എന്നെയാെന്ന് വിളിച്ചൂടേ? പറയുന്നത് മുടന്തൻ ന്യായങ്ങൾ; പിണക്കത്തിലാണെന്ന് മല്ലിക സുകുമാരൻ

മലയാള സിനിമയിലെ താര കുടുംബമായാണ് മല്ലിക സുകുമാരനെയും കുടുംബത്തെയും പ്രേക്ഷകർ കാണുന്നത്. ഭർത്താവ് സുകുമാരൻ ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടൻ. മക്കളായ ഇന്ദ്രജിത്തും പൃഥിരാജും ഇന്ന് സിനിമാ ലോകത്ത് പ്രമുഖർ, മരുമക്കളായ സുപ്രിയയും പൂർണിമയും ലൈം ലൈറ്റിൽ നിൽക്കുന്നവർ.

സിനിമകളിലെ പോലെ തന്നെ മല്ലിക സുകുമാരന്റെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ പിടിച്ചു പറ്റുന്നു. തമാശയോടെ കാര്യങ്ങൾ സംസാരിക്കുന്ന മല്ലിക തന്റെ കുടുംബത്തെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്.

വിഷമം മല്ലിക സുകുമാരൻ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്

പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും രസകരമായ പല കാര്യങ്ങളും പ്രേക്ഷകരറിയുന്നത് മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്. മക്കളെ ഇടയ്ക്കിടെ കാണാൻ പറ്റാത്തതിന്റെ വിഷമം മല്ലിക സുകുമാരൻ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

തിരുവനന്തപുരത്താണ് മല്ലിക താമസിക്കുന്നത്. മക്കൾ രണ്ട് പേരും കുടുംബത്തോടൊപ്പം കൊച്ചിയിലും. സിനിമാ തിരക്കുകൾ മൂലം വല്ലപ്പോഴുമേ മക്കളെ കാണാൻ പറ്റാറുള്ളൂയെന്ന് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അനുഭവിക്കുന്ന അമ്മമാർക്കേ അറിയുള്ളൂ

'അമ്മ ഭാ​ഗ്യവതിയാണെന്ന് ഇന്ന് പലരും പറയുന്നുണ്ട്. മക്കളുടെ നേട്ടങ്ങൾക്ക് ഞാൻ ഭാ​ഗ്യവതിയാണെന്നാണ് പറയുന്നത്. അതിനാൽ കിട്ടുന്ന പൈസയിൽ പാതി എന്റെ അക്കൗണ്ടിൽ ഇടണമെന്ന് തമാശയ്ക്ക് പൃഥിയോട് പറയും. ഒരുപാട് വേദനയനുഭവിച്ച സമയമുണ്ടായിരുന്നു. പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന പിള്ളേരായിരുന്നു'

'അവിടെ നിന്ന് ഇവിടം വരെ സുരക്ഷിതരായി വളർത്തിക്കൊണ്ടു വന്നു എന്നതിനെപറ്റി അനുഭവിക്കുന്ന അമ്മമാർക്കേ അറിയുള്ളൂ. പ്രത്യേകിച്ച് ആൺകുട്ടികൾ. ഒരു പ്രായമെത്തുമ്പോൾ നമ്മൾ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം'

ലോകം മുഴുവൻ ഫോണെടുത്ത് കുത്താനറിയാവുന്ന മക്കൾക്കും മരുമക്കൾക്കും എന്നെ വിളിച്ചൂടെ

ഏതായാലും ഇത്രത്തോളം എത്തി. ഇന്ന് അമ്മയെന്ന് പറയുന്നത് രണ്ട് പേർക്കും സ്നേഹമാണ്. അത് തുടർന്ന് പോവട്ടെ. മരണം വരെയും. രണ്ട് പേരെയും പഠിപ്പിച്ചെങ്കിലും ഇത് കറങ്ങിത്തിരിഞ്ഞ് രണ്ടും സിനിമയിലെത്തുെമെന്ന് പണ്ട് സുകുവേട്ടൻ പറയുമായിരുന്നു. അത് പോലെ നടന്നെന്നും നടി ഓർത്തു.

'മൂഡ് പോവുന്നത് പിള്ളേരുടെ ഫോൺ വന്നില്ലെങ്കിലാണ്. എവിടെ വേണമെങ്കിലും പൊയ്ക്കോ. ലോകം മുഴുവൻ ഫോണെടുത്ത് കുത്താനറിയാവുന്ന മക്കൾക്കും മരുമക്കൾക്കും എന്നെ വിളിച്ചൂടെ. ഇപ്പോ അത് തെറ്റിക്കുന്നുണ്ട്'

അമ്മ പോയിക്കഴിഞ്ഞാ ഞങ്ങൾ എഴുന്നേൽക്കുന്നത്

'ഞാൻ പിണങ്ങിയിരിക്കുകയാണ്. വഴക്ക് പറഞ്ഞ് വെച്ചേക്കുവാ. അയ്യോ അമ്മേ അതല്ല, രാത്രി 12 പന്ത്രണ്ട് മണിയാവും അപ്പോൾ അമ്മ ഉറങ്ങും. രാവിലെ അമ്മ പോയിക്കഴിഞ്ഞാ ഞങ്ങൾ എഴുന്നേൽക്കുന്നത്'

'അപ്പോൾ അമ്മ സെറ്റിൽ കയറുമെന്നൊക്കെ മുടന്തൻ ന്യായം പറയുന്നുണ്ടെങ്കിലും വിളിച്ചില്ലെങ്കിൽ ഞാൻ ദേഷ്യപ്പെടും,' മല്ലിക സുകുമാരൻ പറഞ്ഞു. നേരത്തെ സുകുമാരൻ ഉണ്ടായിരുന്നെങ്കിൽ മക്കൾ വേറെ വീടുകളിൽ താമസിക്കില്ലായിരുന്നെന്ന് മല്ലിക പറഞ്ഞിരുന്നു.

ഭർത്താവിന്റെ വിയോ​ഗത്തിലുള്ള ദുഃഖം ഇപ്പോഴും മല്ലിക സുകുമാകന്റെ വാക്കുകളിൽ പ്രകടമാണ്

കുറേക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന മല്ലിക വീണ്ടും സജീവമാവുകയാണ്. സന്തോഷമാണ് നടിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ അനു സിത്താരയും കലാഭവൻ ഷാജോണും പ്രധാന വേഷങ്ങളിലെത്തുന്നു.

മല്ലിക സുകുമാരൻ എല്ലാ അഭിമുഖങ്ങളിലും ഏറ്റവും കൂടുതൽ പറയാറുള്ളത് വിടപറഞ്ഞ ഭർത്താവ് സുകുമാരനെക്കുറിച്ചാണ്. ഭർത്താവിന്റെ വിയോ​ഗത്തിലുള്ള ദുഃഖം ഇപ്പോഴും മല്ലിക സുകുമാകന്റെ വാക്കുകളിൽ പ്രകടമാണ്. സുകുമാരൻ മരിച്ച ശേഷം മക്കളെ വളർത്തി വലുതാക്കിയതിനെക്കുറിച്ചും നടി ഇടയ്ക്ക് സംസാരിക്കാറുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X