സംസാരം കൂടുതലും ഞാനും പൂർണിമയുമായി, സുപ്രിയ അങ്ങനെയാണ്; ആ സ്ഥാനം പൂർണിമയ്ക്ക് തന്നെ: മല്ലിക സുകുമാരൻ

വ്യക്തി ജീവിതത്തെക്കുറിച്ച് പൃഥ്വിരാജോ ഇന്ദ്രജിത്തോ അധികം തുറന്ന് സംസാരിക്കാറില്ല. അമ്മ മല്ലിക സുകുമാരന്റെ അഭിമുഖങ്ങളിലൂടെയാണ് ഇവരെക്കുറിച്ച് ആരാധകർ കൂടുതലറിയാറ്. മക്കളെക്കുറിച്ചും മരുമക്കളായ പൂർണിമ, സുപ്രിയ മേനോൻ എന്നിവരെക്കുറിച്ചും എപ്പോഴും സംസാരിക്കുന്നയാളാണ് മല്ലിക സുകുമാരൻ. പൂർണിമയും സുപ്രിയയും സിനിമാ രം​ഗത്ത് തങ്ങളുടേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സുപ്രിയ സിനിമാ നിർമാണത്തിലേക്ക് ശ്രദ്ധ നൽകുമ്പോൾ പൂർണിമ അഭിനയ രം​ഗത്ത് തിളങ്ങുന്നു. ഒപ്പം ബിസിനസുമുണ്ട്. ‌‌

കുടുംബത്തെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഐസ് ബ്രേക്ക് എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വീട്ടിൽ ആരാണ് ഏറ്റവും കൂടുതൽ വാചകമടിക്കുന്നതെന്ന ചോദ്യത്തിന് മല്ലിക സുകുമാരൻ മറുപ‌ടി നൽകി. വാചകം മൂന്ന് ഭാഷയിലാണ്, ഒന്ന് ഹിന്ദി, ഒന്ന് മലയാളവും ഇം​ഗ്ലീഷും കൂടെ കലർന്ന്, ഞാൻ ശുദ്ധ മലയാളവും. അവരുടെ വാചകങ്ങൾ ഇന്റർവ്യൂകളിലായിരിക്കും കൂടുതലും പ്രയോ​ഗിക്കുന്നത്. വീട്ടിൽ വരുമ്പോൾ ഞാനാണല്ലോ അമ്മ. ഞാൻ പറയും അവർ കേൾക്കും എന്നല്ലാതെ വാചകം ​ഗ്രേഡ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഞാനും പൂർണിമയും കൂടെയായിരിക്കും കൂടുതൽ സംസാരം.

Mallika Sukumaran  Poornima Indrajith

സുപ്രിയ വളരെ കുറച്ചേ സംസാരിക്കൂ. എല്ലാവരോടും ചിരിക്കാനും കളിക്കാനും കൂടുമെന്നല്ലാതെ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് പൂർണിമയുമായാണ്. ആദ്യം വന്ന മരുമകൾ കൂടിയാണ്. മൂത്ത മകളുടെ സ്ഥാനം അദ്ദേഹത്തിന് തന്നെയാണ്. ഞങ്ങളെല്ലാവരും കൂടെ കൂടുമ്പോൾ സിനിമയെക്കുറിച്ച് സംസാരം കുറവാണ്. എപ്പോഴും ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ വേറെ എന്തെങ്കിലുമുണ്ടെങ്കിൽ പറ എന്ന് നമുക്കും തോന്നും. കുഞ്ഞുങ്ങളുടെ ആക്ടിവിറ്റികൾ, ഇവർ എവിടെയെങ്കിലും പോകുമ്പോൾ നടക്കുന്ന തമാശകൾ ഒക്കെയാണ് പറയാറ്. മക്കൾ ​ഗുരുവായൂർ ക്ഷേത്രത്തിലൊക്കെ പോകുമ്പോൾ എല്ലാവരും ചോദിക്കുക അമ്മ എവിടെയാണെന്നാണ്. അന്വേഷിക്കാത്തവരില്ല. അത് തനിക്ക് സന്തോഷമാണെന്നും മല്ലിക സുകുമാരൻ പറയുന്നു.

‌മക്കൾക്കൊപ്പമല്ല മല്ലിക സുകുമാരൻ താമസിക്കുന്നത്. മറ്റൊരു വീട്ടിലാണ്. ഇതേക്കുറിച്ച് നടി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. മക്കൾക്കും കുടുംബത്തിനും അവരുടേതായ ചിട്ടവട്ടങ്ങൾ ഉണ്ടാകും. അവർ ഇന്ന് ബർ​ഗർ കഴിക്കാമെന്ന് വെച്ചാൽ എനിക്ക് ദോശയായിരിക്കും വേണ്ടത്. അവർക്കത് ബുദ്ധിമുട്ടല്ല.

Mallika Sukumaran  Poornima Indrajith

ഇഷ്ടം പോലെ ജോലിക്കാരുണ്ട്. എന്നാലും മക്കളുടെ കൂടെ പോയി നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. അഞ്ച് മിനുട്ട് കൊണ്ട് എത്താവുന്ന ​ദൂരത്തിലാണ് താനും മക്കളും താമസിക്കുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്. മരുമക്കൾ ഒരിക്കലും മക്കളല്ല. മക്കളോടുള്ള സ്വാതന്ത്രം ഒരിക്കലും മരുമക്കളോട് എടുക്കാൻ പറ്റില്ല.

മരുമക്കളുടെ ജീവിതത്തിൽ തനിക്കിടപെടാൻ താൽപര്യമില്ലെന്നും മല്ലിക സുകുമാരൻ മുമ്പൊരിക്കൽ വ്യക്തമാക്കിയതാണ്. അഭിനയ രം​ഗത്ത് മല്ലിക സുകുമാരൻ ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്. മക്കളുടെ ഉയർച്ചയിൽ അങ്ങേയറ്റം അഭിമാനിക്കുന്ന അമ്മയാണ് മല്ലിക സുകുമാരൻ. ഭർത്താവ് സുകുമാരൻ മരിച്ച ശേഷം മല്ലിക ഒറ്റയ്ക്കാണ് മക്കൾ രണ്ട് പേരെയും വളർത്തിയത്. പൃഥ്വിരാജിനെതിരെ ആസൂത്രിത സോഷ്യൽ മീഡിയ ആക്രമണം നടക്കുന്നുണ്ടെന്ന് മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X