സൂര്യയൊക്കെ നല്ല അഭിപ്രായം പറഞ്ഞതുകൊണ്ട് കുഞ്ഞിനെ അവിടെ ചേർത്തു, ഇതൊക്കെ വാർത്തയാക്കണോ?; മല്ലിക സുകുമാരൻ

മലയാള സിനിമയിലെ ഏറ്റവും പ്രബലമായ താരകുടുംബമാണ് സുകുമാരന്റേത്. അച്ഛന് നേടാൻ കഴിയാതെ പോയതെല്ലാം രണ്ട് ആൺമക്കളും ചേർന്ന് സിനിമയിൽ നേടി കഴിഞ്ഞു. അതുകൊണ്ട് തന്നെ മക്കളെ കുറിച്ച് അതിയായ അഭിമാനമാണ് നടി മല്ലിക സുകുമാരന്. പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള രണ്ട് താരങ്ങളാണ്. പൃഥ്വിരാജ് ബോളിവുഡിൽ വരെ നമ്പർ വൺ താരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു. എഴുപതുകളിൽ എത്തിയിട്ടും മല്ലികയും അഭിനയത്തിൽ സജീവമാണ്.

സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് മല്ലികയുടെ അഭിമുഖങ്ങളിലൂടെയാണ്. മലയാളി പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ആർട്ടിസ്റ്റാണ് മല്ലിക സുകുമാരൻ എന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. അത് ശരിയാണെന്നത് അവരുടെ അഭിമുഖങ്ങൾ കാണുമ്പോൾ വ്യക്തമാകും. മക്കൾ രണ്ടുപേരും മുൻനിര താരങ്ങളാണെങ്കിലും സുകുമാരന്റെ ഭാര്യയെന്ന ലേബലാണ് മല്ലികയ്ക്ക് എന്നും താൽപര്യം.

Prithviraj daughter Alankrita

അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുടുംബം തിരിക്കെല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. മക്കളെക്കാൾ കൂടുതൽ കൊച്ചുമക്കളെ കുറിച്ച് സംസാരിക്കുമ്പോൾ മല്ലിക കൂടുതൽ ത്രിൽഡാകും.

അവർക്കൊപ്പം കൂടുമ്പോൾ താനൊരു പതിനാറുകാരിയാണെന്ന് മല്ലികയും സമ്മതിക്കുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ മക്കളേയും കൊച്ചുമക്കളേയും മരുമക്കളേയും കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. വില കൂടിയ സമ്മാനങ്ങൾ ഏറെയും തനിക്ക് കൊണ്ട് വന്ന് തരുന്നത് മക്കളും മരുമക്കളും തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് താരപത്നി സംസാരിച്ച് തുടങ്ങുന്നത്. കൊച്ചുമക്കളാണ് ഏറ്റവും വലിയ രസം. അവരാണ് എന്നെ ചുമ്മാതിരിക്കാൻ സമ്മതിക്കാത്തത്.

ഓരോ കഥകൾ അവർക്ക് പറയാനുണ്ടാകും. പിറന്നാൾ ആഘോഷിക്കാൻ അവർ വരുമ്പോൾ കേക്ക് മുറിച്ച് ഡാൻസൊക്കെ കളിക്കും. ആ സമയത്ത് ഞാൻ പതിനാറുകാരിയാണ്. പ്രാർത്ഥനയും നക്ഷത്രയും അലംകൃതയും വന്നാൽ ഞാൻ അവരുടെ മൂത്ത ചേച്ചിയായി മാറും മല്ലിക പറയുന്നു. അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു പൃഥ്വിരാജിന്റെ മകളും അംബാനി സ്കൂളിലാണ് പഠിക്കുന്നതെന്ന വാർത്ത.

ദിവസങ്ങൾക്ക് മുമ്പ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം ആസ്വദിക്കാൻ പൃഥ്വിരാജും സുപ്രിയ മേനോനും എത്തിയ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അലംകൃതയും ഈ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന വാർത്ത പുറത്ത് വന്നത്. ബോളിവുഡിൽ ചുവടുറപ്പിച്ചശേഷം പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. അതിനാലാണ് മകളേയും മുംബൈയിലെ സ്കൂളിൽ തന്നെ ചേർത്തത്.

Prithviraj daughter Alankrita

എന്നാൽ ഇതിനൊന്നും ഇത്ര വാർത്താ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് മല്ലികയുടെ പക്ഷം. അലംകൃത അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്നത് എന്തിനാണ് വലിയ വാർത്തയാക്കിയതെന്ന് എനിക്ക് മനസിലായില്ല. അവിടെ എത്രയോ കുട്ടികൾ പഠിക്കുന്നുണ്ട്. അവിടെ പഠിക്കുന്ന കുട്ടികളുടെ അച്ഛനമ്മമാരെ ഫങ്ഷൻ വരുമ്പോൾ സ്കൂൾ അധികൃതർ ക്ഷണിക്കും. ഇവിടെ ആണെങ്കിലും സ്കൂൾ ഡെ വരുമ്പോൾ മാതാപിതാക്കൾക്ക് ക്ഷണം വരില്ലേ?.

ഇതൊക്കെ വാർത്തയാക്കണോ?. ഇനി കുറച്ച് അധികം പടങ്ങൾ രാജുവിന് ബോംബെയിലുണ്ട്. അല്ലെങ്കിൽ തന്നെ അവനെ കാണാൻ കിട്ടാനില്ല. പിന്നെ സൂര്യ അടക്കം എല്ലാവരും അവിടെയുണ്ടല്ലോ. അവരൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു. അങ്ങനെയാണ് അലംകൃതയെ അവിടെ ചേർത്തത്. അതിനൊരു ന്യൂസ് വാല്യുവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അവൾ മിടുക്കിയാണ്.

അവിടെ പഠിച്ചതുകൊണ്ട് ലോകം ഭരിക്കണമെന്നുമില്ല. ബോംബെയിൽ താമസിക്കുന്നതുകൊണ്ട് കുഞ്ഞിനെ വിടാനൊരു നല്ലൊരു സ്കൂൾ എന്ന് മാത്രമെ കരുതിയിട്ടുള്ളു എന്നാണ് മല്ലിക സുകുമാരൻ പ്രതികരിച്ച് പറഞ്ഞത്. ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്ഡാണ് അലംകൃത.

Read more about: prithviraj mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X