'അമ്മയ്ക്ക് ഞാനാണ് ഫേവറേറ്റെന്ന് പൂർണിമ, രണ്ട് മരുമക്കളെയും ഇഷ്ടമല്ലെന്ന് മല്ലിക സുകുമാരൻ'; ശ്രദ്ധനേടി വീഡിയോ!

മരുമക്കളെയും മക്കളെപ്പോലെ സ്നേഹിക്കുന്ന അമ്മായിയമ്മയാണ് നടി മല്ലിക സുകുമാരൻ. ആൺ മക്കൾ രണ്ടുപേരും വിവാഹിതരായതോടെ പെൺമക്കളില്ലെന്ന സങ്കടം മല്ലികയ്ക്ക് ഇല്ലാതെയായി. മാത്രമല്ല കൊച്ചുമക്കളും പെൺകുഞ്ഞുങ്ങളാണ്. എല്ലാവരുടെയും ഫേവറേറ്റ് മല്ലിക സുകുമാരനും. ആദ്യം മല്ലികയുടെ വീട്ടിലെത്തിയ മരുമകൾ നടി പൂർണിമയാണ്.

മല്ലികയ്ക്കൊപ്പം ഒരു സീരിയൽ ചെയ്തുകൊണ്ടിരുന്ന സമയത്താണ് അമ്മയെ പിക്ക് ചെയ്യാനായി ലൊക്കേഷനിൽ വരുന്ന ഇന്ദ്രജിത്തിനെ പൂർണിമ ആ​ദ്യമായി കാണുന്നത്. പിന്നീട് സെറ്റിലെ സ്ഥിരം സന്ദർശകനായി ഇന്ദ്രജിത്ത് മാറിയതോടെ പൂർണിമയുമായുള്ള സൗഹൃദം രൂപം കൊണ്ടു. പതിയെ അത് പ്രണയത്തിലേക്ക് എത്തി.

മകൻ പൂർണിമയെ കുറിച്ച് പറഞ്ഞതോടെ എതിർ അഭിപ്രായം പറയാതെ വിവാഹം നടത്തികൊടുത്തു മല്ലിക സുകുമാരൻ. സെറ്റിൽ എത്തുമ്പോൾ തന്റെ സഹപ്രവർത്തകർക്ക് പാട്ട് പാടികൊടുക്കുന്ന ഇന്ദ്രജിത്തിനെ കണ്ട് അതിശയിച്ചിട്ടുണ്ടെന്നും പൂർണിമയുമായുള്ള പ്രണയം പറഞ്ഞപ്പോഴാണ് അന്ന് പാട്ടൊക്കെ പാടിയത് എന്തിനാണെന്ന് തനിക്ക് മനസിലായതെന്നുമാണ് മല്ലിക സുകുമാരൻ അടുത്തിടെ പറഞ്ഞത്.

Mallika Sukumaran, Poornima Indrajith

മക്കൾക്ക് പെൺകുട്ടിയെ തേടി അലയേണ്ട ആവശ്യം മല്ലികയ്ക്ക് വന്നിട്ടില്ല. ഇന്ദ്രജിത്തിനെ പോലെ തന്നെ തന്റെ വേവ് ലെങ്തിന് ചേർന്ന പങ്കാളിയെ പൃഥ്വിരാജും സ്വയം കണ്ടെത്തിയതാണ്. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞിരുന്നു പൂർണിമ ഇന്ദ്രജിത്ത്. ശേഷമാണ് ഫാഷൻ ഡിസൈനിങിൽ കമ്പമുള്ള നടി പ്രാണാഹ് എന്ന പേരിൽ ബൊട്ടീക് തുടങ്ങിയത്.

നാറാണത്ത് തമ്പുരാനായിരുന്നു ഏറ്റവും അവസാനം വിവാഹ​ത്തിന് മുമ്പ് ചെയ്ത സിനിമ. ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന പൂർണിമ 2019ൽ വൈറസ് എന്ന സിനിമയിലൂടെ വീണ്ടും അഭിനയരം​ഗത്തേക്ക് തിരിച്ചെത്തി. എന്ന് കരുതി വാരി വലിച്ച് സിനിമകൾ ചെയ്യാറില്ല താരം.


ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു സിനിമ എന്നതാണ് കണക്ക്. തുറമുഖമാണ് ഏറ്റവും അവസാനം പൂർണിമ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. അഭിനയത്തിൽ സജീവമല്ലെങ്കിലും അവതാരക, റിയാലിറ്റി ഷോ മെന്റർ എന്നീ ടൈറ്റിലുകളിൽ മിനി സ്ക്രീനിൽ‌ സജീവമാണ്. വളരെ വിരളമായി മാത്രമാണ് മല്ലിക സുകുമാരനും പൂർണിമയും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്.

അത്തരത്തിൽ ഇരുവരും ഒന്നിച്ചൊരു വീ‍ഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പൂർണിമ മെന്ററായ എന്റെ അമ്മ സൂപ്പറാ എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയുടെ ​ഗ്രാന്റ് ഫിനാലെ വേദിയിലാണ് വളരെ നാളുകൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയത്.

Mallika Sukumaran, Poornima Indrajith

തന്റെ മരുമക്കളെ കുറിച്ചും അമ്മ എന്ന റോൾ ജീവിതത്തിൽ എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ചെല്ലാം മല്ലിക സുകുമാരൻ ഷോയിൽ സംസാരിക്കവെ പങ്കുവെച്ചു. എന്റെ അമ്മ സൂപ്പറാണെന്ന് മക്കൾ ഇടയ്ക്കിടെ പറയാറുണ്ടെന്നും എനിക്ക് ഇനി മരുമക്കളുടെ അഭിപ്രായമാണ് അറിയേണ്ടത് എന്നുമാണ് മല്ലിക സുകുമാരൻ പറഞ്ഞത്.

മല്ലികയെ കണ്ടതോടെ ഇന്ന് തന്റെ ദിവസമാണെന്നാണ് പൂർണിമ പറഞ്ഞത്. പൂർണമയുടെയും സുപ്രിയയുടെയും ഫോട്ടോ കാണിച്ച് ഏത് മരുമകളെയാണ് ഇഷ്ടമെന്ന് മല്ലിക‌യോട് അവതാരക ചോദിച്ചപ്പോൾ എന്റെ അമ്മയ്ക്ക് താനാണ് ഫേവറേറ്റ് എന്നായിരുന്നു പൂർണിമയുടെ മറുപടി.

എന്നാൽ രണ്ട് മരുമക്കളെയും ഇഷ്ടമല്ലെന്നുള്ള രസകരമായ മറുപടിയാണ് മല്ലിക സുകുമാരനിൽ നിന്നും വന്നത്. പ്രമോ വീഡിയോ വൈറലായതോടെ പൂർണിമ-മല്ലിക കോമ്പോയ്ക്ക് ആരാധകർ കൂടി. ഒരാളുടെ പേര് പറഞ്ഞാൽ വീട്ടിൽ പിന്നെ കലഹം ഉറപ്പ്.

രണ്ടുപേരെയും ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് ഡിപ്ലോമാറ്റിക്ക് ഉത്തരമാകും. അതുകൊണ്ട് മല്ലിക പറഞ്ഞ മറുപടിയാണ് അടിപൊളി എന്നൊക്കെയാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ. അമ്മായിയമ്മയും മരുമകളും ഹൃദയം കവർന്നുവെന്നും ആരാധകർ കുറിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X