'മോഹൻലാലിനെ കുറിച്ച് കുറ്റങ്ങൾ പറയുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ വളർച്ചയിലുള്ള അസൂയകൊണ്ടാകും'; മല്ലിക

മലയാള സിനിമയിലെ പ്രശസ്തമായ സിനിമാ കുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. അഭിനയം, നിർമ്മാണം, വിതരണം, സംവിധാനം തുടങ്ങി എല്ലാ മേഖലയിലും മല്ലികയും മക്കളും മരുമക്കളും സജീവമാണ്. മക്കൾ സിനിമയിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയെങ്കിലും മല്ലിക ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ സജീവമായ മല്ലികയ്ക്ക് സിനിമയിൽ ഏറ്റവും അടുപ്പമുള്ള താരങ്ങളിൽ ഒരാൾ മോഹൻലാലാണ്. കാരണം കുട്ടിക്കാലം മുതൽ ഇരുവരും ഒരുമിച്ച് കളിച്ച് വളർന്നവരാണ്.

മോഹൻലാലിന്റെ അമ്മ വേഷങ്ങളിൽ വരെ അഭിനയിച്ചിട്ടുള്ള മല്ലിക നടനുമായുള്ള ആത്മബന്ധത്തിന് പിന്നിലെ കഥ കൗമുദി മൂവീസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ പങ്കുവെച്ചു. മോഹൻലാലിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത ഒന്ന് കൊണ്ട് മാത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കാണാൻ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോയ്ക്ക് പോയതിനെ കുറിച്ചും നടി പറഞ്ഞു.

Mallika Sukumaran  Mohanlal

ഇന്നും മോഹൻലാലിനെ കാണുമ്പോൾ നമ്മുടെ വീട്ടിൽ വളർന്ന കുഞ്ഞെന്ന തോന്നലാണുള്ളതെന്നും മല്ലിക പറയുന്നു. എന്നേക്കാൾ അ‍ഞ്ചാറ് വയസിന് ഇളയതാണ് ലാലു. എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ മുതൽ‌ ഞങ്ങളുടെ വീട്ടിൽ ഓടി കളിക്കാൻ വരുന്ന കൊച്ചു കുഞ്ഞാണ് ലാലു. ലാലുവിന് കൂടുതൽ അടുപ്പം എന്റെ ചേട്ടനുമായിട്ടായിരുന്നു. ലാലു അന്നൊന്നും അടിങ്ങിയിരിക്കില്ല... ഇത്തിരി കുസൃതിയൊക്കെയുണ്ട്. ഞങ്ങൾ ഒരുമിച്ച് ഓടികളിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

ലാലു എനിക്കിപ്പോഴും ഒരു കൊച്ച് കുഞ്ഞിനെപ്പോലെയാണ്. മോഹൻലാൽ എന്ന വ്യക്തിയുടെ വളർച്ച ഏറെകുറേ ഞാൻ കണ്ടതാണ്. കുഞ്ഞായിരുന്നപ്പോൾ മുതൽ ലാലു ഭയങ്കര മിടുക്കനായിരുന്നു. ലാലുവിന്റെ അച്ഛൻ ലോ സെക്രട്ടറിയൊക്കെയായിരുന്നു. അതുകൊണ്ട് ലാലുവും അച്ഛന്റെ വഴിയെ അങ്ങനെയങ്ങ് പോകുമെന്നാണ് ഞാൻ കരുതിയത്. കാരണം സംസാരിക്കാൻ ബഹു മിടുക്കനാണ്.

ലാലു പഠിച്ച അതേ സ്കൂളിലാണ് ഞാനും പഠിച്ചത്. ലാലുവിന്റെ ജേഷ്ഠനും മണിയൻപിള്ള രാജുവും ഞാനുമെല്ലാം ഒരേ ബാച്ചായിരുന്നു. പിന്നീട് പെട്ടന്ന് ഒരു ദിവസം കേട്ടു അശോക് കുമാർ എടുക്കുന്ന ഒരു പടത്തിൽ മോഹൻലാൽ അഭിനയിക്കുകയാണെന്ന്. നല്ല കാര്യമെന്ന് ഞാനും വിചാരിച്ചു. അഭിനയം എന്നല്ല എന്ത് കാര്യം പറഞ്ഞാലും ചെയ്യാൻ കഴിയുന്നയാളാണ് ലാലു. സകലകലാവല്ലഭനാണ്.

പിന്നെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായപ്പോൾ ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കണ്ടയാളാണ് ഞാൻ. മോഹൻലാൽ അഭിനയിച്ചതുകൊണ്ടാണ് അന്ന് അങ്ങനെ പോയി കണ്ടത്. ജന്മനാ കിട്ടിയ സിദ്ധികളിലൂടെയാണ് മോഹൻലാലിന്റെ മിടുക്ക് വളർന്നത്. മോഹൻലാലിനെ കണ്ട് പഠിക്കാൻ മക്കളോട് ഞാൻ പറയുമായിരുന്നു. കാരണം മോഹൻലാലിന് ക്ഷമ നല്ലതുപോലെയുണ്ട്.

Mallika Sukumaran  Mohanlal

സിനിമാ ഇൻഡസ്ട്രിയിൽ അഭിനയ സാമ്രാട്ടായി മാറിയവരുടെ ലിസ്റ്റ് എടുക്കുമ്പോൾ മോഹൻലാലിന് കിട്ടുന്ന സ്ഥാനം മറ്റ് പലർക്കും കിട്ടിയെന്ന് വരില്ല. അത്രത്തോളം വെറൈറ്റി റോളുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കുഞ്ഞിലെ മുതൽ കാണുന്നതായതുകൊണ്ട് ലാലുവിന്റെ അടുത്ത് ചെന്ന് ​ഗൗരവമായിട്ട് ഒരു കാര്യം ഡിസ്കസ് ചെയ്യാൻ എനിക്ക് ഇന്നും മടിയാണ്.

നമ്മുടെ വീട്ടിൽ വളർന്ന കുഞ്ഞല്ലേയെന്ന തോന്നലാണ്. അതുപോലെ മോഹൻലാൽ എന്ന് പറയുന്ന വ്യക്തിയെ കുറിച്ച് ഇവിടെ ആർക്കും കുറ്റങ്ങൾ പറയാനില്ല. അങ്ങനെ പറയുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വളർച്ചയിലുള്ള അസൂയകൊണ്ടാകുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ബ്രോ ‍ഡാഡിയിലാണ് മല്ലികയും മോഹൻലാലും അവസാനമായി അഭിനയിച്ചത്. ഇപ്പോൾ മോഹൻലാൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്ക് വൻ ഹൈപ്പാണ് സോഷ്യൽമീഡിയയിൽ. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ക്വീൻ എലിസബത്താണ് അവസാനമായി റിലീസ് ചെയ്ത മല്ലിക സുകുമാരന്റെ മലയാള സിനിമ.

Read more about: mallika sukumaran mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X