ഇന്ദ്രനും പൃഥ്വിയും വിവാഹം കഴിഞ്ഞപ്പോള്‍ മാറിയോ? സുകുമാരന്‍ അന്ന് പറഞ്ഞ കാര്യത്തെക്കുറിച്ച് മല്ലിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. വ്യത്യസ്തമായ സിനിമകളായിരുന്നു അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. എല്ലാതരം കഥാപാത്രങ്ങളേയും അവിസ്മരണീയമാക്കാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. ഇന്ദ്രനും പൃഥ്വിയും കറങ്ങിത്തിരിഞ്ഞ് സിനിമയിലേക്കെത്തുമെന്നും സുകുമാരന്‍ പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ പില്‍ക്കാലത്ത് അതേ പോലെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പൃഥ്വിക്കാണ് അച്ഛന്റെ സ്വഭാവം ലഭിച്ചതെന്നും ഇന്ദ്രന്‍ തന്നെപ്പോലെയാണെന്നുമായിരുന്നു നേരത്തെ മല്ലിക സുകുമാരന്‍ പറഞ്ഞത്.

സുകുമാരന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സുകുമാരന്റെ റിബല്‍ ചിന്താഗതികള്‍ യുവതലമുറയേയും ആകര്‍ഷിച്ചിരുന്നു. അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ആ കോണ്‍ഗ്രസ് ഇന്നില്ല.

അച്ഛനൊക്കെ ഗാന്ധിജി മരിച്ച ദിവസം ഉപവാസം അനുഷ്ടിക്കാറുണ്ട്. അങ്ങനെയൊക്കെ ചെയ്തിരുന്നവരാണ് കൈനിക്കര സഹോദരന്‍മാര്‍. അന്ന് ഞങ്ങളെല്ലാം അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന്. സ്വയം ചിന്തിക്കാനും അറിയാനുമൊക്കെ തുടങ്ങിയതോടെയാണ് രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. റോള്‍ മോഡലായി കൊണ്ടുനടക്കാവുന്നവര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ.

Mallika Sukumaran

സിനിമയിലേക്ക് മക്കളെത്തുന്നതും മികച്ച വിജയങ്ങള്‍ സ്വന്തമാക്കുന്നത് കാണാനുമൊന്നും സുകുമാരനുണ്ടായിരുന്നില്ല. ആദ്യ സിനിമ സംവിധാനം ചെയ്തപ്പോള്‍ അച്ഛനായി സമര്‍പ്പിക്കുകയായിരുന്നു പൃഥ്വിരാജ്. ലൂസിഫറിന് പിന്നാലെയായി എമ്പുരാന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമയില്‍ വരുന്നതിന് മുന്‍പ് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു സുകുമാരന്. അദ്ദേഹം അതേക്കുറിച്ച് മക്കളോടും പറഞ്ഞിരുന്നുവെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

Recommended Video

പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതിന്റെ കാരണം

വിവാഹം കഴിഞ്ഞാല്‍ മക്കളുടെ ശ്രദ്ധ കുറഞ്ഞെന്ന പരാതി ഉന്നയിക്കാറുണ്ട് പല മാതാപിതാക്കളും. എന്നാല്‍ തന്‍റെ കാര്യത്തില്‍ അങ്ങനെയൊന്നുണ്ടായിരുന്നില്ലെന്ന് മല്ലിക പറയുന്നു. അതേക്കുറിച്ച് സുകുവേട്ടന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. കുടുംബമൊക്കെ വന്നുകഴിഞ്ഞാല്‍ സ്വഭാവികമായും മക്കളുടെ ശ്രദ്ധ അങ്ങോട്ടേക്ക് മാറും. ആ സമയത്ത് അമ്മയെ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ് പരിഭവവുമായി പോവാതെ കാര്യങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്നും ഇതോര്‍ക്കാരുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X