ചേ‌ട്ടനെ പോലെയായിരിക്കണമെന്ന് രാജുവിനോട് പറഞ്ഞാലുള്ള മറുപടി; അവൻ പാവമല്ലാത്തത് കൊണ്ടല്ല; മല്ലിക സുകുമാരൻ

മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിൽ എപ്പോഴും വിഷയമാകാറുള്ളത് കുടുംബമാണ്. മരിച്ച് പോയ ഭർത്താവ് നടൻ സുകുമാരനെക്കുറിച്ചും മക്കളായ ഇന്ദ്രജിത്തിനെയും പൃഥിരാജിനെയും കുറിച്ച് മല്ലിക നിരവധി അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. മക്കൾക്ക് കരിയറിലുണ്ടായ ഉയർച്ചയിൽ വലിയ അഭിമാനം മല്ലിക സുകുമാരനുണ്ട്. പ്രായം 69 ആയെങ്കിലും ഒറ്റയ്ക്കാണ് മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളെയും മരുമക്കളുടെയും ജീവിതത്തിൽ കല്ലുക‌‌ടിയാവാൻ താൽപര്യമില്ലെന്നാണ് മല്ലിക സുകുമാരൻ ഇതേക്കുറിച്ച് പറയാറുള്ളത്.

ഇപ്പോഴിതാ മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. കൗമുദി മൂവീസിനോടാണ് പ്രതികരണം. എന്നെ രക്ഷപ്പെടുത്താൻ ഈശ്വരൻ അയച്ച അവതാര പുരുഷനാണ് സുകുമാരൻ എന്ന് പലയിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്കൊരു ജീവിതവും നല്ല രണ്ട് മക്കളെയും തന്നു. രാജു അച്ഛന്റെ അതേ മകനാണ്. സംസാരം കുറവാണ്. ഞാനും ഇന്ദ്രനും നേരെ തിരിച്ചാണ്. എഴുന്നേറ്റ് ഓടുന്ന പോലത്തെ ഡയലോ​ഗായിരിക്കും. പണ്ട് സുകുവേട്ടൻ കളിയാക്കും. അതേറ്റവും അറിയാവുന്ന ദാസേട്ടന്റെ ഭാര്യ പ്രഭയ്ക്കാണ്.

Mallika Sukumaran

സുകുവേട്ടാ, പ്രഭ വീട്ടിൽ വന്ന് സംസാരിച്ച് മൂന്ന് മൂളലാണ് മൂളിയത്. ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാൻ ചോദിച്ചു. എനിക്ക് വേറെ വല്ലതും പറയാൻ നീ ഒന്ന് വാ അ‌ട‌ച്ചിട്ട് വേണ്ടേ എന്ന് ചോദിക്കും. സംസാരം കൂടുതൽ ഞാനും ഇന്ദ്രനുമാണ് വീട്ടിൽ. ചേച്ചിയെ പോലെയാണ് ഇന്ദ്രൻ, പാവം എന്ന് പലരും പറയും. മറ്റവൻ പാവം അല്ലാത്തത് കൊണ്ടല്ല. ഒരാൾ അച്ഛനും ഒരാൾ അമ്മയുമായാണ്. രാജുവിന് സിനിമ ഫീൽഡിലുള്ള ഒത്തിരി ഫ്രണ്ട്സും കാര്യങ്ങളും ഇല്ല.

അവൻ വീട്ടിൽ തന്നെയാണ്. അത്രയും അടുത്ത ആരെങ്കിലും വിശേഷ ദിവസം വിളിച്ചാൽ അവിടെ പോകും. അതല്ലാതെ ദിവസവും സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുന്ന പരിപാടി ഇല്ല. ഇന്ദ്രൻ സൈനിക് സ്കൂൾ ഫ്രണ്ട്സിനെയും സിനിമയിലുള്ള അടുത്ത കൂട്ടികാരെയും അത് പോലെ ബന്ധങ്ങൾ നിലനിർത്തി കൊണ്ട് പോകും. ഞാൻ ചേട്ടനെ പോലെ വേണം എന്ന് ഞാൻ രാജുവിനോട് പറയും. ബൗൺസായ ചെക്ക് എത്രയുണ്ടെന്ന് ചോദിച്ചേയെന്ന് രാജു പറയും. അമ്മേ ഒത്തിരി അടുക്കാൻ പോയാൽ കുഴപ്പമാണെന്നാെക്കെ പറയും.

Mallika Sukumaran

എന്റെ മക്കളെന്ന് പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ്. എനിക്കൊരു വിഷമം ഉണ്ടെങ്കിൽ രണ്ട് പേരുമെത്തുമെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. എനിക്ക് സുഖമായി ആരെയും ആശ്രയിക്കാതെ ജീവിക്കാം. ആശ്രയിക്കുന്നത് കൊണ്ട് ഒരു നാണക്കേടും ഇല്ല.

എന്റെ മക്കൾ ഞാൻ പറഞ്ഞാൽ എന്തും ചെയ്യും. അവർക്ക് പൈസയൊന്നും പ്രശ്നമല്ല. പക്ഷെ അവർ അവരുടെ കുടുംബം നന്നാക്കിയെടുക്കട്ടെ. ഒരു മകനെ കല്യാണം കഴിച്ച് കൊടുത്തിട്ട് രണ്ട് കുഞ്ഞുങ്ങളായി. ആ കുഞ്ഞുങ്ങളുടെ കാര്യം വഴിയേ പോകുന്നവർ നോക്കുമോ. അതെല്ലാം ചിട്ടപ്പെ‌ടുത്തണം, അത് കഴിഞ്ഞ് ആവശ്യമുണ്ടെങ്കിൽ നിങ്ങളോട് ചോദിക്കുമെന്ന് മക്കളോട് പറഞ്ഞിട്ടുണ്ടെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X