ഒരുകാലത്ത് രജിനികാന്തിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു, പിന്നീടെന്തുണ്ടായി, ഈ മേഖല ഇങ്ങനെയാണ്

സിനിമയിലടക്കം എല്ലാ മേഖലകളിലും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ നടക്കുന്നുണ്ട്. അടുത്തിടെ നൃത്ത കലാകാരനായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കലാരംഗത്തെ അടക്കം നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെക്കുറിച്ച് മനസു തുറക്കുകയാണ് നടി മല്ലികാ സുകുമാരന്‍.

കൗമുദി മൂവീസിനോടാണ് മല്ലികാ സുകുമാരന്‍ തന്റെ അഭിപ്രായം പറഞ്ഞത്. ഇന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നൊക്കെ പറയുമ്പോള്‍ പേടിയാണ് എന്നും നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ എല്ലായിടത്തുമുണ്ടെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

mallika

'ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നൊക്കെ പറയുമ്പോള്‍ പേടിയാണ്. മലയാളത്തില്‍ പറയുമ്പോള്‍ കറുപ്പ് വെളുപ്പ് എന്നൊക്കെ ആയിപ്പോയാല്‍, ഇപ്പോള്‍ മൊത്തത്തില്‍ കോലാഹലം നടക്കുന്ന സമയമാണ്. എന്തിനാണ് ഇങ്ങനെ ഒരു കോലാഹലം നടന്നതെന്നോ ഒന്നും എനിക്ക് അറിയില്ല. ഒരു ചെറിയ ഒരു വര്‍ണ വിവേചനം, അത് ഒരു രംഗത്ത് മാത്രമല്ല,' മല്ലികാ സുകുമാരന്‍ പറഞ്ഞു.

ഇന്ന് നമ്മള്‍ എല്ലാവരും ആരാധിക്കുന്ന ലോകം മുഴുവന്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ കൂടെ അന്നത്തെ കാലത്ത് അഭിനയിക്കാനായിട്ട് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. കലഭാവന്‍ മണി, ഇന്ദ്രന്‍സ് തുടങ്ങി പലര്‍ക്കും നായികമാരെ കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു. പ്രമുഖയായ നടിമാരില്‍ ചിലര്‍ക്ക് അവരുടെ കൂടെ അഭിനയിക്കാന്‍ മടി എന്നൊക്കെ പറഞ്ഞവരുണ്ട്.

അത് നിറം കൊണ്ട് മാത്രമല്ല, മൊത്തത്തില്‍ ഉള്ള ഗ്ലാമറിന്റെ കൂടെയാണ്. ഈ ഇന്‍ഡസ്ട്രി തന്നെ ഒരു ഗ്ലാമറസ് ഫീല്‍ഡ് ആണ്. ആ ഗ്ലാമറിന്റെ അഭാവം എവിടെയെങ്കിലുമൊക്കെ ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മനസിന്റെ ബുദ്ധിമുട്ട് ആണെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

അതിന് ശേഷം നമ്മള്‍ കണ്ടതാണ്. രജിനികാന്ത് സൂപ്പര്‍ സ്റ്റാറായി. പിന്നീട് ലോക സുന്ദരികള്‍ വരെ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു. ഇന്ന് അവരുടെ കൂടെ അഭിനയിക്കാനൊക്കെ ആള്‍ക്കാര്‍ക്ക് ഇഷ്ടം കൂടുകയാണ്. നിറമല്ല പ്രധാനം. നിറത്തിലൊന്നുമില്ല. കാരണം കഴിവിലാണ് പ്രധാനം. എന്ത് കളറാണെങ്കിലും ശരി, എന്നത് കലാരൂപമാണെങ്കിലും ശരി, ഒരു കഴിവുള്ള കലാകാരന് വളര്‍ന്നുവരാന്‍ നിറം ഒരു പ്രശ്‌നമല്ലേ അല്ല.

mallika

അനാവശ്യമായ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. അന്നുണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും ഞാന്‍ പറയുന്നില്ല. അത്തരം വിവാദങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല. അന്ന് അങ്ങനെ ചോദിച്ച സമയത്ത് പ്രതികരിച്ചതാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലൊരുപാട് അഭിനയിച്ചിട്ടുള്ള ആളാണ് താന്‍. ഇന്നത്തെ സിനിമ കുറച്ചുകൂടി അഭിനയിക്കാന്‍ എളുപ്പമാണ്.

സത്യന്‍, നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങി അന്നത്തെ പ്രധാനപ്പെട്ട നടന്മാര്‍ക്കെല്ലാമൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് ഡയലോഗുകള്‍ ഇന്നത്തെ പോലെ കുറച്ച് കുറച്ച് പറയുകയല്ല. ഫുള്‍ കാണാപ്പാഠം പഠിച്ച് പറയണം. സൗണ്ട് എഞ്ചിനീയര്‍ നോക്കി ചിലത് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ മാറ്റി പറഞ്ഞൊക്കെയാണ് അന്നത്തെ ഷൂട്ട്. ഇന്നത്തെ പോലെ എല്ലാം ഡബ്ബിംഗ് ഒന്നുമില്ല. പക്ഷെ ചില സീനുകള്‍ മാത്രം വേണമെങ്കില്‍ ഡബ്ബ് ചെയ്യുകയാണ് ചെയ്യുകയെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X