'പണ്ട് പൂർണിമയ്ക്കായിരുന്നു സ്നേഹക്കൂടുതൽ ഇപ്പോൾ സുപ്രിയയ്ക്കാണ്, പാട്ടിലൂടെ പൂർണിമ വീട്ടിലെത്തി'; മല്ലിക!
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.
സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.
മക്കൾ സിനിമയിലും മരുമക്കൾ ബിസിനസിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂർണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്ദ്രജിത്തും പൃഥ്വിരാജും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ടുപേരും അവരുടെ രീതികൾക്ക് പറ്റിയ രണ്ട് കുട്ടികളെയാണ് കണ്ടെത്തിയതെന്ന് എപ്പോഴും അഭിമാനത്തോടെ മല്ലിക സുകുമാരൻ പറയാറുണ്ട്.

മല്ലിക സുകുമാരനൊപ്പം പെയ്തൊഴിയാതെ എന്ന സീരിയലിൽ പൂർണിമ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രജിത്തും പൂർണിമയും പ്രണയത്തിലായ കഥയും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പങ്കുവെച്ചു.
'ഞാൻ വീണ്ടും സീരിയലുകളിൽ അഭിനയിച്ച് തുടങ്ങിയ ശേഷം ഇന്ദ്രൻ തമിഴ്നാട്ടിൽ നിന്നും വെള്ളിയാഴ്ച തോറും എന്നെ കാണാൻ വരുമായിരുന്നു. സീരിയൽ സെറ്റിൽ വരികയും എന്റെ ഒപ്പമുള്ള മറ്റ് ആർട്ടിസ്റ്റുകൾക്ക് പാട്ട് പാടി കൊടുക്കുകയുമെല്ലാം ചെയ്യുമായിരുന്നു. അങ്ങനെ അവൻ പാടി പാടിയാണ് ഒരു പാട്ട്.... പൂർണിമ വീട്ടിലെത്തിയത്.'
'ഇന്ദ്രന്റെ പാട്ട് കേൾക്കാൻ അവൾക്ക് അന്നേ വലിയ താൽപര്യമായിരുന്നു. എനിക്കും സംശയം തോന്നിയിരുന്നു. പിന്നെ സുപ്രിയയെ ഇന്റർവ്യൂസിലൂടെയാണ് കണ്ട് തുടങ്ങിയത്. എനിക്ക് എന്റെ മക്കളെ അറിയാം. അവർക്ക് രണ്ടുപേർക്കും ചേരുന്ന കുട്ടികൾ വരണ്ടെ. പറഞ്ഞ് ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തിരിക്കണം.'
'ഇങ്ങനെ ഒക്കെ നോക്കുമ്പോൾ ഇതൊക്കെ ഉള്ള കുട്ടികളാണ് മക്കൾക്ക് ഭാര്യമാരായി വരുന്നതെങ്കിൽ അവരുടെ പകുതി ജോലി കുറയുമല്ലോ. മാത്രമല്ല രാജുവും ഇന്ദ്രനും ഒന്നും വീട്ട് കാര്യം നോക്കുന്ന പ്രശ്നമേയില്ല. പൂർണിമയെ അക്കാര്യത്തിൽ സമ്മതിക്കണം. മക്കളെ രണ്ടുപേരെയും നല്ല രീതിയിൽ പഠിപ്പിച്ച് ഇതുവരെ എത്തിച്ചില്ലേ.'

'സുപ്രിയയും അതുപോലെയാണ്. അതുകൊണ്ട് അലംകൃതയും മിടുക്കിയായി വളരുന്നു. വീട്ടുകാര്യങ്ങൾക്കൊപ്പം പ്രൊഡക്ഷൻ പോലുള്ളവയെല്ലാം സുപ്രിയ നോക്കി നടത്തുന്നുമുണ്ട്. ഞാൻ കൊച്ചിയിലെ ഫ്ലാറ്റിൽ വന്നെന്ന് അറിഞ്ഞാൽ ആദ്യം ഓടി വരുന്നത് സുപ്രിയയും അലംകൃതയുമാണ്.'
'പണ്ട് പൂർണിമയായിരുന്നു ആദ്യം വന്നിരുന്നത്. ഞാൻ ഇതിനിടയ്ക്ക് പരാതിയും പറഞ്ഞിരുന്നു. പണ്ട് പൂർണിമയ്ക്കായിരുന്നു സ്നേഹക്കൂടുതൽ ഇപ്പോൾ സുപ്രിയയ്ക്കാണെന്ന്', മല്ലിക പറയുന്നു.
തന്റെ ഓർമകൾ തന്റെ ബെഡ്റൂമിൽ ഒതുങ്ങുമെന്നും സുകുവേട്ടന്റെ ഫോട്ടോയിൽ നോക്കി ഇടയ്ക്ക് താൻ സംസാരിക്കാറുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും പൂര്‍ണിമ ഇപ്പോഴും ലൈംലൈറ്റില്‍ തന്നെയുണ്ട്. പല ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെയും മക്കളുടെയുമെല്ലാം വിശേഷം പങ്കുവെച്ച് നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. പ്രാണാ എന്ന ബൊട്ടീക്കിന്റെ നടത്തിപ്പുമായി തിരക്കിലാണ് എപ്പോഴും താരം.


Click it and Unblock the Notifications