വീട്ടു ജോലിക്കാർ മടിയൻമാരാകുന്നു, നല്ല ശമ്പളമാണ്, കുറേ സംഘടനകളും!; കുറ്റപ്പെടുത്തി മല്ലിക സുകുമാരൻ

മിക്ക അഭിമുഖങ്ങളിലും കുടുംബത്തെക്കുറിച്ച് വാചാലയാകുന്ന നടിയാണ് മല്ലിക സുകുമാരൻ. മക്കളുടെ നേട്ടങ്ങളെക്കുറിച്ച് അഭിമാനത്തോടെ മല്ലിക സംസാരിക്കാറുണ്ട്. മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം അധികം സമയം ചെലവഴിക്കാൻ പറ്റാത്തതിന്റെ പരിഭവവും മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. ഓണം പോലുള്ള ആഘോഷങ്ങൾക്കാണ് മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം മല്ലിക സുകുമാരനെ കാണാറുള്ളത്. ഇപ്പോഴിതാ വീട്ടുജോലിക്കാർക്കെതിരെ സംസാരിക്കുകയാണ് മല്ലിക സുകുമാരൻ.

ഓണാഘോഷങ്ങളിൽ മാറ്റം വന്നതോടെ വീട്ടുജോലിക്കാർ മടിയൻമാരായി മാറുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. അന്നത്തെ ഓണത്തിന് ഇന്നത്തേതിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട്. അന്ന് പാചകപ്പുരയുണ്ട്. ഓണത്തിന് ഒരാഴ്ചയ്ക്ക് മുമ്പേ പലഹാരങ്ങൾ ഉണ്ടാക്കി വെക്കും. നാല് ദിവസം സദ്യയുണ്ടാകും. വേണ്ടപ്പെട്ടവർക്കും അയൽവക്കക്കാർക്കും.

Mallika Sukumaran

തിരുവോണത്തിന് കു‌ടുംബാം​ഗങ്ങൾ എല്ലാവരും ഇരിക്കും. അവിട്ടത്തിന്റെ അന്ന് കരയോ​ഗക്കാർക്ക് സദ്യയുണ്ട്. അടുത്ത ദിവസം ഞങ്ങളുടെ പാടത്ത് പണി ചെയ്യുന്നവർക്കും തെങ്ങിൽ കയറുന്നവർക്കുമെല്ലാം സദ്യ. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല. അന്ന് എല്ലാവർക്കും കൃഷിയും നെല്ലുമുണ്ട്.

പാടത്ത് ജോലി ചെയ്യുന്നവർ അവരുടെ വീട്ടിൽ കൃഷി ചെയ്യുന്ന കാച്ചിലും ചേനയും ഇങ്ങോട്ട് കൊണ്ട് വരും. അതിന് പകരം കോടി മുണ്ട് കൊടുക്കും. ഇപ്പോൾ ആ ചടങ്ങുകളൊന്നും കാണാറില്ല. ഇന്ന് സദ്യ വരെ കാർഡ് ബോർഡ് പെട്ടിക്കകത്ത് വാങ്ങിക്കൊണ്ട് വരാം. തുറക്കാം കഴിക്കാം. വീട്ടിൽ പണിയേ ഇല്ല. പണിക്ക് നിർത്തുന്നവർ കൂടുതൽ മടി പിടിക്കുന്നു എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല. ശമ്പളമൊക്കെ നല്ല ശമ്പളമാണ്.

Mallika Sukumaran

ഇപ്പോൾ ജോലിക്കാരെ കൊടുക്കുന്ന സംഘടനകളുണ്ട്. എന്തെല്ലാം ചെയ്താലും അവസാനം കുറ്റം നമുക്കാണ്. ഇവിടെ നിന്ന് നല്ല വർത്തമാനം പറഞ്ഞ് അവിടെ പോയി നമ്മളെ നാല് തെറി വിളിക്കും. ആടിയ കാലും പാടിയ വാലും ചുമ്മാതിരിക്കില്ല. അല്ലാതെ എന്റെ കുറ്റം കൊണ്ടാണ് ഞാനവിടെ നിന്ന് ഇറങ്ങിയതെന്ന് ആരും പറയില്ല. അഡ്വാൻസ് ഓണം വന്നപ്പോൾ ജോലിയില്ല, പാചകം വലുതായി ചെയ്യേണ്ട.

കാലാനുസൃതമായ മാറ്റം എല്ലായിടത്തും വന്നപ്പോൾ ഓണസദ്യയിൽ വരെ മാറ്റം വന്നെന്നും മല്ലിക സുകുമാരൻ വിമർശിച്ചു. സ്വയം പുകഴ്ത്തി മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ സംസാരിക്കുന്നെന്ന് നേരത്തെ ട്രോളുകൾ വന്നിരുന്നു. മകൻ വാങ്ങിയ ലംബോർ​ഗിനി കാർ റോഡിലിറിക്കാൻ പറ്റുന്നില്ലെന്ന മല്ലിക സുകുമാരന്റെ പരാമർശം മുമ്പൊരിക്കൽ വലിയ ട്രോളുകൾ‌ക്ക് കാരണമായതാണ്.

സോഷ്യൽ‌ മീഡിയയിൽ മല്ലിക സുകുമാരന്റെ പരാമർശങ്ങൾ ചിലപ്പോൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. സിനിമാ രം​ഗത്ത് മല്ലികയിപ്പോൾ സജീവമാണ്. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും കരിയറിലെ തിരക്കുകളിലാണ്. ആടുജീവിതത്തിലെ പൃഥിരാജിന്റെ അഭിനയം മോശമായി എന്ന് പറഞ്ഞവർക്കെതിരെ കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു.

നല്ലത് കണ്ടാൽ നല്ലത് പറയണമെന്നും കുറ്റപ്പെടുത്താനും ശ്രദ്ധ ലഭിക്കാനും വേണ്ടി മാത്രം അഭിപ്രായങ്ങൾ പറയരുതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. പൃഥിരാജ് സിനിമയ്ക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളെ നടി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X