അതൊക്കെ സുപ്രിയ നോക്കും, പാവം പൂർണിമയ്ക്ക് എന്തെല്ലാമുണ്ട്, ഇന്ദ്രന് വിഷമമുണ്ട്: മല്ലിക സുകുമാരൻ
മക്കളിൽ മൂത്ത മകൻ ഇന്ദ്രജിത്ത് കരിയറിൽ പിആർ വർക്ക് ചെയ്യാറില്ലെന്ന് മല്ലിക സുകുമാരൻ. എന്നാൽ ഇളയ മകൻ പൃഥ്വിരാജ് ഇക്കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാറുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. മുഴുവൻ സമയവും സിനിമയുടെ പിറകെ നിൽക്കുന്ന സ്വഭാവമാണ്. സുപ്രിയയും അങ്ങനെയാണ്. പിആർ വർക്കൊക്കെ ചെയ്യാൻ അറിയാം. ബിബിസിയിലും എൻഡിടിവിയിലുമൊക്കെ ജോലി ചെയ്തത് കൊണ്ടായിരിക്കും.
അങ്ങനെയുള്ള കാര്യങ്ങൾ നോക്കുന്നത് സുപ്രിയയാണ്. ഇന്ദ്രന് താൽപര്യമില്ലാഞ്ഞിട്ടല്ല, എന്താണ് നിങ്ങൾ വന്ന് ചെയ്യാത്തത് എന്ന് ചോദിക്കാനുള്ള ജാള്യതയാണ്. ചില പടത്തിന്റെ സംവിധായകരും പ്രൊഡ്യൂസറും ഒന്ന് പ്ലേ ഡൗൺ ചെയ്യുമ്പോഴാണ് വേണ്ടത്ര പബ്ലിസിറ്റി കിട്ടിയില്ലെന്ന് പറയുന്നത്.

അതിലവന് വിഷമമുണ്ട്. രാജു പക്ഷെ അങ്ങനെയല്ല. സ്വന്തം പ്രൊഡക്ഷനുണ്ട്. വലിയ പടങ്ങളൊക്കെയായതിനാൽ കുറച്ച് പബ്ലിസിറ്റി വേണമെന്നുണ്ട്. പിന്നെ രാജുവിന്റെ ഇപ്പോഴത്ത പൊസിഷൻ വെച്ച് ആളുകൾ അങ്ങോട്ട് സമീപിക്കും. അതിന്റെ കൂടെ സുപ്രിയ മീഡിയക്കാരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യും. പാവം പൂർണിമയ്ക്ക് നേരം വെളുത്താൽ എന്തൊക്കെ ജോലിയാണ്. ബ്യൂട്ടീക്ക് ഒരു ഭാഗത്തുണ്ട്. ഒരുപാട് വർക്ക് പൂർണിമയ്ക്ക് വരുന്നത് വിദേശത്ത് നിന്നാണ്. അതിന്റിടയ്ക്ക് പിള്ളേരെ നോക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ദ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.


Click it and Unblock the Notifications