താരപുത്രനാണെന്ന് കരുതി സൂപ്പർ സ്റ്റാർ ആവില്ല! മൂന്ന് കാര്യങ്ങൾ കൂടി ഉണ്ടെങ്കില്‍ നടക്കുമെന്ന് മല്ലിക സുകുമാരൻ
അന്തരിച്ച നടന്‍ സുകുമാരന്റെ കുടുംബം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ സിനിമ താരങ്ങളാണ്. ഇടയ്ക്ക് മക്കളുടെ നേട്ടത്തെക്കുറിച്ച് നടി മല്ലിക സുകുമാരന്‍ പറയുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ താരപുത്രന്മാരെ പറ്റി നടി പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നവരെ കുറിച്ചാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്. സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ ആവുന്നത് ഭാഗ്യം കൊണ്ടാണോ, കഴിവു കൊണ്ടാണോ, അതോ നെപ്പോട്ടിസം കൊണ്ടാണോ എന്നായിരുന്നു മല്ലികയോട് അവതാരകന്‍ ചോദിച്ചത്. നടിയുടെ മറുപടി ഇങ്ങനെയാണ്...

'താരപുത്രന്‍ ആണെന്ന് പറഞ്ഞ് ഒരുത്തനും വലിയ നടനാവാന്‍ പോകുന്നില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ കുറച്ച് പുത്രന്മാരുടെ പേര് പറയാം, അവരൊക്കെ എന്തായിട്ടുണ്ടെന്ന് നോക്ക്. നെപ്പോട്ടിസം കൊണ്ടൊക്കെ നടക്കുമെങ്കില്‍ അവരൊക്കെ സൂപ്പര്‍ സ്റ്റാര്‍സ് ആവേണ്ടത് അല്ലേ? പിന്നെ എന്താണ് ആവാത്തതെന്ന്,' നടി ചോദിക്കുന്നു.
ഒരു സിനിമയിലെ സൂപ്പര്‍താരം ആകണമെങ്കില്‍ ഒന്നാമത് ഭാഗ്യം വേണം. ഭാഗ്യത്തെ സംരക്ഷിക്കണമെങ്കില്‍ ഈശ്വരാധീനം വേണം. ഭാഗ്യം തരുന്നത് ഈശ്വരനാണ് പക്ഷേ അത് പോവാതെ നോക്കണം. ഒരു പടത്തോട് കൂടി നീ വീട്ടില്‍ പോയിരുന്നു എന്നോ പറഞ്ഞാല്‍ തീര്‍ന്നു. അത് നിലനിന്ന് പോകണമെങ്കില്‍ ഈശ്വരന്റെ അനുഗ്രഹം വേണം. അതുപോലെ കഴിവും പ്രധാനമാണ്.
സിനിമയിലാണെങ്കിലും നല്ലതുപോലെ അധ്വാനിക്കണം. ഏത് ജോലിയും നമ്മള്‍ അധ്വാനിച്ചാലേ അതിന്റെ പ്രതിഫലം ഈശ്വരന്‍ നല്‍കുകയുള്ളൂ. അല്ലാതെ വീട്ടില്‍ കുത്തിയിരുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയം അടക്കം മറ്റു പല മേഖലകളിലും അങ്ങനെ തന്നെയാണ്.

ഇന്ന് നേതാക്കന്മാര്‍ ആയിട്ടുള്ള ആളുകളെയൊക്കെ ചെറിയ പിള്ളേര്‍ കണ്ടുപഠിക്കേണ്ടതാണ്. കാരണം പത്തും 60 വര്‍ഷങ്ങള്‍ക്കും മുന്‍പ് അവരൊക്കെ എന്തോരം കഷ്ടപ്പെട്ടിട്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. എന്നാല്‍ ഇന്നത്തെ പിള്ളേര് രാവിലെ അമ്മയുണ്ടാക്കുന്ന ദോശയും തിന്ന് പുറത്തേക്കിറങ്ങി കൊടിയും പിടിച്ച് അടിയും കുത്തും ബഹളവും ഉണ്ടാക്കി വൈകുന്നേരം വീട്ടില്‍ പോകുന്നു.
എന്നാല്‍ പണ്ടുള്ള നേതാക്കന്മാര്‍ അങ്ങനെയായിരുന്നോ? എന്തൊക്കെ നേരിട്ടിട്ടാണ് അവരൊക്കെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. അങ്ങനെ വന്നവര്‍ക്ക് ആ അധ്വാനത്തിന്റെയൊക്കെ കുറച്ച് വേദന ഉണ്ടാവും. സഖാക്കന്മാരും കോണ്‍ഗ്രസുകാരുമൊക്കെ അങ്ങനെയാണെന്ന് മല്ലിക സുകുമാരന്‍ പറയുന്നു.


Click it and Unblock the Notifications