നിങ്ങളെ പോലെ കഴിവുള്ള സ്ത്രീ എന്തിനിങ്ങനെ നടക്കുന്നു; സുകുവേട്ടൻ തന്ന ആത്മവിശ്വാസം; മല്ലിക സുകുമാരൻ

മലയാള സിനിമയിൽ ഇന്ന് തിരക്കേറി വരികയാണ് നടി മല്ലിക സുകുമാരന്. അടുത്തിടെയിറങ്ങിയ നിരവധി സിനിമകളിൽ മല്ലിക സുകുമാരൻ ശ്രദ്ധേയ വേഷം ചെയ്തു. കോമഡി ചുവയുള്ള അമ്മ വേഷങ്ങളാണ് മല്ലിക കൂടുതലും ചെയ്തത്. കുറേക്കാലം സിനിമകളിൽ നിന്ന് മാറി നിന്ന മല്ലിക വീണ്ടും സജീവമാവുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

സിനിമകളിലെ പോലെ തന്നെ മല്ലിക സുകുമാരന്റെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. തമാശയോടെ സംസാരിക്കുന്ന മല്ലിക സുകുമാരൻ രസകരകമായ പല കാര്യങ്ങളും പങ്കുവെക്കാറുണ്ട്.

മല്ലികയുടെയും മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വാക്കുകളിലൂടെ

മല്ലിക സുകുമാരൻ എവിടെ സംസാരിച്ചാലും ഏറ്റവും കൂടുതൽ പറയാറുള്ളത് വിടപറഞ്ഞ ഭർത്താവ് സുകുമാരനെക്കുറിച്ചാണ്. മലയാള സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന സുകുമാരൻ ഇന്ന് സിനിമകൾക്ക് പുറമെ മല്ലികയുടെയും മക്കളായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വാക്കുകളിലൂടെ ഓർമ്മിക്കപ്പെടുന്നു.

ഇപ്പോഴിതാ സുകുമാരനെക്കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ ഡാഡിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

സുകുവേട്ടന്റെ ഭാര്യയായത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്

'സുകുവേട്ടന്റെ ഭാര്യയായത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എനിക്കൊരു വ്യക്തിത്വം ഉണ്ടെന്നും എന്നിലൂടെ ഒരു നല്ല അമ്മയെയും ഭാര്യയെയും വീടിന് കിട്ടുമെന്ന ആത്മവിശ്വാസം പകർന്നു. നിങ്ങളെ പോലെ ഇത്രയും കഴിവുള്ള സ്ത്രീ എന്തിനിങ്ങനെ കണ കുണ നടക്കുന്നു എന്ന് പറഞ്ഞ് സുകുവേട്ടൻ എൻകറേജ് ചെയ്യുന്നാളായിരുന്നു'

 49 വയസേ അന്ന് അദ്ദേഹത്തിനുള്ളൂ

'ഞാനിപ്പോഴും അത് പറയും. തിരുവനന്തപുരത്തേ കോളേജിൽ പോവുമ്പോൾ പൃഥിരാജിന്റെ അമ്മയാണെന്ന് പറയുമ്പോൾ ഹലോ അതൊക്കെ അവസാനം ആദ്യം സുകുമാരന്റെ ഭാര്യയെന്ന് പറ എന്ന് പറയും. സുകുവേട്ടന്റെ പേരൊക്കെ കേൾക്കുമ്പോൾ ചില ആൺപിള്ളേർ കൈയടിക്കും'

'അദ്ദേഹത്തിന്റെ ഭാര്യയായ ശേഷം ഞാൻ ജീവിതത്തിൽ ഒരു ദുഖവും അറിഞ്ഞിട്ടില്ല. പിന്നെ അറിയുന്ന ഏറ്റവും വലിയ ദുഖവും ആദ്യത്തെ ദുഖവും അദ്ദേഹത്തിന്റെ വേർപാടാണ്'

'ആറ് മാസമെടുത്തു ഒന്ന് പിടിച്ച് കയറാൻ. 49 വയസേ അന്ന് അദ്ദേഹത്തിനുള്ളൂ. അതൊരു വല്ലാത്ത സംഭവമായി പോയി. എന്റെ ഇടവും വലവും നിന്ന് രണ്ട് പേരും മോങ്ങുകയാണ്'

പോട്ടെ, സാരമില്ല മക്കളെ ഇത്രയുമാക്കാൻ എനിക്ക് സാധിച്ചല്ലോ

'സുകുവേട്ടൻ ഇല്ലെന്ന തോന്നൽ വന്നിട്ടില്ല. എപ്പോഴും എവിടെയെങ്കിലും സുകുവേട്ടന്റെ പടം കാണും. പിന്നെ ഒറ്റയ്ക്ക് മുറിക്കകത്ത് കയറുമ്പോഴാണ് ആളു കൂടെയില്ലെന്ന തോന്നലുണ്ടാവുക. പോട്ടെ, സാരമില്ല മക്കളെ ഇത്രയുമാക്കാൻ എനിക്ക് സാധിച്ചല്ലോ എന്നതിൽ സന്തോഷം എന്ന് കരുതും. സുകുവേട്ടന്റെ ഫോട്ടോ ഉപയോ​ഗിക്കുന്നതിൽ സന്തോഷമാണ്'

'ഞാനഭിനയിക്കുന്ന സിനിമകളിൽ സുകുവേട്ടന്റെ പടമാണെങ്കിൽ എനിക്കത് വലിയ ഇഷ്ടമാണ്,' മല്ലിക സുകുമാരൻ പറഞ്ഞു. സന്തോഷമാണ് മല്ലിക സുകുമാന്റെ ഏറ്റവും പുതിയ സിനിമ. അനു സിത്താര, കലാഭവൻ ഷാജോൺ തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​ഗോൾ‍ഡ് ആണ് മല്ലിക സുകുമാരൻ അഭിനയിച്ച അടുത്തിടെ പുറത്തിറങ്ങിയ സിനിമ. മകൻ പൃഥിരാജ് തന്നെയായിരുന്നു സിനിമയിലെ നായകൻ. അൽഫോൻസ് പുത്രൻ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ചെയ്ത സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. എന്നാൽ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയ്ക്കെതിരെ വ്യാപക ട്രോളുകളും വന്നിരുന്നു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X