'അതേ സ്വാതന്ത്ര്യം ആൺപിള്ളേർക്ക് അവരുടെ അമ്മയോടില്ല; ഒരു മകളുണ്ടായിരുന്നെങ്കിൽ വിളിച്ച് പറയാമായിരുന്നു'

മക്കൾ രണ്ട് പേരും കരിയറിൽ ഉയരങ്ങളിലെത്തിയതിന്റെ സന്തോഷം നടി മല്ലിക സുകുമാരനുണ്ട്. ഇന്ദ്രജിത്തും പൃഥിരാജും ഇന്ന് സിനിമാ ലോകത്ത് നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. ഇതേക്കുറിച്ച് അമ്മയായ മല്ലിക സുകുമാരൻ അഭിമാനത്തോടെ സംസാരിക്കാറുമുണ്ട്. അതേസമയം മക്കൾ‌ രണ്ട് പേരെയും ഇടയ്ക്കിടെ കാണാനോ സംസാരിക്കാനോ പറ്റാത്തതിന്റെ വിഷമവും നടി പങ്കുവെച്ചിട്ടുണ്ട്. മരുമക്കളായ പൂർണിമ ഇന്ദ്രജിത്തും സുപ്രിയ മേനോനും തങ്ങളുടേതായ തിരക്കുകളിലാണ്. മക്കൾക്കും മരുമക്കൾ‌ക്കും ഒപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നതും.

ഇപ്പോഴിതാ തനിക്ക് പെൺമക്കളില്ലാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. കൗമുദി മൂവീസിൽ സംസാരിക്കവെയാണ് മല്ലിക സുകുമാരൻ മനസ് തുറന്നത്. പെൺകുട്ടികൾക്ക് കുറച്ച് കൂ‌ടി ഫ്രീഡം സ്വന്തം അമ്മയോടായിരിക്കും. ഏത് പാതിരാത്രിക്കും ഒരു വയ്യായ്ക വന്നാൽ ഇന്ദ്രനും രാജുവും എന്താ അമ്മേ എന്ന് ചോദിച്ച് വരും. പക്ഷെ പെൺകുട്ടികൾക്ക് അമ്മയും അച്ഛനും വയ്യെന്ന് പറഞ്ഞാൽ ടെൻഷനാണ്. പെൺകുട്ടികൾക്ക് സ്വന്തം അമ്മയോട് കുറച്ച് കൂടെ കംഫർട്ട് തോന്നും.

Mallika Sukumaran  Prithviraj

പക്ഷെ അത് തനിക്ക് തോന്നാത്തതിന് കാരണം എന്റെ മക്കൾക്ക് എന്നെ അറിയുന്നത് കൊണ്ടാണെന്നും മല്ലിക സുകുമാരൻ പറയുന്നു. അങ്ങനെ തോന്നുന്ന അമ്മമാർ ഇവിടെയുണ്ട്. സ്വന്തം അമ്മയോട് അവൾക്ക് വലിയ കാര്യമാണ് ചേച്ചീ, അത്രയും ഇല്ലെന്ന് പറയും. അത് മനപ്പൂർവമാണെന്ന് തോന്നുന്നില്ല. സ്വന്തം അമ്മയുടെ കൂടെയിരുന്ന് വ്യക്തിപരമായ കാര്യങ്ങളും തൊഴിൽപരവും സാമ്പത്തികവുമായ കാര്യങ്ങൾ പറയുന്നതിൽ കുറച്ച് കൂടി സ്വാതന്ത്ര്യം പെൺകുട്ടികൾക്കുണ്ട്.

എന്നാൽ അതേ സ്വാതന്ത്ര്യം ആൺ പിള്ളേർക്ക് അവരുടെ അമ്മയോടില്ല. എന്താണ് ഈ ഇക്വേഷൻ ശരിയാകാത്തതെന്ന് ഞാൻ വിചാരിക്കും. ഞാൻ തന്നെ അതിന് ഉത്തരം കണ്ടുപിടിക്കും. അമ്മയോട് ഇതൊക്കരെ പറഞ്ഞ് ടെൻഷനാക്കുന്നത് എന്തിനെന്ന് ആൺകുട്ടികൾ വിചാരിക്കും. പക്ഷെ പെൺകുട്ടികൾക്ക് അമ്മ എന്ന് പറയുന്നത് വലിയൊരു അത്താണിയാണ്. സുകുവേട്ടൻ ഉണ്ടെങ്കിൽ അവർ അദ്ദേഹത്തോട് കാര്യങ്ങൾ പറയുമായിരിക്കും. പെൺമക്കൾ ഇല്ലാത്തത് കുറവാണെന്ന് ഒരു കാലത്തും എനിക്ക് അഭിപ്രായമില്ല.

Mallika Sukumaran

‌പക്ഷെ ചിലപ്പോൾ മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ ഞാൻ ആലോചിക്കും. ഒരു മകളുണ്ടെങ്കിൽ അവളെ വിളിച്ച് കാര്യങ്ങൾ പറയാമായിരുന്നു. എന്റെ ചേച്ചിയുടെ മക്കൾക്ക് ചേച്ചിക്ക് ചെറിയ പനി വന്നാൽ പോലും എന്തൊരു ‌ടെൻഷനും വിഷമവുമാണ്. അമേരിക്കയിൽ നിന്ന് വിളിച്ച് ചോദിക്കും. പക്ഷെ തന്റെ മക്കൾക്ക് സിനിമകളുടെ തിരക്കായതിനാൽ ചെറിയ കാര്യങ്ങൾക്ക് വിളിച്ച് സംസാരിക്കാറില്ലെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

പെൺമക്കളില്ല എന്ന സങ്കടം ആർക്കെങ്കിലും തോന്നുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. അമ്മയ്ക്കും മകൾക്കും എല്ലാ ചിന്തകളും പങ്കുവെക്കാം. അതൊരുപക്ഷെ ആൺമക്കളോടൊപ്പമോ ഭർത്താവിനോടൊപ്പമോ സാധിക്കില്ലെന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു. അഭിമുഖങ്ങളിൽ മരുമക്കളെക്കുറിച്ച് മിക്കപ്പോഴും മല്ലിക സുകുമാരനോട് ചോദ്യങ്ങൾ വരാറുണ്ട്. രണ്ട് പേരും തനിക്ക് പ്രിയപ്പെട്ടവരാണെന്നാണ് മല്ലിക നൽകാറുള്ള മറുപടി.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X