'കാണുമ്പോൾ വലിയ പ്രശ്നമില്ലെന്ന് തോന്നുമെങ്കിലും, അടുത്ത കാലത്തായി കുറച്ച് പ്രശ്നമുണ്ട്'; മല്ലിക സുകുമാരൻ!
മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ താരകുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. ഭർത്താവും നടനുമായ സുകുമാരൻ മരിക്കുമ്പോൾ മുപ്പത്തൊമ്പത് വയസായിരുന്നു മല്ലികയ്ക്ക് പ്രായം. പിന്നീട് മല്ലികയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു.
മക്കളുടെ പഠനം അടക്കം എല്ലാം ഭംഗിയായി നടക്കാൻ മല്ലിക ഇറങ്ങി പരിശ്രമിച്ചു. അന്ന് മല്ലിക ചെയ്ത പ്രവൃത്തികളാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഇന്ന് കാണുന്ന ജീവിതം കെട്ടി പടുക്കാൻ ഇന്ധനമായത്.
അച്ഛനെപ്പോലെ രണ്ട മക്കളുമിന്ന് അറിയപ്പെടുന്ന താരങ്ങളാണ്. മക്കൾ വലിയ താരങ്ങളായെങ്കിലും മല്ലികയ്ക്ക് ഇഷ്ടം സുകുമാരന്റെ ഭാര്യയെന്ന ലേബലാണ്.

പലവിധ പ്രതിസന്ധികൾ ഉണ്ടായപ്പോഴും അതൊലൊന്നും ആടിയുലയാതെ കുടുംബത്തിനെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറ്റി വിടുന്നതിൽ മല്ലികയുടെ പങ്ക് ചെറുതായിരുന്നില്ല. അഭിനേത്രിയായും ബിസിനസ് വുമണായും തിളങ്ങി മല്ലിക.
ദൈവം തന്ന വരദാനമാണ് സുകുമാരനെന്നും അദ്ദേഹം മരിച്ചപ്പോൾ ഒരുപാടാളുകൾ വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിച്ചിട്ടുണ്ടെന്നും മല്ലിക വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മരുമക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ പോകുന്ന മല്ലിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക കൊച്ചുമകൾക്കൊപ്പമുള്ള വെെറൽ ഡാൻസിനെപ്പറ്റി സംസാരിച്ചത്. തന്നെ കാണുമ്പോൾ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്നമുണ്ടെന്ന് ആളുകൾക്ക് തോന്നും.
മുമ്പ് കൊച്ചുമകളായ പ്രാർത്ഥനയുടെ കൂടെ താൻ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ എടുത്തിരുന്നു. പക്ഷെ വീഡിയോ എടുത്തപ്പോൾ അത് പബ്ലിഷ് ചെയ്യുമെന്ന് താൻ കരുതിയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്റെ കോളജിന്റെ ഗ്രൂപ്പിൽ ആ വീഡിയോ വന്നപ്പോഴാണ് താൻ അതിനെപ്പറ്റി അറിഞ്ഞതെന്നും മല്ലിക പറഞ്ഞു.

'ഇപ്പോൾ തന്നെ കാണുമ്പോൾ എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് ആളുകൾക്ക് തോന്നുമെന്നും' തമാശ രൂപേണ മല്ലിക പറഞ്ഞു. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയെ മുന്നോട്ട് നയിച്ച താരങ്ങളിൽ ഒരാളായിരുന്നു സുകുമാരൻ. വില്ലനായും നായകനായുമെല്ലാം അദ്ദേഹം മലയാള സിനിമയിൽ നിറസാന്നിധ്യമായി നിന്നു. 1997 ജൂൺ 16ന് ആണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.
അതിന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കുടുംബത്തിനൊപ്പം മൂന്നാറിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം അദ്ദേഹത്തിന് അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു.


Click it and Unblock the Notifications