സത്യത്തിനും ന്യായത്തിനുമൊപ്പം! ഞാനും അമ്മയില്‍ നിന്നും പടിയിറങ്ങുന്നു: മല്ലിക സുകുമാരന്‍

അമ്മ സംഘടനയില്‍ നിന്നും ശ്വേത മേനോന്‍ രാജി വെച്ചിരിക്കുകയാണ്. ഇനി അംഗമായി പോലും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. നേരത്തെ പിന്തുണച്ചവര്‍ പോലും യോഗത്തില്‍ ശ്വേതയെ എതിര്‍ത്തിരുന്നു. തുടക്കം മുതല്‍ സപ്പോര്‍ട്ട് ചെയ്തവരിലൊരാളാണ് മല്ലിക സുകുമാരന്‍. കണക്കിലെ ക്രമക്കേടുകളും, റിപ്പോര്‍ട്ടിലെ വീഴ്ചയെക്കുറിച്ചുമൊക്കെ അവരും സംസാരിച്ചിരുന്നു. ഇപ്പോഴിതാ സംഘടനയില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. സ്‌നേഹപൂര്‍വ്വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതയ്‌ക്കൊപ്പം എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരുപാട് കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാനിതെന്തിന് കേള്‍ക്കുന്നു. ചെയ്യാത്ത തെറ്റിന് ഇങ്ങനെയൊക്കെ കേള്‍ക്കണോ എന്നൊക്കെ തോന്നിക്കാണും ശ്വേതയ്ക്ക്. മറ്റവരൊക്കെ തെറ്റുകള്‍ ചെയ്തിട്ടുള്ളവര്‍ തന്നെയാണ്. ശ്വേത രാജി വെക്കുന്നതിലുപരി മറ്റുള്ളവരായിരുന്നു രാജി വെച്ച് കാണിക്കേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് തെറ്റുപറ്റി, ക്ഷമിക്കണം എന്ന് അവര്‍ പറയണമായിരുന്നു. അവരാരും ചെയ്യാത്ത സ്ഥിതിക്ക് ശ്വേത അത് ചെയ്തു. സ്ത്രീകള്‍ സ്ത്രീകളായിട്ട് തന്നെ പെരുമാറണം. അതിന് തിരശീലയ്ക്ക് പിന്നില്‍ പുരുഷന്‍മാരുണ്ടാവും. അതിനകത്ത് കുറേ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. മല്ലിക ചേച്ചി ലൂസ് ടോക്കര്‍ എന്നിലാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഞാന്‍ ആ കെട്ടിടമേ കണ്ടിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് കുക്കു അങ്ങനെ പറഞ്ഞത്.

Mallika Sukumaran resigned from Amma
Photo Credit: Mallika Sukumaran/ Facebook

കാണാതെ കേള്‍ക്കാതെ എങ്ങനെയാണ് ഇങ്ങനെയൊക്കെ അഭിപ്രായം പറയുന്നത്. എനിക്ക് പിന്നെ ഇവരൊക്കെ എന്ത് പറഞ്ഞാലും കണക്കാണ്. തുള്ളാനുള്ള പ്രായമൊക്കെ കഴിഞ്ഞല്ലോ. കാര്യങ്ങള്‍ പഠിച്ച് സംസാരിക്കുന്ന, സിനിമയെക്കുറിച്ച് ബോധ്യമുള്ളവര്‍ ഭരണസമിതിയിലേക്ക് വരട്ടെ. പെണ്ണുങ്ങളില്ല അങ്ങനെ വരാന്‍. ചെറുപ്പക്കാരാണ് വരണ്ടത്. അവരൊന്നും വരുന്നില്ലല്ലോ. മക്കള്‍ പുറത്തൊക്കെയാണ്. ഷൂട്ടിംഗൊന്നും കളഞ്ഞ് അവര്‍ വരത്തില്ല. കണക്കിലെ പൊരുത്തക്കേടിലാണ് ശ്വേതയ്ക്ക് വല്ലായ്മ തോന്നിയതെന്ന് ഞാന്‍ മനസിലാക്കുന്നു. റിപ്പോര്‍ട്ട് ശരിയല്ല, കണക്ക് കൃത്യമല്ല എന്ന് പറയുമ്പോള്‍ രാജി വെക്കേണ്ടത് ട്രഷററും, സെക്രട്ടറിയുമാണ്. അവര്‍ മിണ്ടാതെയിരുന്നപ്പോള്‍ ഞാന്‍ രാജി വെക്കാമെന്ന് ശ്വേതയ്ക്ക് തോന്നിക്കാണും.

സീനിയര്‍ നടന്‍മാര്‍ മിണ്ടാതെയിരുന്നിട്ട് കാര്യമൊന്നുമില്ല. ഇത് നല്ല രീതിയില്‍ പോവണമെങ്കില്‍ അവര്‍ സംസാരിച്ചേ മതിയാവൂ. അധികം പടങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് നല്‍കുന്ന സഹായങ്ങളൊന്നും നിര്‍ത്തരുത്. അതിന് നന്നായിട്ട് നയിക്കാനുള്ളവര്‍ നേതൃനിരയില്‍ വരണം. അതിന് വിടാത്ത സ്ത്രീകളെ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്. നായിക, അമ്മ, അമ്മൂമ്മ ഇങ്ങനെയൊക്കെയായി അഭിനയിക്കാന്‍ വലിയ ആഗ്രഹമുള്ളവരൊക്കെയാണ് പ്രതികരിക്കാന്‍ പേടിക്കേണ്ടത്. എനിക്കങ്ങനെ യാതൊരു പേടിയുമില്ല. ഞാന്‍ വീട്ടില്‍ എണ്ണ തേച്ച് കുളിച്ചിരിക്കുന്ന പ്രായമാണെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.

താങ്കളെപ്പൊലെയൊരു വ്യക്തി ശ്വേതക്ക് ഒപ്പം നിൽക്കുന്നതിന്റെ കാരണം വ്യക്തമാകുമോ. ശ്വേത കഴിവുള്ള നടിയാണ്. കാപ്പബിളായ വ്യക്തിയാണ് എന്നൊക്കെ പലരും പറയുന്നു. ശ്വേത അമ്മയുടെ ക്ഷേമ കാര്യങ്ങൾ കൃത്യമായി ചെയ്തിരുന്നു. പക്ഷേ പ്രസിഡന്റ് എന്ന നിലയിൽ അവർ അവരുടെ കർത്തവ്യം നിറവേറ്റുന്നതിൽ പരാജയം ആയിരുന്നു. പരാതികൾ വന്നപ്പോൾ വേണ്ട വിധം നടപടികൾ എടുത്തിരുന്നില്ല. സാമ്പത്തികമായ കണക്ക് 10 മാസം സമയം ഉണ്ടായിട്ടും നൽകിയില്ല.

ഡോക്യുമെന്റേഷനിൽ വീഴ്ച വരുത്തി. ഇന്റേണൽ ഡിസ്പുട്ട്സ് പരിഹരിക്കുന്നതിൽ വൻ പരാജയം. സ്വകാര്യത മെയ്ന്റെയ്ൻ ചെയ്തില്ല. ഗ്രൂപ്പിസത്തിന് അറിയാതെ എങ്കിലും വളം വെച്ചു
ഇത്രയും അലമ്പ് കുന്നായ്മ കുശുമ്പ് ഒന്നും ഇല്ലായിരുന്നു അല്ലേൽ അതൊന്നും പൊതുജന മദ്ധ്യത്തിൽ വരില്ലായിരുന്നു. എല്ലാം ഉള്ളിൽ പരിഹരിക്കപെടും ആയിരുന്നു. ഈ ലക്ഷ്മിപ്രിയ ഉണ്ടാകാത്ത പ്രശ്നങ്ങൾ ഇല്ല. ശ്വേത ആണെങ്കിൽ ഒന്നിനെയും ഏകോപനത്തോടെ കൊണ്ട് പോയില്ല. ഇനി എല്ലാം പോട്ടെ ഇത്രയും പ്രശ്നം ഉള്ളിൽ നടന്നിട്ടും അത് വെളിയിൽ വന്നിട്ടും എനിക്ക് ഒന്നും അറിയില്ല എന്നാണ് ശ്വേത മീഡിയയിൽ വന്നു പറഞ്ഞത്. തീർത്തും നിരുത്തരവാദ പ്രസ്താവനയാണ് ശ്വേത നടത്തിയത്. വാളെടുത്തവൻ വെളിച്ചപാട് എന്ന പോലെയാണ് ഈ സംഘടനയിലെ ഓരോർത്തരും. ഒരുത്തനും ഐക്യം ഇല്ല ഒരുതനും കമ്മിറ്റ്മെന്റും ഇല്ല.ശ്വേതക്കും കമ്മിറ്റ്മെന്റും ഇല്ലെന്നുമായിരുന്നു പോസ്റ്റിന് താഴെ വന്ന പ്രതികരണം.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X