'ഉണ്ണിയപ്പമൊക്കെ ഉണ്ടാക്കി കൊച്ചുമകൾക്ക് കൊടുത്തു, ആരെയും കുറ്റം പറയാനാകില്ല... ജോലിത്തിരക്കല്ലേ'; മല്ലിക!

മുഖവുര ആവശ്യമില്ലാത്ത ഒരു താരകുടുംബം... അതാണ്‌ നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയിൽ സജീവം. മക്കൾ രണ്ടും അറിയപ്പെടുന്ന യുവ നായകന്മാർ.

മരുമക്കളിൽ ഒരാൾ അഭിനേതാവും ഫാഷൻ ഡിസൈനറും ആണെങ്കിൽ മറ്റൊരാൾ ചലച്ചിത്ര നിർമ്മാതാവ്. മൂന്ന് കൊച്ചുമക്കളിൽ രണ്ടുപേർ സിനിമയിലെത്തി. ഒരാൾ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായി കഴിഞ്ഞു.

മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോൾ അമ്മയ്ക്ക് സിനിമയും സീരിയലും വഴങ്ങും എന്നായി. ചെറിയ വേഷം പോലും മികവിറ്റതാക്കുന്ന മല്ലിക സുകുമാരന്റെ സിനിമയിലെ വേഷങ്ങൾ പലതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതായിരുന്നു. സീരിയലുകളിലും ടിവി ഷോകളിലും മല്ലിക സജീവമായതിനാൽ തങ്ങൾ വീട്ടിലേക്ക് ചെന്നാലും അമ്മയെ കാണാൻ‌ കിട്ടാത്ത സ്ഥിതിയാണ് ഇന്ദ്രജിത്ത് പറയാറുള്ളത്.

Mallika Sukumaran

മക്കൾ പെണ്ണുകെട്ടി കുടുംബസ്ഥരായെന്ന് കരുതി അവർക്കൊപ്പമല്ല മല്ലികയുടെ താമസം. അന്നും ഇന്നും തിരുവനന്തപുരത്ത് തന്നെയാണ് മല്ലിക. ഇടയ്ക്ക് ദുബായിലും പോയി താമസിക്കും. ഒരു നിമിഷം പോലും വീട്ടിലിരിക്കാൻ സമയം കിട്ടാത്തതിനെ കുറിച്ച് മല്ലിക തന്നെ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇത്തവണ മല്ലിക ഓണം ആഘോഷിച്ചത് കൊച്ചിയിലെ പൃഥ്വിരാജിന്റെ വീട്ടിലാണ്.

ഇന്ദ്രജിത്തും കുടുംബവും അവിടേക്ക് എത്തിയിരുന്നു. സുകുമാരൻ കുടുംബത്തിന്റെ കുടുംബചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ മല്ലിക മക്കളെയും കൊച്ചുമക്കളെയും കുറിച്ച് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഉണ്ണിയപ്പമൊക്കെ നേരത്തെ തന്നെ ഉണ്ടാക്കി കൊച്ചുമകൾക്ക് കൊടുത്തുവെന്നാണ് മല്ലിക പറയുന്നത്. മക്കൾ സിനിമയിൽ തിരക്കുള്ള താരങ്ങളായതിനാൽ ഇതുപോലെ അപൂർവമായാണ് എല്ലാവർക്കും ആഘോഷ ദിവസങ്ങളിൽ ഒത്തുകൂടാൻ കഴിയുന്നത്. കാലിന് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ പൃഥ്വിരാജും വീട്ടിലുണ്ട്.

ഇന്ദ്രജിത്തിനെ കണ്ടുകിട്ടിയാലും പൃഥ്വിരാജിന് ഫ്രീ ടൈം കിട്ടാൻ ബുദ്ധിമുട്ടാണ്. 'ഞങ്ങളുടെ ഒക്കെ നാട്ടിൽ ഉത്രാട സന്ധ്യ വലിയ വിശേഷമാണ്. അന്ന് റോഡൊക്കെ നിറയും. എന്തൊക്കെ പറഞ്ഞാലും ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമല്ലേ ഓണം.'

Mallika Sukumaran

'അങ്ങനെ ആയിരിക്കണമെന്നാണ് ഞാൻ പറയുന്നത്. സമ്പത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒക്കെയും ഉത്സവം ആണല്ലോ... എല്ലാം ഒരുക്കിവെച്ച് നമ്മൾ മാവേലിയെ വരവേൽക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനും കിട്ടില്ല. ചക്ക ഉപ്പേരി, ഉണ്ണിയപ്പം, ഏത്തക്ക ഉപ്പേരി ഒക്കെ ഉണ്ടാക്കി കൊച്ചുമകൾക്ക് കൊടുത്തു. ഇനി ഓണം ഉണ്ണാൻ കൂടി അവരുടെ അടുത്തേക്ക് ചെന്നാൽ മതി. അങ്ങനെ എങ്കിലും അച്ഛമ്മ വരുന്നുണ്ടല്ലോ.'

'പിന്നെ ആരെയും കുറ്റം പറയാൻ ആകില്ല. എല്ലാവർക്കും ജോലിത്തിരക്കുകളും മറ്റുമല്ലേ', എന്നാണ് മല്ലിക സുകുമാരൻ മൈൽ സ്റ്റോണിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇന്ദ്രജിത്തും പൃഥ്വിരാജും ജീവിത പങ്കാളികളെ പ്രണയത്തിലൂടെയാണ് കണ്ടെത്തിയത്.

വളരെ നേരത്തെ വിവാഹം ചെയ്ത ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും മൂത്ത മകൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത പഠനത്തിന് ചേർന്ന് കഴിഞ്ഞു. ഇളയ മകൾ നക്ഷത്ര സ്കൂൾ വിദ്യാർത്ഥിനിയാണ്. പൃഥ്വിയുടെ മകൾ അല്ലിയും സ്കൂൾ ജീവിതത്തിന്റെ തുടക്കത്തിലാണ്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X