മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്യും, പിന്നീടൊരു തർക്കം വേണ്ട; മരുമക്കളോട് അന്വേഷിച്ചിട്ടില്ല; മല്ലിക

മക്കളായ പൃഥിരാജിനെക്കുറിച്ചും ഇന്ദ്രജിത്തിനെക്കുറിച്ചും അന്തരിച്ച ഭർത്താവ് സുകുമാരനെക്കുറിച്ചും നടി മല്ലിക സുകുമാരൻ എപ്പോഴും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ജീവിതത്തിൽ പാളിച്ചകൾ പറ്റിയ തന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത് സുകുമാരനാണെന്ന് മല്ലിക ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. പൃഥിയുടെയും ഇന്ദ്രജിത്തിന്റെയും കുട്ടിക്കാലത്തെക്കുറിച്ച് ആരാധകർ അറിയുന്നതും മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ്.

മല്ലിക സുകുമാരന്റെ കുടുംബ വിശേഷങ്ങൾ കേൾക്കാൻ മിക്കവർക്കും ഇഷ്ടമാണ്. കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ മല്ലിക മടിക്കാറില്ല. മക്കളും മരുമക്കളും തന്നെ ഇടയ്ക്ക് കാണാൻ വരാത്തതിന്റെ പരിഭവം നടി പങ്കുവെക്കാറുണ്ട്. മക്കൾക്കൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളു‌ടെയും മരുമക്കളുടെയും കുടുംബ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ നടി പറയാറ്.

Mallika Sukumaran

അതേസമയം തങ്ങൾക്കൊപ്പം വന്ന് താമസിക്കാൻ മക്കൾ രണ്ട് പേരും നിർബന്ധിക്കാറുണ്ടെന്നും മല്ലിക പറയാറുണ്ട്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. തന്റെ ത്യാ​ഗങ്ങളെക്കുറിച്ച് മക്കൾക്ക് രണ്ട് പേർക്കും അറിയാമെന്ന് മല്ലിക സുകുമാരൻ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ഞാൻ അവർക്ക് വേണ്ടി ജീവിച്ച വ്യക്തിയാണെന്നും അമ്മയുടെ എല്ലാ സുഖങ്ങളും മാറ്റി വെച്ച് മക്കളേ എന്ന് പറഞ്ഞ് ജീവിച്ച വ്യക്തിയാണെന്നും മക്കൾക്ക് അറിയാം.

മരുമക്കൾക്ക് എത്രത്തോളം അറിയാമെന്ന് ഞാൻ അന്വേഷിച്ചിട്ടുമില്ല. തന്റെ മക്കളെന്ന് പറഞ്ഞാൽ തനിക്കേറ്റവും വലിയ സമ്പത്താണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. എന്റെ സുകുവേട്ടൻ എനിക്ക് വാങ്ങിച്ച വീട് വിറ്റ് എറണാകുളത്ത് വേറൊരു വീട് വാങ്ങിച്ചു. എപ്പോൾ വേണമെങ്കിലും എനിക്കെന്റെ മക്കളുടെ അടുത്ത് പോയി താമസിക്കാം. എനിക്കുള്ളതെല്ലാം എന്റെ മക്കൾക്കല്ലേ, വേറെ ആർക്കാണ്. അവർക്കുള്ളത് എന്നായാലും അവർക്ക് തന്നെ ആയിരിക്കും.

Mallika Sukumaran

അതിനൊക്കെയുള്ള എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധാപൂർവം വ്യവസ്ഥ ചെയ്ത് വെക്കുകയും ചെയ്യും. കാരണം പിന്നീട് അതേക്കുറിച്ച് ഒരു തർക്കമോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കൊടുക്കുകയോ വേണ്ട. ഇതൊക്കെ സമൂഹത്തിൽ സാധാരണമാണ്. എന്റെ മക്കൾ അങ്ങനെയല്ലെന്ന പൂർണ വിശ്വാസം എനിക്കുണ്ട്.

എങ്കിലും രോ​ഗം വാരാതെ നോക്കുന്നതാണ് ചികിത്സയേക്കാളും നല്ലതെന്നത് പറയുന്നത് പോലെ എന്തിനാണ് ഇല്ലാത്ത പ്രശ്നങ്ങൾ വിളിച്ച് വരുത്തുന്നതെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. സുകുമാരൻ മരിച്ച ശേഷം താൻ വിവാഹം ചെയ്യാൻ തയ്യാറാകാത്തതിന് കാരണം അദ്ദേഹം തന്നെ സ്നേഹത്തിന്റെ തീവ്രത കൊണ്ടാണെന്നും മല്ലിക സുകുമാരൻ പറയുന്നു.

മല്ലിക സുകുമാരന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. തമാശയോടെയാണ് പറയുന്നതെങ്കിലും സ്വന്തം മക്കളെ കാണാത്തതിന്റെ വിഷമമാണ് മല്ലിക പങ്കുവെക്കാറെന്ന് അഭിപ്രായം വരാറുണ്ട്. പെൺമക്കൾ അച്ഛനമ്മമാരെ നോക്കുന്നത് ആൺമക്കൾ കണ്ട് പഠിക്കണമെന്ന് മല്ലിക ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമാ രം​ഗത്ത് മല്ലികയിന്ന് സജീവമാണ്. കോമഡി അനായാസം ചെയ്യുന്ന മല്ലിക അടുത്തിടെ ചെയ്ത അമ്മ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X