Don't Miss!
- Automobiles
പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി
- News
സെക്രട്ടേറിയേറ്റ് സംഘര്‍ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
- Sports
ഒറ്റ ബൗണ്ടറി പോലുമില്ല, എന്നിട്ടും 80 പ്ലസ് സ്കോര്‍! മൂന്നു പേര്
- Lifestyle
ചാണക്യനീതി: ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള്‍ ശീലമാക്കൂ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
- Technology
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ! മല്ലിക സുകുമാരന് മക്കളുടെ സർപ്രൈസ്.. ചിത്രങ്ങൾ വൈറലാകുന്നു
സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും ശക്തമായ അമ്മയാണ് നടി മല്ലിക സുകുമാരൻ. ന്യൂജെൻ അമ്മ എന്നാണ് മല്ലികയെ മോളിവുഡിൽ അറിയപ്പെടുന്നത്. കോമഡി, സീരിയസ് കഥാപാത്രങ്ങളെല്ലാം ഇവരുടെ കൈകളിൽ ഭഭ്രമാണ്. ഭൂരിഭാഗം യുവതാരങ്ങളുടേയും ന്യൂജെൻ അമ്മയായി മല്ലിക തിളങ്ങിയിട്ടുണ്ട്. പിറന്നാൾ നിറവിൽ മോളിവുഡിലെ ന്യൂജെൻ അമ്മ. നടി മല്ലിക സുകുമാരന് പിറന്നാൾ ആശംസ നേർന്ന് മക്കൾ.
മോളിവുഡിലെ സിനിമ കുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനിൽ തുടങ്ങി ഇപ്പോൾ പേരക്കുട്ടികളിൽ വരെ എത്തി നിൽക്കുകയാണ്. അമ്മയ്ക്ക് അച്ഛനും പിന്നാലെ സിനിമ മേഖലയിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ മക്കൾ പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കഴിഞ്ഞിരുന്നു. മക്കൾ മാത്രമല്ല മരുമക്കളായ പൂർണ്ണിമയും സുപ്രിയയും സിനിമയുടെ ഭാഗങ്ങളാണ്. മക്കൾക്കൊപ്പം അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് മരുമക്കളും രംഗത്തെത്തിയിട്ടുണ്ട്.

അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസയ്ക്കൊപ്പം രണ്ട് ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം ഇരിക്കുന്നതിന്റേയും ഇപ്പോഴത്തെ ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയുടെ പേസ്റ്റിനു ചുവടെ നിരവധി പേർ ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.

മൂത്ത മരുമകളും നടിയും അവതാരികയും ഡിസൈനറുമായ പൂർണ്ണിമ ഇന്ദ്രജിത്തും അമ്മായിഅമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്ന് രംഗത്തെ എത്തിയിട്ടുണ്ട്. മൂത്ത മകൾ പ്രാർഥനയ്ക്കൊപ്പമുളള മല്ലിക യുടെ ചിത്രം പങ്കുവെച്ചു കെണ്ടാണ് പൂർണ്ണിമ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കൂളസ്റ്റ് മുത്തശ്ശിയ്ക്ക് പിറന്നാൾ ആശംസകൾ. ഞങ്ങളെല്ലാവരും സ്നേഹിക്കുന്നു എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂർണ്ണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മല്ലിക സുകുമാരൻ പ്രത്യക്ഷപ്പെടാറുണ്ട്. അമ്മയുടേയും മക്കളുടേയും പാട്ടും ചിത്രങ്ങളും പൂർണിമ പങ്കുവെയ്ക്കാറുണ്ട്. മരുമകളാകും മുൻപ് തന്നെ പൂർണ്ണിമയും മല്ലികയും തമ്മിൽ അടുത്ത ബന്ധമായിരുന്നു.

സിനിമ കുടുംബത്തിലെത്തി സിനിമക്കാരിയായമാറിയ ആളാണ് സുപ്രിയ. മല്ലികയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സുപ്രിയ മേനോനും രംഗത്തെത്തിയിട്ടുണ്ട്. മല്ലികയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുപ്രിയ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസകൾ അമ്മ എന്നാണ് സുിപ്രിയ കുറിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ മാത്രമല്ല സഹപ്രവർത്തകരും ആരാധകരും മല്ലിക സുകുമാരന് ആശംസ നേർന്ന് എത്തിയിട്ടുണ്ട്.

സിനിമയിലെ കഥാപാത്രങ്ങൾ പോലെ ജീവിതത്തിലും ബോൾഡായ അമ്മ തന്നെയാണ് മല്ലിക. മക്കൾക്കും മരുമക്കൾക്കും റോൾ മോഡലാണ് താരം. പലപ്പോഴും താരത്തിന്റെ നിലപാടുകളും കാഴ്പ്പാടുകളുമെല്ലാം ചർച്ചയാകാറുണ്ട്. കഴിഞ്ഞ വർഷം ട്രോളാക്രമണത്തിന് ഇരയായിട്ടുള്ള വ്യക്തികളിലൊരാളാണ് മല്ലിക. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും, ട്രോളുകളെ ആസ്വദിച്ച് നേരിടുകയായിരുന്നു. 1954 ൽ കൈനിക്കര മാധവൻ പിള്ളയുടേയും ശോഭനയുടേയും നാലമത്തെ മകളാണ് മല്ലിക. മോഹമല്ലിക എന്നാണ് യഥാർഥ പേര്. സിനിമയിൽ എത്തിയിന ശേഷം പേര മല്ലിക എന്നാക്കുകയായിരുന്നു.
View this post on InstagramHappy Birthday to this coolest grand mom !! We love you ♥️ @sukumaranmallika
A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
View this post on InstagramA post shared by Supriya Menon Prithviraj (@supriyamenonprithviraj) on
View this post on InstagramA post shared by Prithviraj Sukumaran (@therealprithvi) on
-
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത
-
മഞ്ജുവിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല; അത്ഭുതപ്പെടുത്തിയ സ്ത്രീ; ആയിഷയിലെ മാമ
-
ഞങ്ങള്‍ ദുബായിലും എന്റെ വീട്ടിലും ഒന്നിച്ച് താമസിച്ചു; കൂട്ടുകാരിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്ന് ആര്യ