'രാജുവാണെന്ന് പറഞ്ഞിട്ട് അലംകൃതയ്ക്ക് വിശ്വാസമായില്ല, മുല്ലപ്പെരിയാർ പൊട്ടിയാൽ ഞാൻ രക്ഷപ്പെടും'; മല്ലിക

മക്കളേയും മരുമക്കളേയും പോലെ തന്നെ അറുപത്തിയൊമ്പതാം വയസിലും പ്രായത്തിന്റെ അവശതകൾ മറന്ന് സിനിമയിലും സീരിയലിലും മല്ലിക സുകുമാരൻ സജീവമാണ്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുരഭിയും സുഹാസിനിയും എന്ന സീരിയലിലാണ് മല്ലിക സുകുമാരൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിങുമായി തിരക്കിലായതിനാൽ കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് മല്ലികയുടെ താമസം. കൊച്ചിയിൽ മക്കൾക്ക് ആഡംബര വീടുകൾ ഉണ്ടെങ്കിലും അവിടെയൊന്നും താമസിക്കുന്നതിനോട് മല്ലികയ്ക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ കൊച്ചിയിൽ വരുമ്പോൾ താമസിക്കാനായി 2009ൽ ഒരു ഫ്ലാറ്റ് മല്ലിക വാങ്ങിയിരുന്നു.

ഇപ്പോഴും കൊച്ചിയിൽ വരുമ്പോൾ മല്ലികയുടെ താമസം ഈ ഫ്ലാറ്റിലാണ്. ഒപ്പം ജോലിക്കാരിയും ഡ്രൈവറുമുണ്ട്. ഇടയ്ക്ക് സുഖ വിവരങ്ങൾ അന്വേഷിക്കാൻ മരുമക്കളും കൊച്ചുമക്കളും എത്തും. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ കൊച്ചി ഫ്ലാറ്റിന്റെ വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് മല്ലിക. വളരെ ഒതുങ്ങിയ മനോഹരമായ ഫ്ലാറ്റാണ് നടിയുടേത്.

Mallika Sukumaran

പഴയ എയർപോട്ടിന് സമീപമാണ് ഫ്ലാറ്റ്. ഹെലികോപ്റ്ററെല്ലാം ഇവിടെയാണ് ഇറങ്ങുന്നത്. നേവൽ ബേസായതുകൊണ്ട് വാട്ടറൊക്കെ ക്ലീനാണ്. നല്ല കാറ്റാണ്. നേവൽ ബേസായതുകൊണ്ട് നമുക്കെല്ലാം ഒരു സെക്യൂരിറ്റിയുമുണ്ടെന്ന് പറഞ്ഞാണ് ഫ്ലാറ്റിന്റെ വിശേഷങ്ങൾ‌ മല്ലിക പങ്കിട്ട് തുടങ്ങുന്നത്. പലപ്പോഴായി ലഭിച്ച മൊമന്റോസും ശിൽപ്പങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം ലിവിങ് ഏരിയയിൽ മനോഹരമായി അടുക്കിവെച്ചിട്ടുണ്ട്. സ്നേഹത്തോടെ ഒരോരുത്തർ തരുന്നതായതുകൊണ്ട് മൊമന്റോസ് ഒന്നും താൻ കളയാറില്ലെന്നും മല്ലിക പറയുന്നു.

പരിപാടികളിൽ അതിഥിയായി പോകുമ്പോൾ പ്രതിഫലം വാങ്ങാറില്ലെന്നും അതിനാൽ നല്ല അലങ്കാര വസ്തുക്കൾ പാരിതോഷികമായി കിട്ടാറുണ്ടെന്നും മല്ലിക കൂട്ടിച്ചേർത്തു. 2010ൽ വാങ്ങിയ ഫ്ലാറ്റാണ്. വർക്കില്ലാത്തപ്പോൾ പുസ്തകം വായിച്ചും ടിവി കണ്ടുമാണ് സമയം ചിലവഴിക്കുന്നത്. ​ഗണപതി ഭക്തയാണ് ഞാൻ അതുകൊണ്ട് തന്നെ എല്ലായിടത്തും ​ഗണപതി വി​ഗ്രഹങ്ങൾ കാണാൻ സാധിക്കും.

ഒട്ടനവധി ഓർമകളുള്ള നിരവധി കുടുംബ ചിത്രങ്ങളും മല്ലിക ഫ്ലാറ്റിൽ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. താനും സുകുവേട്ടനും രാജുവും ഇന്ദ്രനും മാത്രമുള്ള പഴയ കുടുംബചിത്രം ഒരിക്കൽ അലംകൃത കാണാൻ ഇടയായി. ഫോട്ടോ ചൂണ്ടിക്കാട്ടി തന്റെ കുട്ടിക്കാല ചിത്രമാണെന്ന് രാജു പറഞ്ഞുവെങ്കിലും അലംകൃതയ്ക്ക് വിശ്വാസം വന്നില്ല. എന്നോട് കൂടി ചോദിച്ചിട്ടാണ് അവൾ അത് വിശ്വസിച്ചതെന്നും മല്ലിക പറയുന്നു. മൂന്നാറിലെ വസ്തുവൊക്കെ വിറ്റു.

സുകുവേട്ടന് അവസാനമായി വയ്യാതെയായതും അവിടെ വെച്ചാണ്. അതിനുശേഷം അങ്ങോട്ട് പോകാൻ എനിക്കും ഒരു വിഷമമാണ്. അതുപോലെ മുല്ലപ്പെരിയാർ പൊട്ടിയാൽ ഞാൻ രക്ഷപ്പെടും. കാരണം എന്റെ ഈ ഫ്ലാറ്റ് ഇതിന്റെ പത്താം നിലയിലാണ്. ​ഹെലികോപ്ടർ വന്ന് എന്നെ കൊണ്ടുപൊക്കോളും. നേവൽ ബേസിൽ ഇന്ദ്രന് ഫ്രണ്ട്സുണ്ട്. അവരോട് പറഞ്ഞ് അമ്മയെ രക്ഷപ്പെടുത്തിക്കോളാമെന്ന് ഇന്ദ്രൻ പലപ്പോഴും തമാശയായി പറയാറുണ്ട്.

Mallika Sukumaran

ഞാൻ സിനിമ കാണാൻ പോകുമ്പോൾ എന്റെ ജോലിക്കാരെയും കൊണ്ടുപോകും. അവരെ വേറെ ആര് കൊണ്ടുപോയി സിനിമ കാണിക്കാനാണ്. ഷൂട്ടിന് പോകുമ്പോഴും ജോലിക്കാരെ ഒപ്പം കൂട്ടും. ഇത്തവണത്തെ തിരുവോണം ഇന്ദ്രന്റെ പുതിയ വീട്ടിലായിരുന്നു. രാജുവും ഉണ്ടായിരുന്നുവെന്നും മല്ലിക പറയുന്നു. കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകാതിരുന്നതിന്റെ കാരണവും മല്ലിക വെളിപ്പെടുത്തി.

പൊന്നമ്മ ചേച്ചി സീരിയസായി ആശുപത്രിയിലാണെന്ന് ഞാൻ അറിഞ്ഞിരുന്നു. വെന്റിലേറ്ററിലായതിനാൽ‌ ആരെയും കാണാൻ അനുവദിച്ചിരുന്നില്ല. പിന്നീട് മരിച്ചപ്പോൾ കാണാൻ പോകാതിരുന്നത്... ആളുകൂടുന്നിടത്ത് എത്തിപ്പെടാൻ എനിക്ക് സഹായം വേണം.

അതുകൊണ്ട് പൊതുവെ ബന്ധുക്കളുടെ അടുത്ത് പിറ്റേദിവസം പോയി സങ്കടം അറിയിക്കുകയാണ് ചെയ്യാറുള്ളത്. പടി ഇറങ്ങാനും കേറാനും പാടാണ്. ഇപ്രാവശ്യം മക്കളും എനിക്കൊപ്പം വരാൻ ഉണ്ടായിരുന്നില്ല. ഞാൻ ഫോണിൽ സംസാരിക്കുമ്പോൾ ചേച്ചിക്ക് അവശതയുള്ളതായി തോന്നിയിരുന്നു.

രണ്ട് രണ്ടര കൊല്ലം മുമ്പ് ഞങ്ങൾ ഒരുമിച്ച് ഒരു സീരിയലിൽ പ്രവർത്തിച്ചിട്ടുണ്ട്. തറവാട്ടിലെ അമ്മ പോയ ഫീലാണ് പൊന്നമ്മ ചേച്ചി പോയപ്പോൾ. രാജുവിനെ എപ്പോൾ കണ്ടാലും വന്ന് കെട്ടിപിടിക്കും. പൊന്നമ്മ ചേച്ചി പോയതുപോലെ നമ്മളും പോകേണ്ടവരാണല്ലോ. നമ്മളും പെട്ടിയൊക്കെ അടുക്കിവെച്ച് വണ്ടി വരാൻ കാത്തിരിക്കുന്നവരാണെന്നും മല്ലിക പറയുന്നു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X