അമ്മ പറഞ്ഞത് പോലെ തന്നെ, മക്കൾ രണ്ട് പേരുമെത്തി; മരുമക്കൾക്കും ബോധ്യപ്പെട്ടോ; പിറന്നാൾ ദിനത്തിൽ ചർച്ച

By Desk

പ്രിയ നടി മല്ലിക സുകുമാരന്റെ പിറന്നാൾ ദിനമാണിന്ന്. 71 വയസ് പൂർത്തിയായിരിക്കുകയാണ് നടിക്ക്. നിരവധി പേരാണ് മല്ലികയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചത്. പിറന്നാൾ ദിനത്തിൽ സ്വന്തം മക്കളോടൊപ്പം സമയം ചെലവഴിക്കണമെന്നത് മല്ലിക സുകുമാരന്റെ വലിയ ആ​ഗ്രഹമാണ്. മക്കൾ മുടങ്ങാതെ പിറന്നാൾ ദിനത്തിൽ അമ്മയ്ക്കരികിൽ എത്താറുമുണ്ട്.

മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഹാപ്പി ബർത്ത്‍ഡേ അമ്മ, എപ്പോഴും നിങ്ങൾക്ക് സന്തോഷവും ആരോ​ഗ്യവും നേരുന്നു എന്നാണ് സുപ്രിയ മേനോന്റെ പോസ്റ്റ്. ഹാപ്പി ബർത്ത് ഡേ എന്ന് കുറിച്ച് കൊണ്ടാണ് പൂർണിമ ഇന്ദ്രജിത്ത് മല്ലിക സുകുമാരനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചത്.

Mallika Sukumaran

പൂർണിമ മല്ലികയുടെ പഴയ കാല ഫോട്ടോകളും തന്റെ മകൾ നക്ഷത്രയ്ക്കൊപ്പമുള്ള മല്ലികയുടെ ഫോട്ടോയും പങ്കുവെച്ചു. പൃഥ്വിരാജ് അമ്മയ്ക്ക് ചുംബനം നൽകുന്ന ഫോട്ടോയാണ് സുപ്രിയ പങ്കുവെച്ചത്. സുപ്രിയ മല്ലികയെ മാല അണിയിക്കുന്ന ഫോട്ടോയും കാണാ. പിറന്നാളിന് മക്കളും മരുമക്കളും എത്തിയതിന്റെ സന്തോഷം മല്ലിക സുകുമാരന്റെ മുഖത്ത് കാണാം.

അടുത്തിടെ മക്കൾക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. എന്റെ രണ്ട് മക്കൾക്കും ഓണത്തിനും പിറന്നാളിനും എന്നോടൊപ്പമിരുന്ന് ഊണ് കഴിക്കണമെന്ന് വലിയ ആ​ഗ്രഹമാണ്. അതിന് വേണ്ടി അവർ പരമാവധി ശ്രമിക്കും. എന്റെ മരുമക്കൾക്ക് അതറിയാവുമോ എന്നറിയില്ല. അമ്മയ്ക്ക് വേണ്ടി അവർ വരുമോ എന്ന് മരുമക്കൾ ചിന്തിച്ചേക്കുമെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. മക്കളോടുള്ള അതേ സ്വാതന്ത്രം മരുമക്കളോട് താൻ എടുക്കാറില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Mallika Sukumaran Birthday

മരുമക്കൾ എന്നും മരുമക്കളാണ്. മക്കളല്ല. മക്കളോട് പറയുന്ന അതേ ടോണിൽ ചിലപ്പോൾ മരുമക്കളോട് പറഞ്ഞാൽ അമ്മായിയമ്മ കളിക്കുകയാണ് അമ്മ എന്ന് പറയും. അമ്മയ്ക്ക് ഇവിടെ വന്ന് നിന്നൂടെ എന്ന് മക്കൾ രണ്ട് പേരും എപ്പോഴും ചോദിക്കും. പക്ഷെ അവർക്കവരുടേതായ ജീവിത രീതിയുണ്ട്. അതിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മക്കൾ തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോൾ എത്തും. അമ്മയ്ക്ക് പനിയാണെന്ന് പറഞ്ഞാൽ മക്കൾക്ക് രണ്ട് പേർക്കും ടെൻഷനാണ്. ഒരു വർഷം മുമ്പ് ആശുപത്രിയാലായപ്പോൾ രണ്ട് പേരും തിരക്കുകൾ മാറ്റി വെച്ച് വന്നെന്നും മല്ലിക സുകുമാരൻ അന്ന് ഓർത്തു.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X