാലുകാച്ചലിനാണ് സുപ്രിയ ആദ്യമായി വീട്ടില്‍ വരുന്നതെന്നാണ് മല്ലി സുകുമാരന്‍ പറയുന്നത്.

'രാജു എന്റെ അടുത്ത് പറയുന്നുണ്ട്, അമ്മേ ഇങ്ങനെ ഒരാള്‍ വന്നിട്ടുണ്ട് എന്ന്. എനിക്ക് അന്ന് തന്നെ ഏതാണ്ട് ഒരു മണം കിട്ടിയിരുന്നു. അല്ലെങ്കില്‍ എന്റെ മുന്നില്‍ കൊണ്ടു വരില്ല. അത് തന്നെയായിരുന്നു ഇന്ദ്രനും. അമ്മയുടെ കൂടെ അഭിനയിക്കുന്നില്ലേ പൂര്‍ണിമ എന്നൊക്കെ പറഞ്ഞാണ് ഇന്ദ്രന്‍ പറയുന്നത്. അപ്പോള്‍ തന്നെ അറിയാമായിരുന്നു ക്ലൈമാക്‌സ് എന്താവും എന്ന്,'മല്ലിക പറയുന്നു.

അല്ലാതെ പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം വരുന്നതല്ല എന്നും എനിക്ക് അറിയാം. പൂര്‍ണിയമയുടെ അവിടെ കുറച്ച് നേരത്തെ തന്നെ കല്യാണം കഴിക്കും. ഒരു 19 വയസ്സ് ഒക്കെ ആകുമ്പോള്‍. ഇന്ദ്രനോട് അത് ഞാന്‍ പറഞ്ഞു, അത് പറ്റത്തില്ല. എന്‍ജിനീയറിംഗ് ഡിഗ്രി കഴിയട്ടെ, എന്നിട്ട് കെട്ടാം എന്നാണ് പറഞ്ഞത്.

mallika

രാജുവും അങ്ങനെ പറയുന്ന സമയത്ത് സുപ്രിയ എന്‍ഡിടിവിയിലോ മറ്റോ ആണ് വര്‍ക്ക് ചെയ്യുന്നത്. അത് കഴിഞ്ഞ് ബിബിസിയിലോ മറ്റോ വര്‍ക്ക് ചെയ്തു. കാര്യം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആ രീതിക്ക് തന്നെ സുപ്രിയയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ ഒക്കെ സംസാരിച്ചു. അങ്ങനെ അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ വെച്ചാണ് കല്യാണം നടത്തിയത്. അത് കഴിഞ്ഞ് ഇവിടെ മേലടിയില്‍ വെച്ച് റിസപ്ഷനും നടത്തിയെന്നും മല്ലിക ഓര്‍ത്തെടുക്കുന്നു.

ആടുജീവിതം സിനിമ വരാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ആ ചിത്രം ഉറപ്പായും തന്നെ കരിയിപ്പിക്കുമെന്നും പൃഥ്വിരാജ് ഇല്ലാത്തപ്പോള്‍ ഒളിഞ്ഞു പോയിട്ടേ സിനിമ കാണൂ എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഗള്‍ഫിലും മറ്റും ബുദ്ധിമുട്ടി പോകുന്നവര്‍ ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണമെന്നും മല്ലിക സുകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X