'നീ കെട്ടുമെന്ന് പറഞ്ഞിട്ട് അവൾ കാത്തിരുന്നു; എന്തെല്ലാം അനുഭവിച്ചു; സുകുവേട്ടനോട് മീന ചേച്ചി പറഞ്ഞത്'

ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞാൽ അഭിമുഖങ്ങളിൽ വൻ ജനശ്രദ്ധ നേടുന്ന സിനിമാ താരം മല്ലിക സുകുമാരനാണ്. കുടുംബ വിശേഷങ്ങൾ രസകരമായി സംസാരിക്കാൻ മല്ലിക സുകുമാരന് പ്രത്യേക മിടുക്കുണ്ട്. മക്കളായ പൃഥിരാജ്, ഇന്ദ്രജിത്ത് എന്നിവരെക്കുറിച്ചുള്ള രസകരമായ കഥകൾ മല്ലിക പങ്കുവെക്കാറുണ്ട്. മല്ലിക സുകുമാരൻ എല്ലാ അഭിമുഖങ്ങളിലും ഏറ്റവും കൂടുതൽ സംസാരിക്കാറ് വിടപറഞ്ഞ ഭർത്താവ് സുകുമാരനെക്കുറിച്ചാണ്.

പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്നതിനപ്പുറം സുകുമാരന്റെ ഭാര്യയായി അറിയപ്പെടാനാണ് താനെപ്പോഴും ഇഷ്ടപ്പെടുന്നതെന്ന് മല്ലിക സുകുമാരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 1997 ലാണ് സുകുമാരൻ മരിക്കുന്നത്. മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അന്ന് കു‌ട്ടികളാണ്. രണ്ട് പേരുടെയും ഇന്നത്തെ ഉയർച്ചയിൽ മല്ലിക സുകുമാരന് വലിയ പങ്കുണ്ട്. അതേസമയം മക്കൾ സിനിമാ രം​ഗത്ത് താരങ്ങളായി മാറിയത് കാണാൻ സുകുമാരൻ ജീവിച്ചിരിപ്പില്ലെന്ന വിഷമം മല്ലികയ്ക്കുണ്ട്.

Mallika Sukumaran

സുകുമാരനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരൻ മനസ് തുറന്നത്. രാവിലെ 7.40 നായിരുന്നു താലി കെട്ട്. അമേരിക്കയിലുള്ള ചേട്ടന്റെ വഴുതക്കാടുള്ള വീട്ടിൽ വെച്ചാണ് ച‌ടങ്ങ് നടന്നത്. അന്ന് പത്ത് മണിക്ക് കൊല്ലത്ത് എന്റെ നീലാകാശം എന്നൊരു പുതിയ പടം തുടങ്ങുന്നു. ഞാൻ പത്ത് മണിയാകുമ്പോൾ എത്തുമെന്ന് സുകുവേട്ടൻ അവരോട് പറഞ്ഞു. താലി കെട്ടി എട്ടരയായപ്പോൾ എന്റെ അമ്മയോ‌ട് ഷൂട്ടിം​ഗിന് പോക‌ട്ടെയെന്ന് അദ്ദേഹം ചോദിച്ചു.

കല്യാണത്തിന് വന്ന ആളുകൾ പിരിഞ്ഞിട്ട് പോലുമില്ല. അതിന് മുമ്പ് വരൻ മുങ്ങിയെന്ന് വിചാരിക്കുമെന്ന് അമ്മ. വൈകുന്നേരം തിരിച്ച് വരുമെന്ന് സുകുവേട്ടൻ പറഞ്ഞു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ കസവ് മുണ്ടു‌ടുത്ത് നിന്ന കല്യാണ ചെക്കൻ കൂതറ ഷർട്ടും കെെലി മുണ്ടുമുടുത്ത് ഇറങ്ങി വരുന്നു. അങ്ങനെയാണ് ഷൂട്ടിം​ഗ് സെറ്റിലേക്ക് പോയതെന്നും മല്ലിക സുകുമാരൻ ഓർത്തു. ഷൂട്ടും​ഗ് സെറ്റിൽ പോയപ്പോഴുള്ള സംഭവങ്ങളെക്കുറിച്ചും മല്ലിക സംസാരിച്ചു.

Mallika Sukumaran, Meena

ഇക്കാര്യം പറയുമ്പോൾ എന്നും ഞാൻ അന്തരിച്ച നടി മീന ചേച്ചിയെ ഓർക്കും. ​സുകുവേട്ടൻ ചെന്നപ്പോൾ മീന ചേച്ചി സുകുമാരാ, ഇന്നല്ലായിരുന്നോ നിന്റെ കല്യാണം, നീ എങ്ങനെ ഷൂട്ടിം​ഗിനെത്തി എന്ന് ചോദിച്ചു. ചേച്ചിക്ക് വേറെ പണിയൊന്നുമില്ലേ, ഇവിടെ ജോലി ചെയ്യാൻ സമയമില്ല, അതിനിടയിലാണ് കല്യാണമെന്ന് സുകുവേട്ടൻ. അത് ചതിയായിപ്പോയി, അവൾ എന്തെല്ലാം അനുഭവിച്ചു, നീ കെട്ടുമെന്ന് പറഞ്ഞിട്ട് അവൾ കാത്തിരുന്നു. എന്നൊക്കെ മീന ചേച്ചിയും പറഞ്ഞു.

കല്യാണം കഴിഞ്ഞ കാര്യം സുകുവേട്ടൻ അന്ന് ആരോടും പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞാണ് പരസ്യപ്പെടുത്തിയതെന്നും മല്ലിക സുകുമാരൻ ഓർത്തു. 1978 ലാണ് മല്ലികയും സുകുമാരനും വിവാഹിതരായത്. കഴിഞ്ഞ കുറച്ച് നാളുകളായി മല്ലിക സുകുമാരന് അഭിനയ രം​ഗത്ത് തിരക്കേറി വരികയാണ്. അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ മല്ലിക സുകുമാരൻ സാന്നിധ്യമറിയിച്ചു.

കുറേക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന മല്ലിക വീണ്ടും സജീവമാവുന്നതിന്റെ സന്തോഷം പ്രേക്ഷകർക്കുമുണ്ട്. കോമഡി അനായാസം ചെയ്യുന്നതാണ് മല്ലിക സുകുമാരനെ വ്യത്യസ്തയാക്കുന്നത്. ടെലിവിഷൻ രം​ഗത്തും മല്ലിക സുകുമാരൻ സാന്നിധ്യം അറിയിക്കുന്നു. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും സിനിമകളുടെ തിരക്കിലാണ്. തിരക്കുകൾ കാരണം രണ്ട് പേരെയും കാണാൻ പറ്റാത്തതിന്റെ വിഷമം ഇടയ്ക്കിടെ മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X