വീട്ടിലെ ഇളയ കുട്ടിക്ക് പിറന്നാൾ... മല്ലികയുടെ സപ്തതിക്കായി ഓടിയെത്തി മക്കൾ, എല്ലാവരുടെയും കണ്ണുകൾ ആലിയിൽ!

അമ്പതിലേറെ വർഷമായി മലയാള സിനിമയിലും ടെലിവിഷൻ രം​ഗത്തും സജീവമായി പ്രവർത്തിക്കുന്ന കലാകാരി മല്ലികയോട് എന്നും ഒരു പ്രത്യേക ഇഷ്ടം മലയാളികൾക്കുണ്ട്. സുകുമാരന്റെ ഭാര്യയും ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയുമൊക്കെയാണെങ്കിലും മല്ലിക തന്റേതായൊരു ഇടം സ്വപ്രയത്നത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സപ്തതി നിറവിൽ നിൽക്കുമ്പോഴും പതിവിലും ഊർജസ്വലയാണ് മല്ലിക. മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്. 1974ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ഉത്തരായനം എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.

സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും താരം നേടിയിട്ടുണ്ട്. കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍, ഇവര്‍ വിവാഹിതരായാല്‍ തുടങ്ങി തൊണ്ണൂറോളം സിനിമകളില്‍ മല്ലിക വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Mallika Sukumaran 70th Birthday

നിരവധി സീരിയലുകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വീകാര്യതയും മല്ലിക നേടി. സ്കൂൾ, കോളജ് കാലം മുതൽ പഠനത്തിൽ മാത്രമല്ല സാഹിത്യത്തിലും കലയിലുമെല്ലാം മല്ലികയ്ക്ക് വാസനുണ്ടായിരുന്നു. അത് തന്നെയാണ് പിന്നീട് അഭിനയത്തിൽ ശോഭിക്കാൻ മല്ലികയെ സഹായിച്ചതും. മല്ലികയുടെ എഴുപതാം പിറന്നാൾ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം ചേർന്ന് ​ഗംഭീരമാക്കി.

എവിടേയും പോകരുത് പിറന്നാൾ ​കെങ്കേമമാക്കണമെന്ന് നേരത്തെ തന്നെ മക്കൾ മല്ലികയോട് പറഞ്ഞിരുന്നു. ദുബായ് ട്രിപ്പ് വരെ കാൻസൽ ചെയ്ത് പൃഥ്വിരാജ് വരെ കൊച്ചിയിൽ എത്തി. അമ്മയുടെ സപ്തതി ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് സോഷ്യൽമീഡിയ പേജ് വഴി പങ്കിട്ടു. പതിവ് പോലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും പങ്കെടുത്ത ആഘോഷമായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം.

പിറന്നാൾ ദിവസം മല്ലിക തുടങ്ങിയത് ക്ഷേത്ര ദർശനത്തിലൂടെയാണ്. ശേഷമാണ് മക്കൾക്കും അവരുടെ കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിച്ചത്. രണ്ട് മരുമക്കളേയും ഇടത്തും വലത്തും ഇരുത്തി നിറചിരിയുമായി ഇരിക്കുന്ന മല്ലിക സുകുമാരനാണ് പൃഥ്വിരാജ് പങ്കിട്ട ആദ്യത്തെ ചിത്രത്തിലുള്ളത്. മറ്റൊന്നിൽ കൊച്ചുമക്കളിൽ ഏറ്റവും ഇളയവളായ ആലിയെന്ന് വിളിക്കുന്ന അലംകൃതയെ മടിയിലിരുത്തിയുള്ള മല്ലികയാണുള്ളത്.

കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ... എന്നേക്കും 16 വയസ് ആയിരിക്കട്ടെ അമ്മ എന്നാണ് മല്ലികയ്ക്ക് പിറന്നാൾ ആശംസിച്ച് പൃഥ്വിരാജ് കുറിച്ചത്. നടന്റെ സോഷ്യൽമീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകളുടെ ഒഴുക്കാണ്. കാണാൻ കൊതിച്ച കുടുംബ ചിത്രം, നൈസ് ഫാമിലി, ഏറ്റവും ഇഷ്ടമുള്ള കുടുംബം എന്നിങ്ങനെയും കമന്റുകളുണ്ട്.

Mallika Sukumaran 70th Birthday

അമ്മയേക്കാൾ വലിയ പോരാളി ഇല്ലെന്ന് വിശേഷണത്തിന് അർഹതയുള്ള അമ്മമാരിൽ മുന്നിൽ നിൽക്കുന്നവരിൽ ഒരാളാണ് മല്ലിക എന്നിങ്ങനെയും കമന്റുകളുണ്ട്. കാരണം സുകുമാരൻ മരിക്കുമ്പോൾ നാൽപ്പത് വയസ് മാത്രമായിരുന്നു മല്ലികയുടെ പ്രായം. തളർന്നുപോകുമായിരുന്ന ഇടത്ത് നിന്ന് മനംകരുത്തും അർപ്പണ ബോധവുമാണ് മല്ലികയെ ഇങ്ങനൊരു മനോഹര കുടുംബം കെട്ടിപടുക്കാൻ സഹായിച്ചത്.

ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും എല്ലാ ഉയർച്ചയ്ക്ക് പിന്നിലും അമ്മയായ മല്ലികയുടെ വലിയൊരു അധ്വാനമുണ്ട്. കുടുംബചിത്രം പുറത്ത് വന്നപ്പോൾ പിറന്നാളുകാരിയെ കൂടാതെ ജനശ്രദ്ധ ആകർഷിച്ച രണ്ടുപേർ പൃഥ്വിയുടെ മകൾ അലംകൃതയും ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണ്ണിമയുമാണ്. വളരെ വിരളമായി മാത്രമാണ് മകളെ കൂടി ഉൾപ്പെടുത്തിയുള്ള ചിത്രങ്ങൾ പൃഥ്വിരാജ് പങ്കിടുന്നത്. പുതിയ ഫോട്ടോയിലെ ആലിയെ കണ്ടാൽ പൃഥ്വിരാജിന്റെ കാർബൺ കോപ്പിയായി തോന്നുവെന്നാണ് ഏറെയും കമന്റുകൾ.

അലംകൃതയുടെ ചിരിക്ക് നടി സംവൃത സുനിലിന്റെ ചിരിയുമായി സാമ്യമുണ്ടെന്നും കമന്റുകളുണ്ട്. നടിയായ പൂർണ്ണിമയ്ക്ക് പ്രായം നാൽപ്പത്തിയഞ്ചിൽ എത്തിയെങ്കിലും സൗന്ദര്യം കൊണ്ട് ഇരുപതുകളിലാണ് താരപത്നിയെന്നും ആ ചിരിയിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നുമാണ് കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X