പ്രണയഗാനം അഭിനയിക്കാൻ സുകുവേട്ടന് സങ്കടമാണ്, രസകരമായ സംഭവം പങ്കുവെച്ച് മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേക്ഷകർ ഇന്നും ആവേശത്തോടെ ഓർമിക്കുന്ന പേരാണ് നടൻ സുകുമാരന്റേത്. മലയാള സിനിമയിലെ ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം. ഇന്നും പ്രേക്ഷകരും സിനിമാ ലോകവും വളരെ ആവേശത്തോടെയാണ് സുകമാരകാലത്തെ കുറിച്ച് ഓർക്കുന്നത്. സിനിമയിലെ ബന്ധനങ്ങളിൽ അകപ്പെടാതെ തന്റെ നിലപാടുകളിലൂടെയായിരുന്നു അദ്ദേഹം മുന്നോട്ട് പോയിരുന്നത്. പറയാനുളളത് ആർക്ക് മുന്നിലും തുറന്നടിക്കുന്ന നടന്റെ പ്രകൃതം മലയാള സിനിമയിലെ നട്ടെല്ലുള്ള അഭിനേതാവ് എന്നുള്ള വിശേഷണം നേടി കൊടുക്കുകയായിരുന്നു.

ഗ്ലാമറസ് ലുക്കിൽ അണിഞ്ഞൊരുങ്ങി താരപുത്രി, ചിത്രം നോക്കൂ

നടൻ സുകുമാരൻ വിടവാങ്ങിയിട്ട് 24 വർഷം പൂർത്തിയാവുകയാണ്. 1973 ൽ നിർമ്മാല്യം എന്ന ചിത്രത്തിലെ അപ്പു എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുകുമാരൻ സിനിമയിൽ എത്തിയത്. വളരെ പെട്ടെന്ന് സുകുമാരൻ മലയാള സിനിമയുടെ പ്രധാന ഘടകമാവുകയായിരുന്നു.

മല്ലിക സുകുമാരൻ

സുകുമാരനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നടനെ കുറിച്ച് പറയുമ്പോൾ എല്ലാവരുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഭാര്യയും നടിയുമായ മല്ലിക സുകുമാരന്റെ പേരാണ്. നടന്റെ വിയോഗത്തിന് ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരൻ പകർന്ന് നൽകിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു

സുകുമാരന്റെ ഓർമ

ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരൻ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, മല്ലിക സുകുമാരന്റെ ഒരു അഭിമുഖമാണ്. അദ്ദേഹം വിടപറഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സുകുവേട്ടൻ ഇല്ലെന്നുള്ള തോന്നൽ ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്. തങ്ങളുടെ വീട്ടിലെ സംസാര വിഷയമാണ് അദ്ദേഹമെന്നും താരം പറയുന്നു. റെഡ് എഫ്എമ്മനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. കൂടാതെ അദ്ദേഹത്തിന്റെ രസകരമായ ഓർമകളും പങ്കുവെയ്ക്കുന്നുണ്ട്.

പ്രണയരംഗം

പ്രേമഗാനം അഭിനയിക്കാൻ അദ്ദേഹത്തിന് വളരെ സങ്കടമായിരുന്നു എന്നും മല്ലിക സുകുമാരൻ പറയുന്നു. ഒരു രസകരമയ സംഭവവും നടി പങ്കുവെച്ചിരുന്നു. ജോഷി സാർ സംവിധാനം ചെയ്ത ശരം എന്ന ചിത്രത്തിൽ പ്രണയഗാനം. അംബിക വളരെ റൊമാന്റിക്കായി പാട്ടൊക്ക പാടി നടന്ന് അടുത്ത് ചെന്നു. അദ്ദേഹം ഒരു സിഗററ്റൊക്കെ വലിച്ച് നിൽക്കു. അപ്പോൾ അംബിക പറയുമായിരുന്നു ഉള്ള പ്രേമമൊക്ക പോയെന്ന്. ഇത് അദ്ദേഹത്തിനോട തമാശയ്ക്ക് പറയുമായിരുന്നു പ്രേമഗാനത്തിലെ കൊഞ്ചലൊക്ക അഭിനയിക്കാൻ അദ്ദേഹത്തിന് നല്ല ബുദ്ധിമുട്ടാണ്. അത് ആദ്യമേ തന്നെ പറയുമായിരുന്നു.

Recommended Video

ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam
വിശ്വസിക്കാൻ പറ്റുന്നില്ല

സുകുവേട്ടൻ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മല്ലിക സുകുമാരൻ അദ്ദേഹത്തിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാരണം അദ്ദേഹം എപ്പോഴും ഞങ്ങളുടെ വീട്ടിലെ ഒരു സംസാര വിഷയമാണ്. പ്രത്യേകിച്ച് മക്കൾ രണ്ട് പേരും കൂടി സംസരിക്കുമ്പോൾ. അദ്ദേഹത്തിന്റ ആക്ഷൻസും മറ്റും കാണിക്കും. അതുപോലെ തന്നെ സുകുവേട്ടൻ എപ്പോഴും ഞങ്ങളുടെ ഇടയിൽ സംസാര വിഷയമാണ്.നടനെ ഓർമിച്ചു കൊണ്ട് മല്ലിക സുകുമാരൻ പറയുന്നു.

Read more about: mallika sukumaran sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X