'ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു'
നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മല്ലിക സുകുമാരന്‍. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭര്‍ത്താവ് സുകുമാരനില്‍ തുടങ്ങി മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയവരാണ്.
സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരന്‍. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരന്‍ പങ്കുവെക്കാറുണ്ട്.

തന്റെ മക്കള്‍ സിനിമയിലെത്തുമെന്ന് ഭര്‍ത്താവ് സുകുമാരന്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്ന് സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരന്‍. ഇന്ദ്രജിത്തും പൃഥ്വിരാജും തിരുവനന്തപുരത്തെ സൈനിക് സ്‌കൂളിലാണ് പഠിച്ചത്. നന്നായി പഠിക്കുന്നതിനോടൊപ്പം കലാപരമായ നിരവധി കഴിവുകളും അവര്‍ക്കുണ്ടായിരുന്നു. സ്‌കൂളിലെ മിക്ക പരിപാടികളിലും അവര്‍ പങ്കെടുത്തിരുന്നു.
'ഒരിക്കല്‍ സ്‌കൂള്‍ ആനിവേഴ്‌സറിയ്ക്ക് ഞാനും സുകുവേട്ടനും കൂടി അവരുടെ ഒരു പരിപാടി കാണാന്‍ പോയി. അന്ന് ഞങ്ങള്‍ പൃഥ്വിരാജിന്റെ ഒരു നാടകമാണ് കണ്ടത്. ആ നാടകം സ്വന്തമായെഴുതി സംവിധാനം ചെയ്ത് അവന്‍ തന്നെ അഭിനയിച്ചു ഞങ്ങള്‍ക്ക് കാണിച്ചുതന്നു. ഇന്ദ്രനും പാട്ടും അഭിനയവുമൊക്കെ അന്നേ ഉണ്ടായിരുന്നു. രണ്ടുപേരും സ്‌കൂളിലെ സകലകലാവല്ലഭരായിരുന്നു എന്നു വേണമെങ്കില്‍ പറയാം. ആ സമയത്ത് തന്നെ സുകുവേട്ടന്‍ മക്കള്‍ രണ്ടുപേരും സിനിമാഭിനയത്തിലേക്ക് വരുമെന്ന് പറയുമായിരുന്നു.'

'സംവിധായകന്‍ ഷാജി കൈലാസിനെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഷാജിയോട് തനിക്ക് വില്ലന്‍ വേഷങ്ങള്‍ തരുന്നതിനെക്കുറിച്ചൊക്കെ തമാശയായി സംസാരിക്കുമായിരുന്നു. ഒരിക്കല്‍ നീ മക്കളുടെ ഡേറ്റ് ചോദിച്ചുവരുന്ന കാലം ഉണ്ടാകുമെന്ന് അന്നേ ഷാജിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അത് അതുപോലെ തന്നെ സംഭവിച്ചു. രാജു ഷാജി കൈലാസിന്റെ സിനിമകളില്‍ അഭിനയിച്ചു.' സുകുമാരന് ഇതുപോലെ പല കാര്യങ്ങളും മുന്‍കൂട്ടി കാണാന്‍ കഴിവുണ്ടായിരുന്നുവെന്ന് പറയുകയാണ് മല്ലിക.
Recommended Video

പൃഥ്വിയുടെ മകള്‍ അലംകൃതയെക്കുറിച്ചും മല്ലിക സുകുമാരന്‍ വാചാലയായി. അലംകൃതയെന്ന ആലി മിടുമിടുക്കിയാണെന്ന് മല്ലിക പറയുന്നു.
'അവള്‍ നന്നായി വരയ്ക്കുകയും എഴുതുകയുമൊക്കെ ചെയ്യും. അവളുടെ പ്രായത്തിനേക്കാള്‍ മുതിര്‍ന്ന ഒരു സംസാരമാണ് മിക്കപ്പോഴും. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള്‍ പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്. ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന്‍ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.' മല്ലിക സുകുമാരന്‍ പറയുന്നു.
ജനഗണമനയാണ് പൃഥ്വിരാജിന്റെ തീയറ്ററില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ഈ ചിത്രം. കോവിഡ് കാലത്തിന് മുന്‍പാരംഭിച്ച ആടുജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിനായി ജോര്‍ദ്ദാനിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. പത്താം വളവാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വാരം പുറത്തിറങ്ങിയ പത്താം വളവിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications