എന്റെയൊരു സൗന്ദര്യം വണ്ടിക്കും തോന്നി; ഇനി കൊച്ചുമക്കളെയും കൊണ്ട് കറങ്ങാൻ പോവണമെന്ന് നടി മല്ലിക സുകുമാരൻ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. സിനിമ സീരിയൽ മേഖലയിൽ സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി.

കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. മല്ലിക സുകുമാരൻ പുതിയ കാർ വാങ്ങിയ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മല്ലിക സുകുമാരൻ സ്വന്തമാക്കിയത് കാർ എം ജി ഹെക്ടർ ആണ്.

mallika and her sons

എനിക്ക് കാർ കണ്ടപ്പോൾ മൊത്തത്തിൽ എൻ്റെയൊരു സൗന്ദര്യം കാറിനും തോന്നി. അങ്ങനെയാണ് എം ജി ഹെക്ടർ തിരഞ്ഞെടുക്കുന്നത്.
ഇനി കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത ഇവരെകൂട്ടി അമ്മൂമ്മക്കൊന്ന് കറങ്ങാൻ പോകണം. ഇത്തവണ ഓണത്തിന് എല്ലാവരും കൂടി തിരുവനന്തപുരത്ത് ആയിരിക്കും കൂടുന്നത്.

വാഹനം വാങ്ങാൻ വരുന്നതിന് മുമ്പുള്ള ടെസ്റ്റ് ഡ്രൈവിന് രാജുവും സുപ്രിയയും കണ്ടിരുന്നു. ടെസ്റ്റ് ഡ്രൈവിന് ഇന്ദ്രജിത്താണ് വന്നത്. രണ്ടു പേരും ഇനി ഫോട്ടോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. വീട്ടിൽ ചെന്നിട്ട് വേണം അയച്ചുകൊടുക്കാൻ. സീരിയൽ ലൊക്കേഷനുകളിലേക്ക് പോകാനും വ്യക്തിപരമായ ആവശ്യങ്ങൾക്കും വേണ്ടിയാണ് വാഹനം എടുത്തിരിക്കുന്നത്, മല്ലിക പറഞ്ഞു.

മലയാളത്തിലെ മുൻനിര താരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ലേബലില്ല, നടൻ സുകുമാരന്റെ ഭാര്യയായി അറിയപ്പെടാനാണ് മല്ലികയ്ക്ക് ഏറെയിഷ്ടം. തന്റെ മക്കളെക്കുറിച്ചോർത്ത് അഭിമാനം മാത്രമേയുള്ളൂ. സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ളവരാകണം മക്കൾ. അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങളെക്കുറിച്ച്‌ മനസ്സു തുറന്നത്.

വീട്ടിലെ മൂത്ത കുട്ടിയായതിനാൽ ഇന്ദ്രജിത്ത് ഒരു കാരണവരെ പോലെയാണ് പെരുമാറുന്നത്. പല കാര്യങ്ങളും വിട്ടുകൊടുക്കാറുണ്ട്. എന്നാൽ പൃഥ്വി അങ്ങനെയല്ല, അവന് കുറച്ച് പിടിവാശിക്കാരനാണ്. ചില കാര്യങ്ങളിൽ ശാഠ്യം പിടിക്കാറുണ്ട്. ഇളയകുട്ടിയല്ലേ, അതിന്റെയാണ്. പക്ഷെ, കുട്ടികൾ രണ്ടുപേരും അച്ഛനെപ്പോലെ കർശന നിലപാടുള്ളവരും സത്യസന്ധരുമാണ്. സത്യം മാത്രമേ പറയാവൂ എന്ന് അച്ഛൻ അവരെ പഠിപ്പിച്ചിട്ടുണ്ട്, മല്ലിക പറയുന്നു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X