അമ്മയെക്കാൾ സ്ഥാനം അമ്മായിയമ്മയ്ക്ക്; 'മരുമക്കൾ വലിഞ്ഞ് കേറി വരുന്നവരാണല്ലോ, വിവരമുണ്ടെന്ന് കരുതി'; വിമർശനം!

By Desk

പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനേയുകാൾ കൂടുതൽ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നൊരാൾ അമ്മ മല്ലിക സുകുമാരാനാണ്. താരകുടുംബത്തിലെ വിശേഷങ്ങൾ ആരാധകർ അറിയുന്നതും മല്ലിക വഴിയാണ്. എഴുപതുകളിൽ എത്തിയെങ്കിലും മക്കളെക്കാൾ അഭിനയത്തിൽ സജീവവും മല്ലികയാണ്. അമ്മ, അമ്മായിയമ്മ, മുത്തശ്ശി റോളുകളിൽ സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും മല്ലികയ്ക്ക് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയിരുന്നത്.

എന്നാൽ പുതിയ അഭിമുഖത്തിൽ താരപത്നി പറഞ്ഞ ചില കാര്യങ്ങളുടെ വീഡിയോ വൈറലായതോടെ പ്രോ​ഗ്രസീവ് അമ്മായിയമ്മ എന്നുള്ള ടാ​ഗ് മല്ലികയിൽ നിന്നും എടുത്ത് മാറ്റിയിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം വിമർശനവും ഉയരുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ അമ്മയെക്കാൾ സ്ഥാനം അമ്മായിയമ്മയ്ക്ക് കൊടുക്കണമെന്നാണ് മല്ലിക ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Mallika Sukumaran
Photo Credit: Mallika Sukumaran / instagram

പെൺകുട്ടികൾ കുറച്ച് കൂടി വിചാരിക്കേണ്ട ഒരു കാര്യമെന്താണെന്ന് വെച്ചാൽ അവരുടെ അമ്മയെക്കാൾ അവർ സ്ഥാനം കൊടുക്കേണ്ടത് ഭർത്താവിന്റെ അമ്മയ്ക്കാണ്. ഞങ്ങൾ ആരും കല്യാണം ആലോചിച്ച് അങ്ങോട്ട് പോയതല്ലല്ലോ... ഞാൻ എന്റെ മക്കളുടെ കാര്യമല്ല പറഞ്ഞത്. എന്റെ അമ്മായിയമ്മ വഴക്ക് പറഞ്ഞപ്പോൾ ചേട്ടന് ദേഷ്യമായിപ്പോയി എന്നൊക്കെ ചില​ർ പറയാറുണ്ട്. അമ്മായിയമ്മയ്ക്ക് സ്വന്തം മകനെ ഉപദേശിക്കാം അതിനുള്ള അവകാശവും അധികാരവും ദൈവം കൊടുത്തിട്ടുണ്ട്.

അത് പറയുമ്പോൾ ആൺകുട്ടികൾ മൂഡോഫായിരിക്കും എന്തെങ്കിലും പറഞ്ഞെന്ന് ഇരിക്കും. അത് വലിയ ഇഷ്യുവാക്കിയത് അമ്മായിയമ്മയാണെന്ന് പറഞ്ഞ് നടക്കുന്ന പെൺപിള്ളാരെ കണ്ടിട്ടുണ്ട്. അവർ അമ്മായിയമ്മയാകുമ്പോൾ പഠിച്ചോളും. അത്രേയയുള്ളു അതിനുള്ള ഉത്തരം എന്നായിരുന്നു മല്ലിക പറഞ്ഞത്.

ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. വീഡിയോ വൈറലായതോടെ നടിയെ വിമർശിച്ച് കമന്റുകൾ നിറഞ്ഞു. മല്ലിക സുകുമാരൻ കുറച്ച് വിവരമുള്ളയാളാണെന്നാണ് കരു‌തിയതെന്നും മറുപടി ഞെട്ടിച്ചുവെന്നുമാണ് കമന്റുകൾ. നടിയെ വിമർശിച്ചത് ഏറെയും വിവാഹിതരായ സ്ത്രീകളാണെന്നാണ് മറ്റൊരു വസ്തുത. ചിലർ അമ്മായിയമ്മ മൂലം അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളും കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. എന്തൊക്കെ വിഡ്ഡിത്തരമാണ് ഈ പറയുന്നത്.

വളരെ അസ്വസ്ഥ തോന്നി. ആങ്കറിറും മല്ലികയുടെ വാക്കുകൾ ശരിവെക്കുന്ന രീതിയിൽ അതേ എന്ന് സ്വതസിദ്ധമായ ശൈലിയിൽ എല്ലാം സമ്മതിച്ചുകൊണ്ട് പറഞ്ഞതും കേട്ടപ്പോൾ വെറുപ്പ് തോന്നി. എന്താ പൃഥ്വിരാജും ഇന്ദ്രജിത്തും വഴക്ക് പറയാറുണ്ടോ?, മക്കളുടെ കൂടെ താമസിക്കാത്തത് നന്നായി. കുറച്ച് വിവരമുള്ള ആളാണ് മല്ലിക സുകുമാരൻ എന്നാണ് കരുതിയത്.

Mallika Sukumaran
Photo Credit: Mallika Sukumaran / instagram

ഒരിക്കലും സ്വന്തം അമ്മയേക്കാൾ സ്ഥാനം ഭർത്താവിന്റെ അമ്മയ്ക്ക് കൊടുക്കരുത്. സ്വന്തം അമ്മയോളം വരില്ല മറ്റൊരു അമ്മയും. മരുമക്കൾ വലിഞ്ഞ് കേറി വരുന്നതാണ്. അതുകൊണ്ട് അമ്മായിയമ്മയെ ബഹുമാനിച്ചൊക്കെ നിന്നോണം എന്നല്ലേ മല്ലിക പറയാതെ പറഞ്ഞത്?, രണ്ട് ആൺമക്കളുടെ അമ്മയായതുകൊണ്ടാണ് മല്ലികയ്ക്ക് ഇങ്ങനൊക്കെ പറയാൻ തോന്നുന്നത്. ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു, ഞങ്ങളുടെ നാട്ടിൽ ആൺ വീട്ടുകാരാണ് കല്യാണം ആലോചിച്ച് വരുന്നത്.

നിങ്ങളുടെ കാര്യം അറിയില്ല. ഞങ്ങളുടെ ഇടയിലെ പെൺകുട്ടികൾ കല്യാണം ആലോചിച്ച് നാടുചുറ്റി നടക്കാറില്ലെന്നും കമന്റുകളുണ്ട്. മല്ലികയുടെ മക്കളായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും പ്രണയ വിവാഹമായിരുന്നു. രണ്ടുപേരും സ്വന്തമായി വീട് വാങ്ങി അവിടെ കുടുംബമായി താമസിക്കുകയാണ്. മല്ലിക തിരുവനന്തപുരത്തെ വീട്ടിലാണ് താമസം. വിശേഷ ദിവസങ്ങളിൽ മാത്രമാണ് മക്കളുമായി ഒത്തുകൂടുന്നത്.

ഷൂട്ടിങിൽ ഇടവേള ലഭിക്കുമ്പോൾ രണ്ട് ആൺമക്കളും മല്ലികയെ കാണാൻ ഓടി എത്താറുണ്ട്. മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും പ്രൈവസിയിൽ കൈ കടത്താൻ താൽപര്യമില്ലാത്ത മല്ലിക എന്തുകൊണ്ട് ഇത്തരത്തിൽ വിവാ​ദപരമായ പ്രസ്താവന നടത്തിയെന്ന സംശയവും പ്രേക്ഷകർക്കുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X